2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഗായത്രിയെ വെല്ലു വിളിക്കാന്‍ ജയചന്ദ്രന് എന്താണ് അര്‍ഹത ?





'çÌÞ{ßÕáÁßæÜ ÉÞGáµÞçøÞ¿í ÈNæ{LßÈÞÃí ¥tÎÞÏ ¦øÞÇÈ µÞGáKÄí? çdÖÏ ç¸Þ×ÞÜßæÈçMÞÜáUÕVAí ¥VÙßAáKÄßçÜæù dÉÞÇÞÈc¢ ÈWµáKÄÞÏß çÄÞKáKá. çÌÞ{ßÕáÁßçÈÞ¿í ÈNZ µÞGáK ¨ Éøß·ÃÈ ¥ÕVAí Äßøß‚ßçBÞGßÜïçÜïÞ?, çµø{JßæÜ ²øá ÎcâØßµí ÁÏùµí¿VAᢠçÌÞ{ßÕáÁßæÜ ²øá ædÉÞÁcâØùᢠ¥ÕØø¢ æµÞ¿áJßGßÜï. " - അടുത്ത കാലത്ത് ഇത്തരം ഒരു അഭിപ്രായം തുറന്നു പറഞ്ഞത് ഗായികയായ ഗായത്രി ആണ്. അപ്പോള്‍ ആരും പ്രതികരിച്ചില്ലെങ്കിലും ഇപ്പോഴിതാ പ്രശസ്ത സംഗീതസംവിധായകനായ എം ജയചന്ദ്രന്‍ ഇങ്ങനെ മറുപടി പറഞ്ഞിരിക്കുന്നു .  " çdÖÏ ç¸Þ×ÞÜßÈí ¥VÙßAáKÄßçÜæù dÉÞÇÞÈc¢ ÈWµáKá ®Ká ÉùÏáK ·ÞÏdÄß ¦Æc¢ ¥ÕV ÉÞ¿ßÏ ÉÞGáµZ çµZAâ. ¥ÄßæÜ çÉÞØàxàÕíØí ÎÈØßÜÞAâ. æÕùáæÄ µÞ¿¿‚á æÕ¿ßæÕ‚ßGá µÞøcÎßÜï.  çdÖÏ ²øá ¼àÈßÏØÞÃí. ºßdÄÏᢠØá¼ÞÄÏᢠµÝßEÞW ¦ æÜÕÜßçÜAí ©ÏVKáÕøÞX µÝßÏáK ·ÞÏßµÏÞÏß ¾ÞX µÞÃáKÄí çdÖÏÏÞÃí. ¦çøÞ·cÉøÎÞÏ ÎWØøÎÞÃí ©çgÖßAáKæÄCßW ·ÞÏdÄß çdÖÏÏáæ¿ ÉÞGáµZAâ. ¥ÄßW ÈßKí ÈÜï ÉÞÀBZ ©ZæAÞUâ. 
ÉÝϵÞÜ ·ÞϵçøÏᢠآ·àÄØ¢ÕßÇÞϵçøÏᢠçÈÞAâ, ÈNáæ¿ ÎÞØíçxÝíØí ÉÞ¿ß‚ ·ÞϵøßW ÉÜøᢠÎÜÏÞ{ßµ{ßÜï. ¼ÞȵßÏN, ¼ßAßÏN, ØáÖàÜÞN, ÎÞÇáøßÏN, ÕÞÃß ¼ÏùÞ¢ §ÄáçÉÞÜ ®dÄçÏÞ ·ÞϵV. §ÕøÞøᢠÎÜÏÞ{ßÏÜï. ÎÞÈØææÎçÈ Õøâ ®K ·ÞÈ¢ ÈNZ çµGÄí ÎKÞçÆÏáæ¿ ÖÌíÆJßÜÞÃí.µ¿çÜ ÈàÜA¿çÜ... ®K ·ÞÈ¢ ÉÞ¿ßÏÄíí ÄÜÄí æÎÙíÎâÆí ¥çÜï,  ®ØíÉßÌß, ÖCV ÎÙÞçÆÕX Äá¿Bà ®dÄçÏÞ ·ÞϵV ÉÞ¿áKáIí. ÎÜÏÞ{ßµZ §ÕæøæÏÞæA ¥¢·àµøß‚ßGáIí. ®¿áJá ÉùçÏI ÎæxÞøá ÕØíÄáÄ, ÈNáæ¿ ºßdÄ纂ß, Øá¼ÞÄ纂ß, çÏÖáÆÞØí ØÞV  §ÕæøÞæA ¥ÈcÍÞ×ÏßW µÝßÕáæÄ{ßÏß‚Õøᢠ¥¢·àµÞø¢ çÈ¿ßæÏ¿áJÕøáÎÞÃí. ¥VÙÄÏáæICßW ¥ÈcÍÞ×ÏßæÜ Ø¢·àÄØ¢ÕßÇÞϵøᢠÉÞ¿ÞX Õß{ßAá¢. ¥ÄßÈí ¥VÙÄ ·ÞÏdÄßAí §ÈßÏᢠÕKßGßÜï. æÕùáæÄ ¥ÍßdÉÞÏBZ ÉùÏÞæÄ ®æa ¥Èá¼Jß Ø¢·àÄJßW µâ¿áÄW ÇcÞÈßAáµÏᢠdÉÞµí¿àØí 溇áµÏᢠçÕÃæÎKÞÃí ®ÈßAá çÄÞKáKÄí "

ശ്രേയ ഘോശാല്‍ ഒരു മികച്ച ഗായികയല്ലെന്നു  ആരും പറയില്ല. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഇത്ര അനായാസമായി പാടുന്ന മറ്റൊരു അന്യ ഭാഷ ഗായിക ഇല്ല തന്നെ. ഇത്ര ചെറുപ്പത്തില്‍ തന്നെ നാല് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സുന്ദരിയായ ഈ പാട്ടുകാരി ഇപ്പോഴും ആദ്യ ഗാനം പാടുന്ന അതേ ഗൌരവത്തോടു കൂടിയാണ് എല്ലാ പാട്ടുകളും പാടുന്നത്. പാട്ടുകളുടെ വാക്കുകള്‍ , അതിന്റെ അര്‍ഥം, ഭാവം എല്ലാം മണിക്കൂറുകളോളം എടുത്തു പഠിച്ചതിനു ശേഷമാണ്  ശ്രേയ ഇപ്പോഴും പാട്ട് പാടുന്നത്. ആ അര്‍പണ ബോധത്തെയും സ്വര ശുദ്ധിയും നമ്മള്‍ അംഗീകരിക്കുക  തന്നെ വേണം. അതുകൊണ്ട്  ശ്രേയയെ ഇത്തരം ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല.

പക്ഷെ ഗായത്രി ആണ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് എന്ന നിലയ്ക്ക് ഇത്തരം ഒരു അഭിപ്രായം നമ്മള്‍ ഗൌരവത്തോടെ കാണണം. ആരാണ് ഗായത്രി ? ഹിന്ദുസ്ഥാനിയിലും ക്ലാസ്സിക്കല്‍ മ്യൂസിക്കിലും വര്‍ഷങ്ങളോളം പഠിക്കുകയും അതി ഗംഭീരമായി പാടാനും കഴിവുള്ള ഒരു മികച്ച ഗായിക തന്നെയാണ് ഗായത്രി. ഒട്ടനവധി മികച്ച ഭജനുകളും ഗായത്രിയുടെതായി ഉണ്ട്. 
ദീന ദയാലോ രാമ, എന്തെ നീ കണ്ണാ , തുമ്പി കിന്നാരം മുതലായ സിനിമ ഗാനങ്ങളിലൂടെയും ഗായത്രിയെ നമ്മള്‍ അറിയും. ഇളയരാജയുടെ സ്വപ്ന പദ്ധതി ആയ തിരുവാസഗത്തില്‍ പാടിയതും മറ്റാരുമല്ല. സ്വന്തം അഭിപ്രായംതുറന്നു പറയാന്‍ ഗായത്രി കാണിച്ച ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.


 ഗായത്രിയുടെ മുകളിലത്തെ അഭിപ്രായ പ്രകടനത്തില്‍ അല്പം വാസ്തവം ഉണ്ടെന്നു തന്നെ വേണം പറയാന്‍. ജയചന്ദ്രന്‍ പറയുന്ന പോലെ ഉള്ള ഒരു സിനിമാ അന്തരീക്ഷം അല്ല ഇപ്പോഴുള്ളത്. 
മലയാള സിനിമ കൊടംപക്കത്തു നിന്ന് പൂര്‍ണമായും കേരളത്തിലേക്ക് വന്നു കഴിഞ്ഞു. പണ്ടത്തെ പോലെ ഹിറ്റായ ഒരു ഹിന്ദി പാട്ടെടുത്ത്‌ വാക്കുകള്‍ മാറ്റി മലയാളം അറിഞ്ഞു കൂടാത്ത ഏതെങ്കിലും ഒരു പാട്ടുകാരനെ കൊണ്ട് വികൃതമായി പാടിച്ചിരുന്ന കാലമൊക്കെ പോയി. നല്ല പ്രതിഭയുള്ള സംഗീതജ്ഞര്‍ ഒരുപാടുണ്ട് ഇവിടെ. ജയചന്ദ്രന്‍ സൂചിപ്പിച്ച ഗായകരില്‍ എത്ര പേരുടെ ആലാപനം അത്രയ്ക്ക് ശുദ്ധമായിരുന്നു എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. ര എന്ന അക്ഷരം റ എന്ന് പാടാത്ത എത്ര പേര്‍ ഉണ്ടിതില്‍ ? അത് പോലെ യേശുദാസിന്റെ കാര്യം. ഹിന്ദിയില്‍ ഇത്രയും ഹിറ്റ്‌ പാട്ടുകള്‍ പാടിയ അദ്ദേഹത്തെ പോലത്തെ ഒരു ഗന്ധര്‍വ ഗായകന് എന്തുകൊണ്ട് ഹിന്ദി വിട്ടു വരേണ്ടി വന്നു എന്നതിന്റെ ഉത്തരം ദാസേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവരുടെ സ്നേഹത്തെ പറ്റിയൊന്നും ജയചന്ദ്രന്‍ കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല. 

    മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന നിലപാടെടുക്കുന്ന ഒരു കലാകാരന്‍ ആണ് ജയചന്ദ്രന്‍ എന്ന് പറയാതെ വയ്യ. അദ്ദേഹം ഉണ്ടാക്കുന്ന സംഗീതം ശ്രേയക്ക് മാത്രം പാടാവുന്ന ഒന്നല്ല താനും. മലയാളത്തില്‍ ശ്രേയയുടെ മെന്റര്‍ ജയചന്ദ്രന്‍ ആണ്.  തന്റെ മിക്ക പാട്ടുകള്‍ക്കും ഭംഗി കൂട്ടാന്‍ ശ്രേയയുടെ മധുര ശബ്ദം ഉപയോഗിക്കുന്നു എന്നത് മനസ്സിലാക്കാം. പക്ഷെ അതുകൊണ്ട് ബാക്കിയുള്ളവര്‍ എല്ലാം വില കുറഞ്ഞ ഗായകര്‍ എന്ന നിലപാട് ശരിയല്ല.  ശ്വേത മോഹന്‍ , രാജ ലക്ഷ്മി മുതലായ ഗായികമാര്‍ ഗുണ നിലവാരം കുറഞ്ഞവരാ ണെന്നാണോ ജയചന്ദ്രന്‍ ധരിച്ചു വച്ചിരിക്കുന്നത് ? പിന്നെ, അര്‍ഹതയുടെ കാര്യം നോക്കുകയാണെങ്കില്‍ , ഇപ്പറയുന്ന ജയചന്ദ്രന് ഇങ്ങനൊരു അഭിപ്രായം പറയാന്‍ എന്ത്  അവകാശം ? അദ്ദേഹത്തിന്റെ ചില പാട്ടുകളെങ്കിലും കോപ്പി ആണ്.  ബാലെട്ടനിലെയും അകലെയിലെയും ഗാനങ്ങള്‍ ഉദാഹരണം.  മാത്രമല്ല തികച്ചും വ്യത്യസ്തമായതു എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തരം സംഗീതം അല്ല്ല അദ്ദേഹത്തിന്റേത്. എല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് പോലെ. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജിബാല്‍ ചെയ്യുന്ന സംഗീതമാണ് കുറച്ചു കൂടി ജെനുവിന്‍ ആയി എനിക്ക് തോന്നിയിട്ടുള്ളത്. ഈ അടുത്ത  കാലത്തിറങ്ങിയ  സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍, അറബികഥ മുതലായവ ശ്രദ്ധിച്ചു നോക്കൂ.

ഒരു സംഗീതകാരന് ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ എങ്ങനെ കഴിയുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല. സരസ്വതീ ദേവിയുടെ അനുഗ്രഹം വേണ്ട ഒരു ദൈവീക കലയാണ്‌ സംഗീതം.
ഒരാളും തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉന്നതര്‍ ആണെന്ന് അഹങ്കരിക്കാന്‍ പാടില്ലാത്ത ഒരു കല.

 ജയചന്ദ്രന്‍ തന്റെ അഭിമുഖത്തിന്റെ തുടക്കത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. "ഗായത്രിയുടെ ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാന്‍ മാത്രം സംഗീതപരമായി ഗായത്രി വളര്‍ന്നിട്ടില്ല" എന്ന് ". അത്രയ്ക്കും നിലവാരമില്ലാത്ത ഒരു ഗായികയാണോ ഗായത്രി ? നമ്മെ വിട്ടു പോയ രവീന്ദ്രന്‍ മാഷ്‌ തന്റെ ഏറ്റവും നല്ല കീര്‍ത്തനങ്ങളില്‍ ഉള്‍പെട്ട ദീനദയാലോ രാമ, സൂത്രധാരനിലെ രാമ ഹരേ എന്നീ ഗാനങ്ങള്‍ ഗായത്രിയെ കൊണ്ടാണ് പാടിച്ചത്‌. നരനിലെ തുമ്പി കിന്നാരം, മുല്ലയിലെ കണ്ണിന 
വാതില്‍ ചാരാതെ, റിതുവിലെ പുലരുമോ മുതലായ മധുര ഗാനങ്ങള്‍ പാടിയ ഗായികയാണ് ഗായത്രി.


കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഗായത്രി പാടിയ ചില പാട്ടുകള്‍ താഴെ പങ്കു വയ്ക്കുന്നു. അതിനു മുമ്പ് ബാലേട്ടന്റെ പാട്ടിന്റെ രണ്ടു വേര്‍ഷനുകള്‍ കേട്ട് നോക്കൂ. നിങ്ങള്‍ തന്നെ തീരുമാനിക്കൂ.





തുമ്പി കിന്നാരം



ദീന ദയാലോ രാമാ  



കണ്ണിന്‍ വാതില്‍ ചാരാതെ


താമര നൂലിനാല്‍ 



തിരികെ ഞാന്‍ വരുമെന്ന 



ഇങ്ങനെ നീളുന്നു ഗാനങ്ങള്‍. 

6 അഭിപ്രായങ്ങൾ:

  1. ശ്രേയ ഘോശാല്‍ ഒരു ജീനിയസ് ആണ്. ശ്രേയ ഇപ്പോഴുള്ളതിനേക്കാള്‍ വരും കാലങ്ങളില്‍ കൂടുതല്‍ ശോഭിക്കും. ബിജിപാലിനെ കുറിച്ചുള്ള നിന്റെ കണ്ടു പിടുത്തം ശുദ്ധ മണ്ടത്തരമാണ്. ബിജിപാലിന്റെ സ്ഥാനത് നീ ദീപക് ദേവിന്റെ പേര് പറഞ്ഞെങ്കില്‍ ഞാന്‍ നിന്നെ സമ്മതിച്ചേനെ. ഉറുമി എന്ന ഒറ്റ ചിത്രത്തിലെ പാട്ട് മതി അദ്ദേഹം ആരെന്നു മനസ്സിലാക്കാന്‍. സാധാരണ ഉറുമി പോലെ ഒരു ചരിത്ര സിനിമ എടുക്കുമ്പോള്‍ ഇളയരാജയുടെ സംഗീതമാണ് അതിനു കൂടുതല്‍ ചേരുന്നത്. എന്നാല്‍ ഇളയരാജയുടെ സംഗീതതോളം മനോഹരമായി ദീപക്കിന്റെത്. ക്രോണിക് ബാച്ചിലര്‍, ബെന്‍ ജോന്സണ്‍, ക്രിസ്തിയന്‍ ബ്രദേര്‍സ് , നരന്‍, ഒക്കെ ദീപക്കിന്റെ കഴിവിന് ഉദാഹരണമാണ്. പിന്നെ എം ജയചന്ദ്രന്റെ പാട്ട് ഒരേ പാറ്റെന്‍ ആണെന്ന് നീയെ പറയു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പാട്ടുകള്‍ മനസ്സിരുത്തി കേട്ട് നോക്ക്. സുദീപ് കുമാര്‍ എന്ന ഗായകന്‍ ഇപ്പോള്‍ നന്നാവുന്നുണ്ട്. ശിക്കാരിലെ യെന്തെടി യെന്തെടി എന്ന ഗാനവും രതിനിര്‍വേദം എന്ന ചിത്രത്തിലെ ചെമ്പകപുകാട്ടിലെ എന്ന ഗാനവും എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റി

    മറുപടിഇല്ലാതാക്കൂ
  2. @Firefly :
    ഈ ലിങ്കില്‍ പോയി നോക്കൂ. അല്ലെങ്കില്‍ മനോരമ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്താലും മതി

    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Music&contentId=9849715&programId=1073752864&tabId=4&BV_ID=@@@

    മറുപടിഇല്ലാതാക്കൂ
  3. ജയരാജിന്റെ അഭിപ്രായത്തിനു നന്ദി. പക്ഷെ അതിനോട് പൂര്‍ണമായി വിയോജിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. ശ്രേയ ഘോശാല്‍ സ്വന്തം പ്രതിഭ ഇപ്പോള്‍ തന്നെ തെളിയിച്ചിരിക്കുന്നു. ശ്രേയയുടെ അസാധാരണമായ കഴിവുകള്‍
    ഇപ്പൊ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് മനസ്സിലാക്കാന്‍ ഇനിയും കുറച്ചു കാലം കൂടി കാത്തിരിക്കേണ്ട കാര്യമില്ല.
    ചിത്രയ്ക്കും ലതയ്ക്കും ശേഷം ആര് എന്ന ചോദ്യത്തിന് സംശയലേശമെന്യേ നമുക്ക് പറയാം ശ്രേയ എന്ന്. പോസ്റ്റില്‍ ആദ്യം
    തന്നെ ഞാന്‍ അത് പറഞ്ഞിട്ടുണ്ട്. ശ്രേയയെ ഇത്തരം വില കുറഞ്ഞ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല എന്ന്.
    പക്ഷെ ഒരു മലയാള ഗാനം ഭംഗിയായി പാടാന്‍ ശ്രേയ മാത്രമേ ഉള്ളൂ എന്ന ജയചന്ദ്രന്റെ നിലപാടിനെയാണ്‌ ഞാന്‍ വിമര്‍ശിച്ചത്.
    അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ അഹങ്കാരം നിറഞ്ഞ അഭിപ്രായ പ്രകടനങ്ങളോടും.

    അത് പോലെ തന്നെ ബിജിബാലിനെ പറ്റി എഴുതിയതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. അദ്ദേഹം തന്നെയാണ് ദീപകിനെക്കാള്‍ മികച്ചത് എന്ന് അടിവരയിട്ടു പറയാന്‍ കഴിയും.
    ഉറുമി എന്ന ചിത്രത്തെ മാറ്റി നിര്‍ത്തി അതിലെ ഗാനങ്ങള്‍ മാത്രം കേട്ട് നോക്കൂ.ക്രോണിക് ബാച്ചിലര്‍ , ബെന്‍ ജോണ്‍സന്‍ മുതലായ ചിത്രങ്ങളിലെ പാട്ടിനോടൊപ്പം തന്നെയേ അത് വന്നിട്ടുള്ളൂ. ഇമ്പമുള്ളത് കൊണ്ട് ആ പാട്ടുകള്‍ വ്യത്യസ്തമാണെന്ന് എങ്ങനെ പറയാന്‍ പറ്റും ? അതെ സമയം അറബികഥയിലെ പശ്ചാത്തല സംഗീതവും,
    ഗാനങ്ങളും , ഈയടുത്ത കാലത്ത് വന്ന സോള്‍ട്ട് ആന്‍ഡ്‌ പേപ്പറിലെ ഗാനങ്ങളും കേട്ട് നോക്കു. പ്രത്യേകിച്ച് പ്രേമിക്കുമ്പോള്‍ നീയും ഞാനും എന്ന ഗാനം.
    വീണ ഇത്ര അതിമനോഹരമായി ഉപയോഗിച്ചിരിക്കുന്ന വേറെ ഇതു ഗാനമുണ്ട് ? ജയചന്ദ്രനും അത് പോലെ തന്നെ. അദ്ദേഹത്തിന്റെ പാട്ടുകള്‍ മോശമാണെന്ന് ഞാന്‍
    പറഞ്ഞില്ല. പക്ഷെ അനന്യ സാധാരണമായ ഒരു സൃഷ്ടി കണ്ടില്ല എന്നെ പറഞ്ഞുള്ളൂ. ഒരാളുടെ പ്രതിഭ തെളിയുന്നത് അയാള്‍ കൈകാര്യം ചെയ്യുന്ന
    സംഗീതത്തിന്റെ വ്യത്യസ്തതയിലാണ്. ആ അര്‍ത്ഥത്തില്‍ അന്യ ഭാഷയില്‍ നിന്ന് വന്നു ഇളയരാജയെക്കാള്‍ മലയാളത്തില്‍ റിസള്‍ട്ട്‌ ഉണ്ടാക്കിയിട്ടുള്ളത് വിദ്യാസാഗര്‍ ആണ്.
    ഗ്രാമഫോണ്‍, സമ്മര്‍ ഇന്‍ ബത്ലഹേം , നീലത്താമര, മീശ മാധവന്‍ അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍.

    ഒരു വിവാദത്തിനു ഞാനില്ല. എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു എന്നെ ഉള്ളൂ. ഇനിയും പോസ്റ്റുകള്‍ വായിച്ചു ഇത് പോലുള്ള കമന്റുകള്‍ എഴുതാന്‍ അഭ്യര്‍ത്ഥിക്കുന്നു.
    വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ
  4. ദുശ്ശൂ... കൺഗ്രാറ്റ്സ്, ഈ തുറന്നെഴുത്തിന്...!
    ഗായത്രിയുടെ ചില ഹിറ്റ് ഗാനങ്ങൾ വിട്ടുപോയി.

    മറുപടിഇല്ലാതാക്കൂ
  5. ജയരാജ്‌ ,
    ദീപക്‌ ദേവും ചില ഗാനങ്ങള്‍ കോപ്പി അടിച്ചിട്ടുണ്ട് ............. ഉറുമിയിലെയും , ഒരു പരസ്യഗാനവും ............ഇതൊന്നു കണ്ടു നോക്കൂ .....
    http://www.youtube.com/watch?v=oZB0G5FOAac

    http://www.youtube.com/watch?v=xBtyigFnw2o

    മറുപടിഇല്ലാതാക്കൂ