സന്തോഷ് പണ്ഡിറ്റ് ആണല്ലോ ഇപ്പോഴത്തെ സ്റ്റാര്‍. ഇന്നലെ അങ്ങേരുടെ കുറച്ചു പാട്ടുകള്‍ കാണാം എന്ന് കരുതി യൂടൂബ് തപ്പി. അപ്പോഴതാ കിടക്കുന്നു തെറിയുടെ പൂരം. ഹോ. മലയാളികളുടെ ഒരു ഭാവനയേ.. ഒരുത്തന്‍ എഴുതിയിരിക്കുന്നു നിന്നെ നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ കൊണ്ട് മാത്രമേ വിശേഷിപ്പിക്കാന്‍ പറ്റൂ ഡാ എന്ന്. അത് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകളോ. അതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ഒരു സാസ്ത്രീയ പഠനം നടത്തി. അപ്പൊ നോക്കിയപ്പോ സത്യമാണ്. ജീവിതത്തില്‍ നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്നതും എന്നാല്‍ നിഘണ്ടുവില്‍ ശരിക്കും ഇല്ലാത്തതുമായ കുറച്ചു വാക്കുകള്‍. ബരീന്‍. നോക്കിന്‍ ( കേട്ടിട്ടില്ലാത്തവര്‍ക്കായി ഉദാഹരണം കൊടുത്തിട്ടുണ്ട് )
കമാ എന്നൊരക്ഷരം -
( ഉച്ചരിക്കേണ്ട വിധം : കമലയുടെ ക / മാധവന്റെ മാ )
ഇത് ഞാന്‍ ജനിച്ചപ്പോ തൊട്ടു കേള്‍ക്കാന്‍ തുടങ്ങിയതാണ്. കമാ എന്ന് പറയുന്നത് രണ്ടക്ഷരമല്ലേ എന്ന സംശയം നമ്മള്‍ക്കെല്ലാം പല തവണ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും നമ്മള്‍ വളരെ ഭംഗിയായി ഉപയോഗിക്കുന്നു .
ഉദാ : മാല എടുത്തോ എന്ന് കുനിച്ചു നിര്‍ത്തി ഇടിച്ചു കൊണ്ട് മത്തായി പോലീസ് പല തവണ ചോദിച്ചെങ്കിലും കള്ളന്‍ ഗോപാലന്‍ കമ എന്നൊരക്ഷരം മിണ്ടീല
കണസാ മുണസാ -
( ഉച്ചരിക്കേണ്ട വിധം : കണവയുടെ കണ / സാധനത്തിന്റെ സാ / മുനിയുടെ മു / വെറുതെ ണ / സായിപ്പിന്റെ സാ )
സീരിയസ് ആയി ഒരു കാര്യം പറയുമ്പോ എന്തെങ്കിലും അസംബന്ധം പറയുന്നതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്ക്.
ഉദാ : പെട്രോള്‍ വില കൂടിയതിന്റെ കാര്യം ചര്‍ച്ച ചെയ്തു കൊണ്ടിരുന്നപ്പോ ഐശ്വര്യാ റായിയുടെ കൊച്ചിന്റെ പേരിടീലിനെ പറ്റി പറഞ്ഞ രാമുവിനോട് ശാമു പറഞ്ഞു.. കണസ മുണസാ പറയാതെടെയ് എന്ന്
കണാ മുണാ
മുകളില്‍ പറഞ്ഞ അതെ അര്‍ഥം. വേണേല്‍ ഒരു ഉദാഹരണം വായിച്ചോ
ഉദാ: കര്‍മണയെവാധികാരസ്തെ മാ ഫലേഷു കണാ മുണാ എന്ന് ശ്ലോകം ചൊല്ലിയ സാമിയെ ആള്‍ക്കാര്‍ തല്ലി ഓടിച്ചു
പുളുസു
( ഉച്ചരിക്കേണ്ട വിധം : പുളുവിന്റെ പുളു / സുരാംഗനയുടെ സു )
പുളുവടിക്കാരെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്ക്
ഉദാ : രാജു മോന്റെ വീമ്പിളക്കല്‍ കേട്ടപ്പോ ടിന്റു അറിയാതെ വിളിച്ചു പോയി 'അമ്പട പുളുസു ' എന്ന്
ഇശ്ശിയായി
( ഉച്ചരിക്കേണ്ട വിധം : ഇട്ടിയുടെ ഇ / മുത്തശ്ശിയുടെ ശ്ശി )
ഇത് എം ടി യാണ് പോപ്പുലര്‍ ആക്കിയത്. അദ്ദേഹത്തിന്റെ കഥകളില്‍ മിക്കവാറും ഉപയോഗിക്കുന്ന വാക്കാണ്. പക്ഷെ ഇതിനെ നിഘണ്ടുവില്‍ കയറ്റാന്‍ അദ്ദേഹത്തിന് പോലും താല്പര്യമില്ലെന്ന് തോന്നുന്നു.
ഉദാ : സന്ധ്യ നേരത്ത് പുറത്തേക്കു നോക്കി ഓപ്പോള്‍ പിറുപിറുത്തു നേരം ഇശ്ശിയായിട്ടും കുട്ട്യോളെ കാണുന്നില്ലല്ലോ എട്ത്യെ
ഉടായിപ്പ്
( ഉച്ചരിക്കേണ്ട വിധം : ഉടനെ എന്നതിലെ ഉടാ / കയ്യിലിരിപ്പിലെ യിപ്പ് )
തരികിടകളെ വിളിക്കാന്‍ ഉപയോഗിക്കുന്നത്.
ഉദാ : ലവന്‍ ആളൊരു ഉടായിപ്പാ കേട്ടോ / എന്തെങ്കിലും ഉടായിപ്പ് ചെയ്താലേ കാര്യം നടക്കൂ.
ടപേ
( ഉച്ചരിക്കേണ്ട വിധം : ട വെറുതെ പറയുക / പേപ്പട്ടിയുടെ പേ )
വളരെ പെട്ടെന്ന് എന്നാണര്‍ത്ഥം.
ഉദാ : കുഴഞ്ഞു മറിഞ്ഞ ഒരു പ്രശ്നമായിരുന്നെങ്കിലും മാത്തന്‍ അത് ടപേ എന്ന് ചെയ്തു തീര്‍ത്തു.
പടാര്‍ / ടമാര്‍
ഈ വാക്കുകള്‍ മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തത് കണ്ണാടി വിശ്വനാഥന്‍ ആണെന്ന് തോന്നുന്നു.
എന്തായാലും മുട്ടന്‍ വാക്ക് തന്നെ
ഉദാ : സേതുരാമയ്യര്‍ സി ബി ഐ കള്ളന്മാരെ പടാര്‍ ടമാര്‍ എന്ന് പറഞ്ഞു നേരിട്ടു
വൂഷ്
ഇത് പണ്ട് ബാലരമയില്‍ ഉണ്ടായിരുന്നു. ഫാന്റം കള്ളന്മാരെ ഇടിക്കുമ്പോ കേള്‍പ്പിക്കുന്ന ശബ്ദമാണ്. ഇപ്പൊ ബെന്‍ ടെന്‍ വന്നതോട് കൂടി ഫാന്റം പണിയില്ലാതെ വീട്ടിലിരിക്കുകയാണല്ലോ.
അതോടെ ആ ശബ്ദവും ഇല്ലാതായി.
ചൊറി കുത്തല്‍
ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഒരുത്തന് ചൊറി പിടിച്ചു എന്ന് വയ്ക്കുക. അവന്‍ എന്ത് ചെയ്യും. സമയം കളയാന്‍ വേണ്ടി ആ ചൊറി കുത്തിയിരിക്കും.
പൂയി / കൂയി
ഇത് നമ്മള്‍ ആള്‍ക്കാരെ പുറകില്‍ നിന്ന് വിളിക്കാന്‍ ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടത്
ആ / ശ്ശീ
മുകളില്‍ പറഞ്ഞ പോലെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഷക്കീലയോടും അഭിലാഷയോടും ഒപ്പം നഷ്ടപ്പെട്ട രണ്ടു ശബ്ദങ്ങള്‍. ശീല്‍ക്കാര ശബ്ദം എന്ന് സംസ്കൃതത്തില്‍ ചില മുന്‍ഷികള്‍ പറയും.
ആള്‍ക്കാര്‍ എന്നെ വിളിച്ച കുറെ വാക്കുകള്‍ കൂടി ഉണ്ട്. അതൊക്കെ എന്തായാലും നിഘണ്ടുവില്‍ ഉണ്ടായിരിക്കാന്‍ സാധ്യത ഇല്ല. ഹി ഹി .. കണ്ടാല്‍ ഓര്‍മിപ്പിച്ചേക്കണേ...
ചുള്ളന്‍, കൂതറ, കൊണാപ്പന്‍, ക്ണാപ്പന്‍, സുന, ഡിങ്കോള്‍ഫി, സുഡാള്‍ഫി, കിടു, കിടുക്കന്‍, പഷ്ട് , ജമ്പന്‍
മറുപടിഇല്ലാതാക്കൂമു.കു. ജാമ്യം: ഇതൊക്കെ നിഘണ്ടുവിലുണ്ടോ എന്നു തപ്പി നോക്കിയിട്ടില്ല കേട്ടോ..സമയമുള്ളോര്‍ ഒന്നു പരിശോധിക്കുന്നതു നല്ലതായിരിക്കും..:)
തമ്പിയളിയോ..ലിസ്റ്റിനിം നീളും..
ഉദാഹരണം വേണേല്‍ ചെവിയില്‍ പറഞ്ഞു തരാംട്ടൊ.
"കമാ" എന്നൊരക്ഷരം ആക്കിയതാണ്
മറുപടിഇല്ലാതാക്കൂശരിക്കും അതു രണ്ട് അക്ഷരങ്ങള്‍ തന്നെ പണ്ടൊക്കെ "കഴുവേറിയുടെ മകന്‍" എന്നതായിരുന്നു വല്ല്യ തെറി ഇപ്പൊഴല്ലെ അതിലും കൂടിയതൊക്കെ വന്നത്
അപ്പോള്‍ നാം എത്രയൊക്കെ ശ്രമിച്ചിട്ടും അവന്‍ അങ്ങനെ വിളിച്ചില്ല എന്നാണത്രെ "കമ" യുടെ പൊരുള്‍
ചെറുപ്പത്തില്‍ എവിടെ നിന്നോ കേട്ടതാണ്
മറ്റൊരു വ്യാഖ്യാനം "ക" ഖ ഗ ഘ -- തുടങ്ങി പ ഫ ബ ഭ "മ "യില്‍ അവസാനിക്കുന്നു.
മറുപടിഇല്ലാതാക്കൂസ്വരങ്ങളെ അക്ഷരങ്ങളായി കൂട്ടിയിട്ടില്ലല്ലൊ. അപ്പോള്‍ ക മുതല്‍ മ വരെ ഉള്ള ഒരക്ഷരം പോലും പറഞ്ഞില്ലെന്ന്
നമ്മള്‍ ഇടപെട്ടതാണെങ്കില്‍ ഈ അര്‍ത്ഥം എടുക്കാം മറ്റുള്ളവര്‍ ആണെങ്കില്‍ ആദ്യത്തേത് ഇരുന്നോട്ടെ അല്ലെ :)
ഇതു കൊള്ളാം കേട്ടോ.. തൃശൂര്‍ രിലൂടെ ഒന്ന് നടന്നിട്ട് വന്നാല്‍ കൂടുതല്‍ വാക്കുകള്‍ കണ്ടു പിടിക്കാന്‍ പറ്റും. അല്ലെങ്കില്‍ മലപ്പുറം...
മറുപടിഇല്ലാതാക്കൂആശംസകള്
എന്‍റെ ബ്ലോഗില്‍ ഇടയ്ക്കു കയറിയാല്‍ മതി ..ഇഷ്ട്ടം പോലെ വാക്കുകള്‍ കിട്ടും ..ചിലതിന്റെ അര്‍ഥം എനിക്ക് തന്നെ അറിയില്ല ...hmmmm
മറുപടിഇല്ലാതാക്കൂപിന്നാക്കം തന്നെ!!!മന്തിമാര്‍ മുതല്‍.........
മറുപടിഇല്ലാതാക്കൂകഷ്ടം...........?
ഉച്ചാരണവും ഉദാഹരണവും ചിരിപ്പിച്ചു, എടങ്ങേറാക്കി
മറുപടിഇല്ലാതാക്കൂAmeZ
മറുപടിഇല്ലാതാക്കൂഇത് കലക്കിട്ടോ...
മറുപടിഇല്ലാതാക്കൂ