Saturday, July 23, 2011

'ആദായ' നികുതി റെയ്ഡ് - കൂട്ടി വായിക്കേണ്ട ചില കാര്യങ്ങള്‍

     

     നമ്മുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും വീട്ടില്‍ നടക്കുന്ന റെയ്ദിനേ പറ്റി വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണല്ലോ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ടത് പോലുള്ള അറയും നിധിയും ഒക്കെ ഇവരുടെ വീട്ടില്‍ ഉണ്ടെന്ന മട്ടില്‍ ആണ് മാധ്യമങ്ങള്‍ വാര്‍ത്ത‍ കൊടുത്തു കൊണ്ടിരിക്കുന്നത്. കേട്ടിടത്തോളം എന്തൊക്കെയോ ക്രമക്കേടുകള്‍ കണ്ടു പിടിച്ചിട്ടുമുണ്ട്. എന്ത് കൊണ്ടാണ് നമ്മുടെ നാട്ടിലെ പണക്കാര്‍ വന്‍ തോതില്‍ നികുതി വെട്ടിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ? സര്‍ക്കാരിനെ പറ്റിക്കുക എന്നത് അല്ല പലപ്പോഴും അതിന്റെ പ്രാഥമിക ഉദ്ദേശം. 

ഇന്ത്യയിലെ ടാക്സിംഗ് സിസ്റ്റം ഒരു ത്രിതല സംവിധാനമാണ്. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളും ലോക്കല്‍ ബോഡികളും ആണ് ടാക്സ് പിരിക്കുന്നത്. പലപ്പോഴും ഒരു വരുമാനത്തിന് മേല്‍ പല തവണ ടാക്സ് ചെയ്യുന്ന ഒരു അസംബന്ധ സിസ്റ്റം ആണ് ഇന്ത്യയില്‍ ഉള്ളത്. താഴെ കാണിച്ചിരിക്കുന്ന നിരക്കുകള്‍ പുതിയതാണോ എന്നറിയില്ല. പക്ഷെ ഇങ്ങനെ ആണ് വ്യക്തിഗത നികുതി പിരിക്കുന്നത്. 

 • 0-100,000- No tax needed
 • 1, 00,000-1, 50,000- 10 %
 • 1, 50,000-2, 50,000- 20 %
 • 2,50,000 and above- 30 %
എട്ടര ലക്ഷത്തിനു മേല്‍ വരുമാനമുണ്ടെങ്കില്‍ ഒരു പത്തു ശതമാനം കൂടി പിടിക്കും. ഇതിനേക്കാള്‍ കിരാതമാണ് സേല്‍സ് ടാക്സ്, കസ്റംസ് ഡ്യൂട്ടി മുതലായവ. നിങ്ങള്‍ കടയില്‍ നിന്ന് വാങ്ങുന്ന ഒരു ചെറിയ തീപ്പെട്ടിയില്‍ പോലും പല ഘട്ടങ്ങളിലായി കുറഞ്ഞത്‌ മൂന്നു തവണയെങ്കിലും നികുതി ഈടാക്കപ്പെടുന്നുണ്ട്. പലപ്പോഴും പുതിയ വരുമാന മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം  നികുതി ദായകനെ മാക്സിമം പിഴിയുന്ന ഒരു രീതിയാണ് വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തുടര്‍ന്ന് വന്നിട്ടുള്ളത്. സാലറീഡ് ക്ലാസ്സ്‌ ആണ് കൃത്യമായി നികുതി കൊടുക്കുന്നത്. കാരണം അവരുടെ വരുമാനത്തിന് കൃത്യമായ രേഖകള്‍ ഉണ്ടെന്നത് തന്നെ. ആ പാവങ്ങള്‍ ഓരോ പ്ലാനുകളില്‍ ഇന്‍വെസ്റ്റ്‌ ചെയ്തും മറ്റുമാണ് ഉള്ള വരുമാനം പോകാതെ നോക്കുന്നത്. എന്നിട്ടോ. 
എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ നമ്മള്‍ റോഡ്‌  ടാക്സ് കൊടുക്കുകയും അതെ സമയം ആ റോഡില്‍ കൂടി സഞ്ചരിക്കാന്‍ ടോള്‍ കൊടുക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഇവിടെ ഉണ്ട്. 
80 C യുടെ പരിധിയില്‍ വരുന്ന എല്ലാ പ്ലാനുകളും നിങ്ങളുടെ നിക്ഷേപം ഒരു വലിയ കാലത്തേക്ക് കൈവശം വയ്ക്കുന്ന രീതിയിലുള്ളതാണ്‌. ഇന്ദിര വികാസ് പത്ര അടക്കം. അതില്‍ നിന്നുള്ള വരുമാനവും സര്‍ക്കാരിനു കിട്ടും.


     നികുതി കൊടുക്കാന്‍ താല്പര്യമുള്ളവരെ പോലും വെറുപ്പിക്കുന്ന രീതിയിലുള്ള സിസ്റ്റം ആണ് ഇവിടത്തേത്‌.  പണമുണ്ടാക്കുന്നത് ഇന്ത്യയില്‍ ഒരു ക്രൈം ആണ്. അതെങ്ങനെ, പണമുള്ളവന്‍ അത് ബാക്കിയുള്ളവരെ കൊള്ളയടിച്ചാണ് ഉണ്ടാക്കുന്നതെന്നല്ലേ രാഷ്ട്രീയക്കാര്‍ ജനങ്ങളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. പണമുള്ളവനും അത് കഷ്ടപ്പെട്ട് തന്നെയാണ് ഉണ്ടാക്കുന്നത്‌. അത് കൊണ്ട് എന്ത് സംഭവിച്ചു ? പാവങ്ങള്‍ക്ക് പണമുണ്ടാക്കാനുള്ള വഴികള്‍ തെളിയിച്ചു കൊടുക്കാതെ രാഷ്ട്രീയക്കാരും സര്‍ക്കാരുകളും പണക്കാര്‍ക്ക് ഒപ്പം നിന്നു. ഒരു രാജ്യത്തിലെ  ഓഹരി കമ്പോളത്തിന്റെ നാല്പതു ശതമാനം നിയന്ത്രിക്കുന്ന രീതിയിലേക്ക് അംബാനി സഹോദരങ്ങള്‍ വളര്‍ന്നത്‌ ഉദാഹരണം. ബാക്കിയുള്ള സ്വത്തിന്റെയും എണ്‍പത് ശതമാനവും കുറച്ചു വ്യക്തികളുടെ കയ്യിലാണ്. ഗോദ്റെജ് , ബജാജ് തുടങ്ങിയവര്‍. പെരെടോസ് റൂള്‍ വര്‍ക്ക് ചെയ്യുന്നത് കണ്ടോ. 

ഇങ്ങനത്തെ ഒരു പരിത സ്ഥിതിയില്‍ നമുക്ക് ഇവരെയൊക്കെ കുറ്റം പറയാന്‍ പറ്റുമോ ചേട്ടാ ?

7 comments:

 1. നാളെ സുരേഷ്ഗോപി ജയറാം എന്നിവരുടേയും വീടുകളിലേക്കും, മറ്റന്നാള്‍ പ്രിത്വിരാജ് ദിലീപ് തുടങ്ങിയവരുടെ കൂരയിലേക്കും, അതിന്റടുത്ത ദിവസം മലയാളത്തിലെ കമ്പ്ലീറ്റ് താരങ്ങളെയും ചേര്‍ത്ത് ഒരു മള്‍ട്ടി സ്റ്റാര്‍ റെയ്ഡ് നടത്താനും ആദായ നികുതി വകുപ്പിനു ഉദ്ദേശമുണ്ടെന്ന് കേള്‍ക്കുന്നു....

  ReplyDelete
 2. ദുസ്സു...
  ഏതായാലും രണ്ടു പേരുടേയും വീട്ടില്‍ ഒരുമിച്ചു റെയ്ഡ് നടത്തിയത് നന്നായി. അല്ലെങ്കില്‍ അവരുടെ ഫാന്‍സുകാര്‍ തമ്മില്‍ അടിയുണ്ടായേനെ..

  പക്ഷെ റെയ്ഡ് നടത്തുവാന്‍ പോയവരുടെ കൂട്ടത്തിലും കാണുമല്ലോ ഇരുവരുടേയും ഫാന്‍സ്‌. അവരു തമ്മില്‍ ഇനി അടിയുണ്ടാകുമോന്നാ എനിക്ക് പേടി..ഹി ഹി..

  ReplyDelete
 3. റെയ്ഡിന് പിന്നിൽ ചിലരുടെയൊക്കെ ഗൂഡാലോചനയുണ്ടെന്നാണ് സൂപ്പർതാരങ്ങൾ പ്രസ്ഥാവിച്ചിരിക്കുന്നത്.
  എന്തോ...

  ReplyDelete
 4. കണക്കുള്ളവന്റെ കയ്യില്‍ നിന്നും പിരിക്കാന്‍ എളുപ്പം.അത് കൊണ്ടല്ലേ പെട്രോളിന്റെയും കള്ളിന്റെയും ബലത്തില്‍ സര്‍ക്കാര്‍ നില നില്‍ക്കുന്നത്
  പിന്നെ ആരാ ഇപ്പോള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കാന്‍ നടക്കുന്നത്. പിന്നെ നമുക്കിപ്പോള്‍ എന്തിനോക്കെയാണ് ടാക്സ്‌ കൊടുക്കേണ്ടതെന്ന് അറിയില്ല ചോദിക്കുന്നതൊക്കെ കൊടുക്കും രേഖയില്ലെന്നു പറഞ്ഞു ഒന്ന് കൂടി ചോദിച്ചാലും കൊടുക്കും കൊടുക്കുന്നതിനു ഇങ്ങോട്ടും കിട്ടാനുള്ള തിന്റെ കാര്യമല്ലേ ആദ്യം ചോദിക്കേണ്ടത്. സഞ്ചാര സ്വാതന്ത്ര്യവും സമാധാനവും എവിടെ ?
  ടാക്സ്‌ വാങ്ങുമ്പോള്‍ സര്‍ക്കാര്‍ അതുകൊണ്ട് ഇന്നതൊക്കെ ചെയ്യണം എന്ന് കൂടി ഉണ്ട് അതാര്‍ക്കറിയാം. അറിഞ്ഞിട്ടല്ലേ ചോദ്യം?സഹിക്കാന്‍ എളുപ്പമാണ് അത് കൊണ്ട് അത് ചെയ്യുന്നു.

  ReplyDelete
 5. 0 - 1.6 Lakhs no tax
  1.6 - 5 Lakhs 10%
  above 5 Lakh 20%

  ReplyDelete
 6. റേറ്റുകള്‍ രണ്ടാളും പറഞ്ഞത് ശരിയല്ല. അതിന് ഇവിടെ പ്രസക്തിയില്ലാത്തതുകൊണ്ട് അത് വിടുന്നു. പിന്നെ, ന്യായീകരണമല്ല എങ്കില്‍ക്കൂടി, പല വിദേശരാജ്യങ്ങളിലും ടാക്സ്‌ നമ്മുടെ രാജ്യത്തെക്കാള്‍ വളരെ കൂടുതലാണ്. ടി.വി.യും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതിനുകൂടി ടാക്സ്‌ കൊടുക്കേണ്ട സ്ഥലങ്ങള്‍ ഉണ്ടല്ലോ. അവിടെ അതിന് പൊതുജനങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലവും കൂടുതലാണ് എന്നുമാത്രം. കോടികള്‍ ആസ്തിയുള്ളവരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും പാവപ്പെട്ടവന്റെ കഴുത്തിനു പിടിക്കുകയും... അതിനേക്കാള്‍ ഭേദമല്ലേ ഇതൊക്കെ?

  ReplyDelete
 7. കലാകാരനായാൽ ഇങ്ങനെ വേണം. കണ്ടു പഠിക്കട്ടെ ഇപ്പോഴും കല എന്ന പേരിൽ വൃത്തികെട്ട ബൊഹീമിയൻ ജീവിതം ജീവിക്കുന്ന പഴഞ്ചൻ ആളുകൾ. ഒരു ടോട്ടൽ ഇൻഡ്യൻ ജീവിതമല്ലേ അവർ നയിക്കുന്നത്. മെട്രോപൊളീറ്റൻ നഗരങ്ങളിലെല്ലാം വീടുകൾ. മോഹൻലാൽ ഇനി ഒരു ആനപ്രേമിയുടെ ജീവിതം കൂടി സിനിമയിൽ അവതരിപ്പിച്ചു കാണണം എന്ന ഒരു മോഹം കൂടി എനിക്കുണ്ട്

  ReplyDelete