- ഹരിഷ് അയ്യര്‍ - മുംബൈ
പ്രശസ്ത ബോളിവുഡ് താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട ഹരീഷിന്റെ വാചകങ്ങള്‍ ആണ് മേല്‍ കൊടുത്തത്. ശിശു ലൈംഗിക പീഡനത്തെ പറ്റി ആയിരുന്നു ഈ എപിസോഡ്. ഇത് പോലെ തന്നെ ശൈശവ കാലത്ത് പീഡിപ്പിക്കപ്പെട്ട പലരും അവരുടെ അനുഭവങ്ങളും അതിന്റെ ദുരന്തത്തില്‍ നിന്ന് എങ്ങനെ പുറത്തു വന്നു എന്നും ഈ പരിപാടിയില്‍ സ്വയം തുറന്നു പറയുന്നത് കണ്ടു. ആദ്യം വെറുതെ ഡ്രാമ സൃഷ്ടിക്കാനുള്ള ഒരു ശ്രമം ആയി തോന്നിയെങ്കിലും പിന്നീട് എനിക്ക് മറിച്ചാണ് തോന്നിയത്. പണം ഉണ്ടാക്കുക തന്നെ ചാനലിന്റെ ലക്ഷ്യമെങ്കിലും ഈ പരിപാടി അതില്‍ പങ്കെടുക്കുന്നവരുടെ സത്യസന്ധത കൊണ്ടും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കൊണ്ടും തികച്ചും വ്യത്യസ്തം തന്നെയാണ്. ശിശു പീഡന വാര്‍ത്തകള്‍ ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും തീവ്രമായി നമ്മളെ സ്പര്‍ശിക്കുന്ന രീതിയില്‍ ഒരുപക്ഷെ ഇതാദ്യമായിട്ടയിരിക്കും. അമീര്‍ ഖാന്റെ വളരെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള അവതരണവും പരിപാടിയുടെ നേട്ടമാണ്. പറ്റുമെങ്കില്‍ കണ്ടു നോക്കൂ
വായിച്ചു
മറുപടിഇല്ലാതാക്കൂഇതിന്റെ ആദ്യ എപ്പിസോഡ് കണ്ടിരുന്നോ? അതും ഒരു ചര്‍ച്ച ചെയ്യപ്പേടേണ്ട വിഷയം തന്നെ . പക്ഷെ നമ്മുടെ നാട്ടില്‍ പെണ്‍ഭ്രൂണഹത്യ അത്രക്കുണ്ടെന്നു തോന്നുന്നില്ല, തന്നയുമല്ല കേരളമാണ് സ്ത്രീപുരുഷ അനുപാതത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്‍ഡ്യന്‍ സംസ്ഥാനം. അതുകൊണ്ടു തന്നെ ഇതിന്റെ തീവ്രതയും പരിണിതഫലങ്ങളും എന്താണെന്നൊരുപക്ഷെ പലര്‍ക്കുമറിയില്ല. ഈ എപ്പിസോഡ് കണ്ടാല്‍ ഞെട്ടിപ്പോകും. ഇങ്ങനെയുമുണ്ടല്ലൊ മനുഷ്യര്‍ എന്നോര്‍ത്ത്.
മറുപടിഇല്ലാതാക്കൂhttp://www.youtube.com/watch?v=u1vASMbEEQc
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂകണ്ടിരുന്നു. നമ്മള്‍ ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ തന്നെയാണ് അവര്‍ അവതരിപ്പിക്കുന്നത്. പക്ഷെ യാഥാര്‍ത്ഥ്യം എപ്പോഴും സങ്കല്പത്തെക്കാള്‍ ക്രൂരമാണ് എന്ന് ഇത് കണ്ടപ്പോ മനസ്സിലായി.
ഇല്ലാതാക്കൂThe first episode was more cruel if feel.Aamir would make his profits, but definitely he would start a rebellion too.
മറുപടിഇല്ലാതാക്കൂAmir is not that money minded like SRK and all. You know what this guy asked his brand managers to do ? He asked them to avoid him shown in the commercials and advised them to highlight the issues.
ഇല്ലാതാക്കൂഈ episode കണ്ടിരുന്നു ദുശു ,ശരിക്കും സങ്കടം വന്നു പോയി. ഈ വിഷയം ഇപ്പൊ നമ്മുടെ നാട്ടിലും ഒരു പാട് കേള്കാരുന്ടെങ്കിലും ഇത്രേം വേദന, അപമാനം അവര്‍ അനുഭവിക്കുനുണ്ട് എന്ന് മനസിലായത് ഇത് കണ്ടപോ ആണ് .ഞാന്‍ g പ്ലസ് ല് ഇതിനെ പറ്റി ഒരു ചര്‍ച്ച ഇട്ടിരുന്നു. നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണ്ടേ .
മറുപടിഇല്ലാതാക്കൂ