2012, മേയ് 10, വ്യാഴാഴ്‌ച

എന്താണ് ആ മാനേജര്‍ ചെയ്ത കുറ്റം ?



     അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബാങ്ക് മാനേജര്‍ വായ്പ നിഷേധിച്ചതിന്റെ പേരില്‍ ജയിലില്‍ ആയി. ലോണ്‍ കിട്ടാത്തതിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആയ ഗോപിക ആത്മഹത്യ ചെയ്ത കേസില്‍ ആണ് എച് ഡി എഫ് സി ബാങ്ക് ശാസ്ത്രി റോഡ്‌ മാനേജര്‍ ജോബി അറസ്റ്റിലായത്. ഇന്ന് പത്രം വായിച്ചപ്പോഴാണ് ഈ സംഭവം നടന്നത് എച് ഡി എഫ് സി ബാങ്കില്‍ ആണെന്ന് മനസ്സിലായത്‌. ഈ സംഭവത്തിന്റെ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വശം അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ 

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ -
     ഗോപിക ആത്മഹത്യ ചെയ്തത് നിര്‍ഭാഗ്യകരമായ ഒരു സംഭവം തന്നെ. പക്ഷെ അതിനു ഇപ്പറഞ്ഞ മാനേജര്‍ മാത്രമാണോ ഉത്തരവാദി ? നമ്മുടെ ദേശസാല്‍കൃത ബാങ്കുകള്‍ എന്തുകൊണ്ട് ഗോപികയുടെ രക്ഷക്കെത്തിയില്ല ? അവിടെ ഗോപിക അപേക്ഷിച്ചിരുന്നോ ? അല്ലെങ്കില്‍ അവിടെയൊക്കെ എന്ത് സംഭവിച്ചു ? ഒടുവില്‍ ഒരു സ്വകാര്യ ബാങ്കിനെ എന്തുകൊണ്ട് അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നു എന്ന ചോദ്യങ്ങളോ അതിനുള്ള ഉത്തരങ്ങളോ എവിടെയും കണ്ടില്ല.വിദ്യാഭ്യാസ ലോണുകളുടെ അപേക്ഷകള്‍ നിരസിക്കുന്നതും അതിന്റെ പേരിലുള്ള പ്രശ്നങ്ങളും ഇപ്പോള്‍ ഒരു വാര്‍ത്ത‍ അല്ലാതായി മാറിയിരിക്കുന്നു. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ഫീസ്‌ താങ്ങാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ആണോ ഗോപിക ലോണിനു അപേക്ഷിച്ചത് ? അതോ പുറത്തെ ഏതെങ്കിലും വിദ്യാഭ്യാസ കച്ചവട സ്ഥാപനത്തില്‍ പോയി പഠിക്കാനായിരുന്നോ ഈ വായ്പ ?


എന്തുകൊണ്ട് വിദ്യാഭ്യാസ വായ്പ ?
    എപ്പോഴാണ് ഒരു കുട്ടിക്ക് വിദ്യാഭ്യാസ വായ്പ എടുക്കേണ്ടി വരുന്നത് ? കനത്ത ഫീസ്‌ ഉള്ള എന്തെങ്കിലും കോഴ്സ് പഠിക്കേണ്ടി വരുമ്പോള്‍. അല്ലേ ? ഇത് ഏതൊക്കെ സാഹചര്യങ്ങളില്‍ സംഭവിക്കാം ? മെറിറ്റ്‌ അടിസ്ഥാനത്തില്‍ ഉള്ള മിക്ക കോഴ്സുകളിലും ഫീസ്‌ താരതമ്യേന കുറവാണ്. കഴിവിന്റെ അടിസ്ഥാനത്തില്‍ അതില്‍ കടന്നു കൂടാന്‍ പറ്റാതെ വരുമ്പോള്‍ ആണ് അടുത്ത വഴിയെ പറ്റി ആലോചിക്കുന്നത്. നിങ്ങള്‍ക്കറിയാം നമ്മുടെ സ്വാശ്രയ കോളജുകളിലെ ഫീസ്‌ ഘടനയെക്കുറിച്ച്. സ്വാഭാവികമായും വന്‍ പണ ചെലവ് വേണ്ടി വരുന്ന അവസ്ഥയില്‍ ഒരു ലോണിനെ പറ്റി ചിന്തിക്കും. മറ്റുള്ള വായ്പകളെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പയുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പലിശ കുറവും വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി കൂടുതലും ആണ്. അതായതു നിങ്ങള്‍ പഠിച്ചു ഒരു ജോലി വാങ്ങി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ലോണ്‍ തിരിച്ചടയ്ച്ചു തുടങ്ങാവുന്ന രീതിയില്‍ ആണ് മിക്ക വിദ്യാഭ്യാസ വായ്പകളും. ഒരു ലോണ്‍ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കറിയാം. ലോണ്‍ തിരിച്ചടയ്ക്കും എന്ന് എത്ര ഉറപ്പുള്ള ആളാണെങ്കിലും നൂലാമാലകള്‍ ഏറെയാണ്‌. ദേശീയ ബാങ്കുകളില്‍ പലതും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് വായ്പകള്‍ ഇഷ്യൂ ചെയ്യുന്നത്.


എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ അനുവദിക്കുന്നത് ?
    മറ്റേതൊരു വായ്പയും പോലെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് ഇതും അനുവദിക്കുന്നത്. ആകെ ഒരു വ്യത്യാസം എന്നത് തിരിച്ചടവിന്റെ രീതിയില്‍ ആണ്. മേല്‍പറഞ്ഞത്‌ പോലെ അതിനു ഒരുപാടു കാലാവധി ലഭിക്കും. വിദ്യാഭ്യാസ വായ്പ കൊടുക്കുമ്പോള്‍ അപേക്ഷകന്‍ എന്ത് പഠിക്കാനാണ് ഈ വായ്പ എടുക്കുന്നത് ? അതിനു എത്രത്തോളം തൊഴില്‍ സാധ്യത ഉണ്ട് ? അത് വഴി അയാള്‍ ഈ വായ്പ തിരിച്ചടക്കാനുള്ള സാധ്യത എത്രയുണ്ട് എന്നതൊക്കെ പരിഗണിക്കപ്പെടും. അതായത് , എന്ത് കോഴ്സ് പഠിക്കാനും ലോണ്‍ വേണം എന്ന് പറഞ്ഞു ചെന്നാല്‍ കൊടുക്കേണ്ട ബാധ്യത ബാങ്കിന് ഇല്ല എന്നര്‍ത്ഥം. വിപണിയില്‍ പ്രിയമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് അങ്ങോട്ട്‌ ചെന്ന് ലോണ്‍ ഓഫര്‍ ചെയ്യാറുണ്ട്. ഐ ഐ എം , ഐ ഐ ടി മുതലായ ഇടങ്ങളില്‍ ഏകദേശം നൂറു ശതമാനം വിദ്യാര്‍ത്ഥികളും ലോണില്‍ തന്നെ ആണ് പഠിക്കുന്നത്.

എന്തുകൊണ്ട് ജോബി കുറ്റക്കാരന്‍ അല്ല 
     എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഈയിടെ നമ്മുടെ ഒരു ന്യൂ ജെനെറേഷന്‍ ബാങ്കില്‍ ജോലിക്ക് ചേര്‍ന്നു. കൃത്യം ഒരു മാസം ആയപ്പോള്‍ പുള്ളിക്കാരി രാജി വച്ചു. അവര്‍ പറഞ്ഞാണ് ഇത്തരം ബാങ്കുകളിലെ അതി കഠിനമായ തൊഴില്‍ സാഹചര്യങ്ങളെ പറ്റി ഒരു ഐഡിയ കിട്ടിയത്. കടുത്ത മത്സരം നില നില്‍ക്കുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ അത് മൂലമുള്ള തൊഴില്‍ സമ്മര്‍ദ്ദവും വളരെ കൂടുതലാണ്. ഒരു തരത്തിലും ഉപഭോക്താക്കളെ ബഹുമാനിക്കാത്ത നമ്മുടെ ദേശ സാല്‍കൃത ബാങ്കുകള്‍ പോലെയല്ല ഇത്തരം സ്വകാര്യ ബാങ്കുകള്‍. കസ്റ്റമര്‍ എന്തെങ്കിലും സൌന്ദര്യ പിണക്കത്തിന് ചെറിയ ഒരു പരാതി കൊടുത്താല്‍ ആരുടേയും പണി പോകുന്ന തരത്തിലാണ് ഇവിടത്തെ തൊഴിലുകള്‍. കസ്റ്റമര്‍ ഈസ്‌ കിംഗ്‌ എന്ന മട്ടില്‍ തന്നെ ഡീല്‍ ചെയ്യുന്ന ബാങ്കുകളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ നീണ്ടു നില്‍ക്കുന്ന തൊഴില്‍ സമയം ആണുള്ളത് . എപ്പോഴും ചിരിച്ച മുഖവുമായി സ്വന്തം പ്രശ്നങ്ങള്‍ ഒന്നും പുറത്തു പറയാന്‍ സാധിക്കാതത്ര സമ്മര്‍ദ്ദത്തില്‍ ആണ് പലപ്പോഴും ഇത്തരം ബാങ്കുകളിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ജോലിക്ക് ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഒരു ജോലി സാഹചര്യത്തില്‍ റിസ്ക്‌ എടുക്കാന്‍ എത്രത്തോളം അവര്‍ തയ്യാറാകും എന്നത് ചിന്തിക്കാവുന്നതാണ്. തിരിച്ചടയ്ക്കാത്ത ഒരു വായ്പക്ക് സമാധാനം പറയേണ്ടത് മാനേജര്‍ ആണ്. ഇത്തരം ബാങ്കുകള്‍ക്ക് ഒരു ചെറിയ വായ്പ പോലും ഉപേക്ഷിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഗുണ്ടകളെ ഉപയോഗിച്ചും മറ്റും അവര്‍ മുടക്കിയ പൈസ തിരിച്ചു പിടിക്കാന്‍ തുനിയുന്നത് ഇതുകൊണ്ടാണ്. ഈ ആത്മഹത്യയുടെ പേരില്‍ ജോബിയുടെ ഭാവി വെള്ളത്തിലായി എന്നത് മാത്രമാണ് ഇപ്പൊ സംഭവിച്ചിരിക്കുന്നത് 


എന്തുകൊണ്ട് ആതമഹത്യ ?
      ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം വായ്പ നിഷേധം അല്ല. വായ്പകളുടെ പേരില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ആണ്. ഏതു സാഹചര്യത്തില്‍ ആള്‍ക്കാര്‍ ഇതിനു തുനിയുന്നു എന്നത് നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഗൌരവമുള്ള ഒരു വിഷയമാണ്. മരിച്ച കുട്ടിയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ , ഈ വായ്പയുടെ കാര്യം തന്നെ എടുത്താല്‍ , ഒരു ബാങ്ക് വായ്പ നിഷേധിച്ചു എന്നതിന്റെ പേരില്‍ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചു ഒരു കുട്ടി എന്തുകൊണ്ട് ആത്മഹത്യക്കൊരുങ്ങി എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കേരളത്തില്‍ വിദ്യാഭ്യാസ വായ്പ കൊടുക്കുന്ന ഒരേ ഒരു ബാങ്ക് മാത്രമേ ഉള്ളോ ?  ഉയര്‍ന്ന  വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള മലയാളി എന്ത് കൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും പക്വതയില്ലാതെ ഇത്തരം തീരുമാനങ്ങളിലേക്ക് എടുത്തു ചാടുന്നു എന്നത് ഒരു വിഷയമായി ആര്‍ക്കും തോന്നുന്നില്ലേ ? ഒരു ബാങ്ക് മാനേജര്‍ അറസ്ടിലായാല്‍ തീരുന്ന പ്രശ്നമാണോ ഇത് ? ചിന്തിക്കൂ. പ്രതികരിക്കൂ 

26 അഭിപ്രായങ്ങൾ:

  1. The arrest of the bank manager is not going to answer any questions.

    What amazes me is the privatization of education in Kerala. From primary level all the way to graduation, it is the private sector which has taken over from the Government.

    To be read in conjunction with this news is another article - that the head of a collection of private colleges just bought a brand new Rolls Royce car. That is all afforded by the money taken from the students.

    So then, what could be the answer? Massive public investment in education. At least do not try to imitate America in this regard - there student loans are even bigger than the credit card loans.

    മറുപടിഇല്ലാതാക്കൂ
  2. സത്യം പറഞ്ഞു.മക്കളെ കുരുതികൊടുത്ത മാതപിതാക്കൾ..

    മറുപടിഇല്ലാതാക്കൂ
  3. ദുസ്സാസനൻ.പലരും പറയാൻ മടിയ്ക്കുന്ന ഒരു സത്യം താങ്കൾ ഇവിടെ തുറന്നുപറഞ്ഞിരിയ്ക്കുന്നു.. ഇതാണ് സത്യം എന്ന് അറിയാമെങ്കിലും ആരെയൊക്കെയോ പ്രീണിപ്പിയ്ക്കുവാനുള്ള പരക്കംപാച്ചിലിൽ ജോബിയേപ്പോലുള്ളവരുടെ നിസഹായാവസ്ഥ സമൂഹം മറന്നുപോകുന്നു. അല്ലെങ്കിൽ മന:പൂർവ്വം മറക്കുവാൻ ശ്രമിയ്ക്കുന്നു.ഇവിടെ വേണ്ടത് സമൂഹത്തിന്റെ മാറ്റം കൂടിയാണ്. ചിലപ്പോൾ ഒരു ചെറിയ സഹായംകൊണ്ട് ഒരു കുടുംബത്തെ നമുക്ക് രക്ഷിയ്ക്കുവാൻ സാധിയ്ക്കും.പക്ഷെ അതിനു തുനിയാതെ , എന്തെങ്കിലും ദുരന്തം സംഭവിച്ചുകഴിയുമ്പോൾ, പ്രതിഷേധിച്ച് കവലപ്രസംഗം നടത്തുവാനാണ് ഇന്നത്തെ കേരളസമൂഹത്തിന് താത്പര്യം.

    മറുപടിഇല്ലാതാക്കൂ
  4. ദുശ്ശാസന... ഈ കുട്ടിയുടെ കാര്യത്തില്‍ ആദ്യം ബാങ്ക് ലോണ്‍ കൊടുക്കാമെന്നു സമ്മതിച്ചിട്ട് ആണ് പറ്റിച്ചത്. അവര്‍ക്ക് താല്പര്യം ഇല്ലെങ്കില്‍ പറ്റില്ല എന്ന് നേരത്തെ പറഞ്ഞു കൂടെ.. പിന്നെ ലോണ്‍ നിഷേധിക്കാന്‍ ഉള്ള കാര്യങ്ങള്‍ ഒന്നും തന്നെ ഈ കുട്ടിയുടെ കാര്യത്തില്‍ ഇല്ലായിരുന്നു എന്ന് പുറത്തു വന്നിട്ടുണ്ട്. അവര്‍ പറയുന്ന ന്യായങ്ങള്‍ ഒന്നും തന്നെ ബാങ്ക് രൂള്‍സില്‍ ഇല്ല താനും... (കടപ്പാട്: മാതൃഭുമി)
    ബാക്കി ഉള്ളവരുടെ കാര്യങ്ങള്‍ എനിക്ക് അറിയില്ല.. ബട്ട്‌ ഈ കുട്ടി നീതി അര്‍ഹിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  5. ഈ അറസ്റ്റ് ശരിയായ നടപടി ആണെന്ന് തോന്നുന്നില്ല. ബാങ്ക് തന്നെ ഇയാളെ ജാമ്യത്തില്‍ ഇറക്കി ഈ സംഭവത്തില്‍ എന്താണ് നടന്നെത് എന്ന് പരിശോധിച്ച് കുറ്റക്കാരന്‍ ആണെന്ന് കണ്ടാല്‍ മാത്രമേ കേസ് എടുക്കാവു. എല്ലാ സ്ഥാപങ്ങള്‍ക്കും അവിടെ ജോലി ചെയ്യുന്നവരോട് ഇത്രയെങ്കിലും കടമ ഇല്ലേ. അതിനു പകരം ഒരു സാധാരണ ഉദ്യോഗസ്ഥനെ കണ്ട കള്ളന്മാര്‍ക്കും തെമ്മാടികള്‍ക്കും ഉള്ള ജയിലില്‍ ഇടുന്നത് കാടത്തം ആണ്.

    മറുപടിഇല്ലാതാക്കൂ
  6. ഒരു തിരുത്ത്.. ദുശു പറഞ്ഞതുപോലെ മറ്റ് ബാങ്കുകളെ ആശ്രയിക്കാന്‍ ചെലപ്പൊ പറ്റിയില്ലെന്ന് വരും.ഏരിയ/വാര്‍ഡ് തിരിച്ചാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ഒരു പ്രദേശത്തുള്ളവര്‍ക്ക് ഒരു നിശ്ച്ചിത ബാങ്കില്‍ നിന്ന് മാത്രമേ വായ്പ കിട്ടൂ. അതായത് ഞങ്ങളുടെ നാട്ടില്‍ എസ്.ബി.ടിയും സൌത്ത് ഇന്ത്യന്‍ ബാങ്കും അടുത്തടുത്ത കെട്ടിടങ്ങളിലാണ്, ചില വാര്‍ഡില്‍ നിന്ന് ഉള്ളവര്‍ക്ക് എസ്.ബി.ടിയില്‍ നിന്നും ബാക്കി സൌത്ത് ഇന്ത്യന്‍ ബാങ്കും ആണ് വായ്പ നല്‍കുന്നത്.. ബാങ്കുതന്നെ അഡ്രസ് ചോദിച്ചശേഷം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് വിടാറാണ് പതിവ്(വായ്പകള്‍ക്ക് മാത്രം). എല്ലാവരും ഒരു ബാങ്കില്‍ തന്നെ വരാതിരിക്കാനായി ചെയ്തതാണെന്ന് ബാങ്കുമാനേജര്‍ പറയുന്നു..

    കസ്റ്റമര്‍ ഈസ് കിങ്ങ് എന്നത് നിക്ഷേപിക്കാന്‍ ചെല്ലുമ്പൊ മാത്രമാണ്. ബാങ്കുകള്‍ ഈ നയം മാറ്റാന്‍-ഒരു പാഠമാവാന്‍- മാനേജരെ അറസ്റ്റ് ചെയ്യുക തന്നെ വേണം,(ജെട്ടിപ്പുറത്ത് നിര്‍ത്തി ഭേദ്യം ചെയ്യല്‍ മാത്രമല്ലല്ലോ അറസ്റ്റ്..) ഇനി അന്വേഷിക്കട്ടെ, ഒരു വര്‍ഷത്തിനു മേല്‍ അപേക്ഷയില്‍ തീരുമാനമുണ്ടാക്കാതെ നടത്തിച്ചതിന് ന്യായീകരണമുണ്ടോ എന്ന് അറിയട്ടെ.. രണ്ട് ദിവസം കൊണ്ട് തീരുമാനമെടുക്കാവുന്നതായിരുന്നല്ലോ ഇത്.

    മറുപടിഇല്ലാതാക്കൂ
  7. as Mathai mentioned, Massive public investment in education is the solution. you can not relies on private investors to reduce the price for any services. Every investor look for better return. so you can not forcefully tell them to reduce the fees for a service. instead, if we have an alternate govt education/bank etc, private investors has to bent down to get more clients.

    മറുപടിഇല്ലാതാക്കൂ
  8. ആത്മഹത്യ മനപൂര്‍വമല്ലാത്ത പ്രേരണാക്കുറ്റം ഉണ്ട്. അറസ്റ്റ് ചെയ്തതില്‍ നിയമപ്രകാരം തെറ്റില്ല. പക്ഷെ ധര്‍മ്മത്തിന്റെയും നീതിയുടെയും കാര്യത്തില്‍....?

    മറുപടിഇല്ലാതാക്കൂ
  9. കേരളത്തിലെ എല്ലാ സര്‍കാര്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും വളരെ നല്ല അദ്യാപനവും മെച്ചപെട്ട രിസല്‍ട്ടുകളുമാണ് ഉള്ളത്. അവിടെങ്ങളില്‍ സീറ്റുകള്‍ കുറവാണു. വളരെ കുറച്ചു പേര്‍ക്ക് മാത്രം കിട്ടുന്ന ഒന്നാകാന്‍ പാടില്ല പ്രൊഫഷണല്‍ വിദ്യാഭാസം. ഇക്കാര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഒരാവശ്യം തന്നെയാണ്. അവയുടെ ഫീസ്‌ നിരക്ക് ഏകീകരിക്കാനും അധ്യാപനത്തിന്റെ നിലവാരം നന്നാക്കുകയും. അതെ സമയം വായ്പ തിരിച്ചട്ക്കുന്നു എന്ന് ഉറപ്പു വരുത്തുകയും, അര്‍ഹതയുള്ള എല്ലാവര്‍ക്കും വായ്പ ലഭ്യം ആക്കുകയും വേണം.

    വിദ്യാഭാസ വായ്പ എടുക്കാന്‍ ചെല്ലുനവനോട് ചിറ്റമ്മ നയമാണ് മിക്ക ബാങ്കുകളിലും ഉള്ളത്. വായ്പ കൊടുക്കുന്ന കാര്യത്തില്‍ മാനേജരുടെ തീരുമാനത്തിനു വളരെ പ്രാധാന്യം ഉണ്ട്. വായ്പ നല്‍കാം എന്ന് പറയുകയും പിന്നീട് നിസാര കാരണങ്ങളാല്‍ വായ്പ നിഷേധിക്കുകയും ചെയ്യാറുണ്ട്. വായ്പ എടുക്കാന്‍ ആവശ്യമായ കടലാസുകള്‍ ഉണ്ടാക്കുന്നത് തെന്നെ ഒരു വലിയ പ്രയാസമുള്ള കാര്യമാണ്. അപ്പോള്‍ എല്ലാ കടലാസുകളും ശെരിയാക്കി ബാങ്കില്‍ എത്തുന്നവരോട് വായ്പ കിട്ടില്ല, എന്ന് നിസാര മട്ടിലാണ്‌ മിക്ക ബാങ്ക് ജീവനക്കാരും പറയുക. അവര്‍ക്ക് നിര്‍ത്താന്‍ കുറെ സാങ്കേതിക പ്രശ്നങ്ങളും ഉണ്ടാവും. ഈ അവസ്ഥ മാറി നിയമം അനുശാസിക്കുന്ന തരത്തില്‍ വായ എടുക്കുവാനും വിദ്യാഭാസം ചെയ്യുവാനും എല്ലാവര്‍ക്കും അവസരം ഉണ്ടാവണം.

    വിദ്യാഭാസ വായ്പ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സര്‍കാര്‍ തലത്തില്‍ ഒരു സംവിധാനം ഏര്‍പെടുത്തുക. സമിതി കടലാസുകള്‍ പരിശോധിച്ച് നിര്‍ദേശിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ കൊടുക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  10. ഇവര്‍ക്കൊക്കെ ജീവനേക്കാള്‍ വലുതാണോ ഈ കോഴ്സുകള്‍?? :O

    മറുപടിഇല്ലാതാക്കൂ
  11. ചിന്തിക്കേണ്ടതും ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി എടുക്കേണ്ട വിഷയമാണ്
    അവതരിപ്പിച്ചത്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. വിശദമായ മറുപടി അര്‍ഹിക്കുന്ന അഭിപ്രായങ്ങള്‍ ആണ് പലരും ഉന്നയിച്ചിരിക്കുന്നത് .
    ഞാന്‍ പറഞ്ഞത് പോലെ വര്‍ധിച്ചു വരുന്ന മത്സരം കാരണം തന്നെയാണ് വായ്പകള്‍ സാധാരണക്കാര്‍ക്ക് കൊടുക്കുന്നതിനു ബാങ്കുകള്‍ വിമുഖത കാണിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കടുത്ത നിയന്ത്രണത്തില്‍ ആണ് സ്വകാര്യ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്ക് മൂക്ക് കയര്‍ ഇട്ടിരിക്കുന്നത് കാരണം വളരെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഇവര്‍ ബിസിനസ്‌ ചെയ്യുന്നത്. അതുകൊണ്ട് തിരിച്ചു കിട്ടും എന്ന് വിശ്വാസമില്ലാത്ത ആള്‍ക്കാര്‍ക്ക് വായ്പ കൊടുക്കുന്നതിനു അവര്‍ സ്വാഭാവികമായും മടി കാണിക്കും. ഉദാഹരണത്തിന്, ഇവിടെ തന്നെ , ഈ കുട്ടി സെ ( Save An Year ) എഴുതി ആണ് പരീക്ഷ പാസായത്. അങ്ങനെ നിലവാരമില്ലാത്ത ഒരാള്‍ക്ക്‌ ലോണ്‍ കൊടുക്കുന്നതിനെ പറ്റി മാനേജര്‍ രണ്ടു തവണ ചിന്തിച്ചിട്ടുണ്ടാവാം. ആ കുട്ടി ഇത് പോലെ തന്നെ ഉഴപ്പിയിട്ടു അത് പാസ്സായില്ലെങ്കില്‍ ജോലി കിട്ടാതിരിക്കുകയും ആ ലോണ്‍ തിരിച്ചടക്കാതിരിക്കുകയും ചെയ്‌താല്‍ ബാങ്കിന് റിക്കവറി നടപടികളിലേയ്ക്ക് നീങ്ങേണ്ടി വരും. അപ്പോള്‍ ആ കുടുംബത്തെ തെരുവിലിറക്കി എന്ന രീതിയിലാവും വാര്‍ത്ത‍. നിക്ഷേപകന്റെ പണത്തിന്റെ സുരക്ഷയും അതിനുള്ള പലിശയും ബാങ്കിന്റെ ബാധ്യത ആണ്. അതുകൊണ്ട് അവരെ തെറ്റ് പറയാന്‍ പറ്റില്ല.

    ഇത്തരം സംഭവങ്ങള്‍ ഇങ്ങനെ വൈകാരികമായി അല്ല കാണേണ്ടത്. ഒരു സ്വകാര്യ ബാങ്ക് സോഷ്യല്‍ സര്‍വീസ് ചെയ്യാനാണ് ബാങ്ക് നടത്തുന്നത് എന്ന് വിചാരിക്കുന്നതേ തെറ്റാണ്. അങ്ങനെ ആയാല്‍ അവര്‍ക്ക് നിലനില്‍പ്പില്ല. അപ്പൊ നിങ്ങള്‍ ചോദിക്കും സര്‍ക്കാര്‍ ബാങ്കുകളോ എന്ന്. അവരും സോഷ്യല്‍ സര്‍വീസ് ചെയ്യാന്‍ പാടില്ല എന്നതാണ് എന്റെ പക്ഷം. സ്വകാര്യമായാലും സര്‍ക്കാരിന്റെ ആയാലും അങ്ങനെ തന്നെ. ഇന്ത്യയില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഒരു രീതിയാണ്‌. രണ്ടും കൂടി കൂട്ടി കുഴയ്ക്കുന്നത്. സര്‍ക്കാര്‍ എന്ത് പ്രഖ്യാപിച്ചാലും അതില്‍ ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ കുറെ നമ്പരുകള്‍ കാണും. അത് കൊണ്ട് നാളിതു വരെ ആര്‍ക്കു എന്ത് പ്രയോജനം ഉണ്ടായി ? അതുകൊണ്ട് അവര്‍ ബിസിനസ്‌ ചെയ്യട്ടെ. എന്നിട്ട് അതില്‍ നിന്നുള്ള ലാഭം എടുത്തു വേറെ സ്ഥാപനങ്ങള്‍ ഉണ്ടാക്കി അത് വഴി സോഷ്യല്‍ സര്‍വീസ് ചെയ്യട്ടെ. മത്തായി പറഞ്ഞത് പോലെ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപങ്ങള്‍ വേണം. എല്ലാം കയറി സ്വകാര്യ വല്ക്കരിക്കുകയല്ല വേണ്ടത്.

    അഭിപ്രായങ്ങള്‍ക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  13. മരിച്ച കുട്ടിയെ നീതി നിഷേധത്തിന്റെ പേരിലുള്ള ഒരു രക്തസാക്ഷി ആയി വിശേഷിപ്പിക്കരുത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരാളുടെ മുന്നിലുള്ള അവസാനത്തെ വഴി അല്ല ആത്മഹത്യ. അങ്ങനെ ഒരു നിമിഷ നേരത്തെ ചാഞ്ചല്യം കൊണ്ട് തട്ടി തെറിപ്പിക്കാവുന്ന ഒന്നല്ല ജീവിതം. ആത്മഹത്യ എന്നത് ഒരാളിന്റെ മാത്രം തീരുമാനം ആണ്. അതിനു ബാക്കിയുള്ളവരെ എന്തിനു കുറ്റപ്പെടുത്തുന്നു ? ഈ കുട്ടിയെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. പക്ഷെ അവള്‍ ഇത് ചെയ്തപ്പോള്‍ തന്നെ സ്നേഹിച്ചു വളര്‍ത്തിയ ആരെയും പറ്റി ഓര്‍ത്തില്ലേ ? ചിലപ്പോള്‍ ഇത് വളരെ ക്രൂരമായി തോന്നാം. പക്ഷെ ആത്മഹത്യ ചെയ്യുന്നവരെ പറ്റി എനിക്ക് തോന്നിയിട്ടുള്ളത് അവരെ കടുത്ത സ്വാര്‍ത്ഥന്മാര്‍ ആണെന്നാണ്‌. എന്റെ സ്വന്തം അമ്മാവന്‍ അത് ചെയ്തപ്പോഴാണ് ഞാന്‍ ഈ സത്യം തിരിച്ചറിഞ്ഞത്. തങ്ങളെ സ്നേഹിച്ചവരെ പറ്റി എന്തെങ്കിലും ചിന്തയുള്ളവര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യമല്ല ആത്മഹത്യ. പലപ്പോഴും മരിക്കാനുള്ള ധൈര്യം കൊണ്ടല്ല അവര്‍ ഇത് ചെയ്യുന്നത്. ജീവിക്കാനുള്ള പേടി കൊണ്ടാണ്. ഇങ്ങനെ ഒറ്റ വാചകം കൊണ്ട് പറയാവുന്ന ഒന്നല്ല ആത്മഹത്യയുടെ മനശാസ്ത്രം എന്നറിയാം. പക്ഷെ അതിന്റെ പരിണിത ഫലങ്ങള്‍ വളരെ അടുത്ത് നിന്ന് കണ്ടിട്ടുള്ള ഒരു വ്യക്തി എന്ന നിലക്ക് എനിക്ക് ഒരിക്കലും ഇത് അംഗീകരിക്കാന്‍ പറ്റില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ പറഞ്ഞതിനോട് നൂറുശതമാനവും യോജിക്കുന്നു. ജീവിതം വഴിമുട്ടാൻ ഒരുപാട് സാഹചര്യങ്ങൾ കടന്നുവരാം. അപ്പോൾ ജീവിതം അവസാനിപ്പിച്ചാൽ നഷ്ടമാകുന്നത് അവരെ സ്നേഹിക്കുന്നവർക്കാണ്‌.

      ഇല്ലാതാക്കൂ
  14. ആ കുട്ടി ലോണിന് അര്‍ഹ അല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആത്മഹത്യ. എന്തും രാഷ്ട്രീയ മുതലെടിപ്പിന് ശ്രമിക്കുന്നവരാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത്.

    മറുപടിഇല്ലാതാക്കൂ
  15. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  16. ആ കുട്ടി ലോണിന് അര്‍ഹ അല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആത്മഹത്യ. .well said. if she did not get a job after the course, what she would have done? the same thing.

    jagdeesh: you summarized in a single line!

    മറുപടിഇല്ലാതാക്കൂ
  17. @Jagadees
    that comment was cruel. May be you are too rich that you don't know how much it means when a loan is accepted at first and then denied later, with out any valid reason. It is like falling off a cliff. May the girl couldn't handle that.
    @മുക്കുവന്‍ How come you be so prejudiced to think that she would suicide when she won't get any job in future?

    മറുപടിഇല്ലാതാക്കൂ
  18. I think, education should not be free after HSC. Everyone should pay for university education. Governmet should give interest free loans to students who are poor. When the students get job, govnt can deduct the loan from thier salary. For example Australian Govt(www.goingtouni.gov.au).

    It may be bit hard for Govt to set up initially, but it is a good way to make students responsible for their studies and helps to avoid in giving rich people free education from taxapayer's money. The risk with banks giving education loan is too risky for the banks and the investors in the bank. and it is not bank's responsibility.

    മറുപടിഇല്ലാതാക്കൂ
  19. lonely heart: if you are not getting a loan, you have other ways to continue your education. she is not willing to go for a hard route. she needs everything in her silver plate. may be she was raised that way... a good amount of keralites are not born rich. they work hard to stand on their legs!

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2012, മേയ് 15 6:29 PM

    Main problem is that people of Kerala think that they dont have to pay back loans, its true only for high industrialists and political leaders. They never pay loans back and nonbody ius dare to question them. Vijay Malya did his playboy lifestyle Kingfisher which he bought from Air Deccan which was profit making and now neck deep in debt, banks gave crores of money and they now seek government to compensate. None is qustioning Vijay Malya. Same case with industrialists or political leaders. Indian bank once became pauper only because its chairman gave loan to Jayalalitha adopted son Dinakaran about 2000 crores. still no action.

    Only for poor people some action. The girl seems to be a dumb to approach new generation bank for education loan. Which bank will give education loan? Banks are in deep problem because of that. Chidambaram told they have to give loans but the manager wont get pension of that loan is a bad debt.

    മറുപടിഇല്ലാതാക്കൂ
  21. this bank branch was the Lord Krishna Bank branch take over by HDFC Bank so bank should abide priority sector loan rule set by RBI.

    മറുപടിഇല്ലാതാക്കൂ
  22. HDFC Bank Profit Rises Over 30%(Updated April 18, 2012)
    By NUPUR ACHARYA

    MUMBAI – HDFC Bank Ltd. Wednesday reported a more than 30% jump in its fiscal fourth quarter net profit, broadly in line with expectations, as demand for retail loans remained strong at India's second-largest private sector lender and it earned more fees and commissions.

    HDFC Bank has largely bucked the trend of sluggish loan growth in an Indian banking industry hurt by high interest rates and slowing economic growth. The half-percentage-point interest rate cut announced by the central bank Tuesday and a reduction in the cash that banks need to set aside in reserve are expected to now revive demand and spur growth in the sector.

    HDFC Bank's net profit for the January-March period rose to 14.53 billion rupees ($283 million) from 11.15 billion rupees a year earlier. The average of estimates in a poll of six analysts was 14.41 billion rupees.

    The bank's profit growth has been consistent for 10 years now at 30%-33%, Kotak Securities Banking Analyst Saday Sinha wrote in a note to clients. "HDFC remains our preferred stock pick in the banking sector."

    The lender indicated that it may continue the outperformance.

    For the current fiscal year that started on April 1, HDFC Bank expects loan business to grow 3.0-5.0 percentage points more than the 17% growth the central bank has forecast for the industry.

    Paresh Sukthankar, HDFC Bank's executive director, said there is a slight pickup now in demand for loans from companies, which accounted for 45% of the bank's net loan book of 1.95 trillion rupees at the end of March.

    In the past quarter, its net interest income--the difference between interest earned on loans and interest paid on deposits--rose 19% to 33.88 billion rupees. Non-interest grew 19% to 14.92 billion rupees, aided by 12.37 billion rupees in fees and commissions.

    The bank kept its net interest margin flat from a year earlier at 4.2%.

    It historically maintains the margin in a narrow band of 3.9%-4.2% and will continue to do so, Mr. Sukthankar said.

    The lender's provisions against bad loans and other contingencies dropped to 2.98 billion rupees from 4.31 billion rupees.

    Net bad loans as a percentage of total loans were flat at 0.2%.

    HDFC Bank shares ended 1.14% higher at 536.90 rupees on the Bombay Stock Exchange, outpacing a 0.2% gain in the benchmark index.

    മറുപടിഇല്ലാതാക്കൂ
  23. എന്താണ് ആ ബാങ്ക് മാനേജര്‍ ചെയ്യേണ്ടി ഇരുന്നത്?

    ??

    മറുപടിഇല്ലാതാക്കൂ