Saturday, July 2, 2011

കാജല്‍... ഒടുവില്‍ നീയും ?

അറിഞ്ഞില്ലേ കാജല്‍ അഗര്‍വാള്‍ ഉണ്ടാക്കിയ പുകിലുകള്‍ ? കാജലിനെ അറിയില്ലേ ? മലയാളമടക്കം എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും സൂപ്പര്‍ ഹിറ്റ്‌ ആയ തെലുങ്ക് ചിത്രം മഗധീരയിലെ നായിക. ക്യോ ഹോഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെ വന്നെങ്കിലും  അത് ക്ലിക്ക് ആവാത്തത് കൊണ്ട് തെലുങ്കില്‍ ഭാഗ്യം പരീക്ഷിച്ചതാണ് കാജല്‍. തെലുങ്കില്‍ വന്‍ വിജയമായതിനെ തുടര്‍ന്ന് തമിഴിലും അഭിനയിച്ചു കാജല്‍. ഇങ്ങനെ എല്ലാ നേട്ടവും ഉണ്ടാക്കിയിട്ട് ഒടുവില്‍ പുള്ളിക്കാരി ഇപ്പൊ ഒരു ഹിന്ദി ചിത്രത്തില്‍ ചാന്‍സ് കിട്ടിയപ്പോ പറഞ്ഞതാണ്..'ഇത്രയും ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഞാന്‍ ഇപ്പോഴും ഒരു തെന്നിന്ത്യന്‍ താരമല്ല എന്ന്." ഈ പ്രസ്താവനക്കെതിരെ തെലുങ്ക്‌ സിനിമ പ്രവര്‍ത്തകര്‍ ആഞ്ഞടിച്ചു. ഒടുവില്‍ പുള്ളിക്കാരി ആ അഭിമുഖം നടത്തിയ പത്രത്തെ പഴിചാരി രക്ഷപെട്ടു. 


     സിനിമയില്‍ സാധാരണ കണ്ടു വരുന്ന ഒരു സംഗതിയാണ് ഇത്. ആദ്യം ആരുടെയെങ്കിലും കാലു പിടിച്ചു ഒരു സിനിമയില്‍ അഭിനയിക്കും. എന്നിട്ട് പിന്നെ പ്രശസ്തനാവുമ്പോള്‍ ഈ ചെറിയ റോള്‍ ആരും എവിടെയും പറയില്ല. അതെ സമയം പല വന്‍ താരങ്ങളും ആദ്യമായി വെള്ളിത്തിരയില്‍ വന്നത് തമിഴിലും മലയാളത്തിലും തെലുങ്കില്‍ കൂടിയും ആണെന്ന് ഓര്‍ക്കണം. അസിന്‍, ഐശ്വര്യാ റായി, സുഷ്മിത സെന്‍ മുതലായവര്‍ ഉദാഹരണം. എന്ത് തന്നെയായാലും വന്ന വഴി മറക്കുന്നത് അത്ര നല്ലതല്ലല്ലോ.  അപ്പൊ ദുശാസ്സനനു   തോന്നി ഈ പരിപാടി ചെയ്തിട്ടും ഒളിച്ചു നടക്കുന്ന ചിലരെയൊക്കെബാക്കിയുള്ളവര്‍ക്ക് കൂടി ചൂണ്ടി കാണിച്ചാലോ എന്ന്. ദാ കണ്ടോ .. 


ഈയടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായ ഒരു റീമേക്ക് ആണ് നീലതാമര .
ഒരു കണക്കിന് ഇപ്പോഴത്തെ റീമേക്ക് ട്രെന്‍ഡിനു തന്നെ തുടക്കം കുറിച്ച ഒരു ചിത്രം. ഇതില്‍ അഭിനയിച്ചുതു മുഴുവന്‍ പുതുമുഖങ്ങള്‍ ആണ്. വളരെ കഠിനമായ ഒരു തെരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ സാക്ഷാല്‍ എം ടി നേരിട്ടാണ് ഇതിലെ അഭിനേതാക്കളെ തെരഞ്ഞെടുത്തത്. കുട്ടിമാളുവിന്റെ കാമുക വേഷം അഭിനയിച്ച കൈലാഷ് അതിലൊരാളാണ്. മുണ്ട് മടക്കി കുത്തി സ്വാഭാവികമായി നടക്കാനുള്ള കഴിവുള്ള ഒരു പയ്യനെ അന്വേഷിച്ചു നടന്ന ലാല്‍ ജോസും എം ടിയും തന്നെ ബോധിച്ചതിനെ തുടര്‍ന്ന് സെലക്ട്‌ ചെയ്യുകയായിരുന്നുവെന്നും ഒരു എം ടി ചിത്രത്തില്‍ തന്നെ തുടക്കം കുറിക്കാന്‍ പറ്റിയത് മഹാ ഭാഗ്യമാണെന്നും പയ്യന്‍സ് പല അഭിമുഖങ്ങളിലും വച്ച് താങ്ങി.  എന്നാല്‍ ദുശു നടത്തിയ അന്വേഷണം സത്യം പുറത്തു കൊണ്ട് വന്നു :)

ജയറാം നായകനായ പാര്‍ഥന്‍ കണ്ട പരലോകം  എന്നൊരു  ചിത്രമുണ്ട്. അനില്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. അതിന്റെ തുടക്കത്തില്‍ ഒരു വിവാഹ രംഗമുണ്ട്. ഒരു പെണ്‍കുട്ടിയെ വിവാഹ സ്ഥലത്ത് നിന്ന് ജയറാം ഇറക്കിക്കൊണ്ട് വന്നു അവളുടെ കാമുകനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന ഒരു സീന്‍. ആ കാമുകന്റെ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. എവിടെയെങ്കിലും കണ്ടു പരിചയമുണ്ടോ ? ( മനോരമ പത്രം ചെയ്യുന്ന പോലെ പ്രതിയുടെ മുഖത്തിന്‌ ചുറ്റും ചുവന്ന വൃത്തം വരച്ചിട്ടുണ്ട് )


ചിത്രത്തിന് കടപ്പാട് : വിക്കിപീടിയ 

ഇത്രയും പടമേ സംഘടിപ്പിക്കാന്‍ കഴിഞ്ഞുള്ളു. ഇനി ഞാന്‍ എന്തെങ്കിലും ഫോട്ടോഷോപ്പ് ട്രിക്ക് ചെയ്തതാണ് എന്ന് സംശയമുള്ളവര്‍ ദയവു ചെയ്തു ഈ പടത്തിന്റെ ഒരു സി ഡി ( കിട്ടുമെങ്കില്‍. ഒരുപാടു ഓടിയ പടമാണ്. സി ഡി വല്ലതും ബാക്കിയുണ്ടാവുമോ എന്തോ ) കണ്ടു നോക്കു. 2008 -ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ അഭിനയിച്ച കൈലാഷ് ആണ് അടുത്ത വര്ഷം ഇറങ്ങിയ നീലത്താമരയില്‍ "പുതു"മുഖം ആയത്.


സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് കനിഹ
പിന്നീട് പഴശ്ശിരാജയിലും നമ്മള്‍ കനിഹയെ കണ്ടു. എല്ലാ അഭിമുഖങ്ങളിലും നടി പറയാറുണ്ട്‌ ഭാഗ്യദേവത ആണ് തന്റെ ആദ്യ ചിത്രമെന്ന്. 2004 - ല്‍ ഇറങ്ങിയ ഒരു ചിത്രമാണ് എന്നിട്ടും.
കലൂര്‍ ടെന്നീസിന്റെ മകന്‍ ടിനു ടെന്നീസ് ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഈ പോസ്ടരില്‍ ഏറ്റവും താഴെ ഇരിക്കുന്ന ആളെ പരിചയമുണ്ടോ ?


ഇതില്‍ കണ്ടിട്ട് മനസ്സിലായില്ലെങ്കില്‍ ഈ പാട്ടൊന്നു കണ്ടു നോക്കൂ. പാവം ഡിനു ആയത് കൊണ്ട് നാണക്കേടല്ലേ.. ജയറാം സത്യന്‍ അന്തിക്കാട് , മമ്മൂട്ടി, ഹരിഹരന്‍ എന്നൊക്കെ പറയുന്ന ഗമ രഞ്ജിത്ത് ലാല്‍ എന്ന് പറയുമ്പോള്‍ ഉണ്ടാവില്ല അല്ലേ 


താരം എന്ന് വച്ചാല്‍ ഇതാണ് താരം. തുളസീദാസ് ആണ് ഈ നായികയെ കണ്ടു പിടിച്ചത്. ആരാണെന്നല്ലേ ? ഗോപിക. 2002 ല്‍ തുളസിദാസ് സംവിധാനം ചെയ്ത പ്രണയമണിതൂവല്‍  എന്ന ഒരു തട്ട് പൊളിപ്പന്‍ പടം ഉണ്ട്. വിനീത് കുമാര്‍ , ജയസൂര്യ എന്നിവര്‍ ആയിരുന്നു ഇതില്‍ അഭിനയിച്ച മറ്റു താരങ്ങള്‍. ഇതിലെ ചില ദൃശ്യങ്ങള്‍ കണ്ടു നോക്കൂ.കണ്ണിനു കുഴപ്പമൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഗോപികയെ ഈ ചിത്രങ്ങളില്‍ കാണാം. പിന്നീടാണ് പുള്ളിക്കാരി ചാന്ത്പൊട്ടിലും ഓട്ടോഗ്രാഫിലും മറ്റും അഭിനയിച്ചത്. ആദ്യമായി ചാന്‍സ് തന്ന തുളസി ദാസിനോട് ഗോപിക നന്ദി കാണിച്ചില്ല എന്ന് പറഞ്ഞുകൂടാ. സ്വന്തം കല്യാണത്തിന് ഗോപിക ക്ഷണിക്കാതിരുന്ന ഒരേയൊരു സംവിധായകന്‍ അദ്ദേഹമായിരുന്നു. വളരെ വേദനയോടെ തുളസീദാസ് അത് ഒരു അഭിമുഖത്തില്‍ ഓര്‍ക്കുകയും ചെയ്തു. 

തല്ക്കാലം ഇത്രയുമേ കിട്ടിയുള്ളൂ. ഡമ്മി ഇട്ടു നോക്കിയിട്ടുണ്ട്. ഡമ്മി ടു വാള്‍, വാള്‍ ടു ഡമ്മി ഒക്കെ നോക്കണം. വല്ല തുമ്പും കിട്ടിയാല്‍ അടുത്ത ഭാഗം ഇറക്കാം :)

11 comments:

 1. പണ്ടേ തുണീ ഉരിയലായിരുന്നല്ലോ ഹോബി.
  ഇതിപ്പോ ഉളുപ്പില്ലാത്തോരുടെ തൊലിയുരിയല്‍ ആയല്ലോ
  ദുശ്ശാസനാ...

  ReplyDelete
 2. ദുശ്ശൂ പോസ്റ്റ്‌ നന്നായി .....
  ടെമ്പ്ലേറ്റും...........
  "ഡമ്മി ഇട്ടു നോക്കിയിട്ടുണ്ട്. ഡമ്മി ടു വാള്‍, വാള്‍ ടു ഡമ്മി ഒക്കെ നോക്കണം." ഇത് ഇഷ്ടായി ....
  വല്ലതും തടയട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 3. എല്ലാവരും അവരവരുടെ നിലനില്‍പ്പ് നോക്കുന്നു. അതിന് സഹായകരമായ കാര്യങ്ങള്‍ മാത്രം പുറത്തുപറയുന്നു. ഈ മേഖല പ്രത്യേകിച്ചും പുറംപൂച്ചുകളുടെ കുത്തകവ്യാപാരകേന്ദ്രമാണല്ലോ.

  ReplyDelete
 4. കനിഹ തമിഴില്‍ ആണു വന്നത്‌ ഫൈവ്‌ സ്റ്റാര്‍ എന്ന പടം നല്ല ഒരു പടം എങ്കിരുന്തു വന്തായെടാ എന്ന പാട്ട്‌ യു റ്റ്യൂബില്‍ സര്‍ച്ചു ചെയ്തു നോക്കു, ഇതൊന്നും അവരുടെ കുഴപ്പം അല്ലല്ലോ നിത്യാ മേനോന്‍ തന്നെ എത്ര ഫ്ളോപ്പ്‌ കഴിഞ്ഞാണു ക്ളിക്കായത്‌ ഇതൊക്കെ മീഡീയക്കാര്‍ എഴുതി വിടൂന്നതല്ലെ അവരെന്തു പിഴച്ചു നമ്മള്‍ ഏതെങ്കിലും റ്റ്യൂട്ടോറിയലില്‍ പഠിപിച്ചിരുന്നു വയറുപിഴപ്പിനു പിന്നെ ഇന്‍ഫോസിസില്‍ കിട്ടി എന്നു വിചാരിക്കുക ആ റ്റ്യൂട്ടോറിയലിണ്റ്റെ കാര്യം ആരെങ്കിലും പറയുമോ

  ReplyDelete
 5. ഞാന്‍ മലയാളത്തിലുള്ള അവരുടെ ആദ്യ ചിത്രം ആണ് ഉദ്ദേശിച്ചത്.

  മീഡിയ എഴുതി വിട്ടതല്ല ഇതൊന്നും. കനിഹ / കൈലാഷ് എന്നിവര്‍ എങ്കിലും നേരിട്ട് ഇത് പറയുന്നത് ഞാന്‍ ടി വിയില്‍ കണ്ടിട്ടുണ്ട്.
  പണ്ട് പണിയെടുത്ത ട്യൂട്ടോറിയലിന്റെ കാര്യം അങ്ങോട്ട്‌ പറയണ്ട. പക്ഷെ ആദ്യം പണിയെടുത്തത് എവിടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നാണക്കേട്‌ തോന്നി അത് പറയാതിരിക്കുന്നത് തികഞ്ഞ അല്പത്തരവും സ്വന്തം കഴിവിലുള്ള ആത്മ വിശ്വാസമില്ലായ്മയും കൊണ്ടാണ് എന്നാണു എന്റെ വിനീതമായ അഭിപ്രായം.മമ്മൂട്ടിയും മോഹന്‍ ലാലും ഒന്നും തങ്ങള്‍ ആദ്യം അഭിനയിച്ച ചിത്രങ്ങളോ പണ്ട് അഭിനയിച്ച തീരെ ചെറിയ റോളുകളെ പറ്റിയോ ഒളിച്ചു വച്ചിട്ടില്ല.വന്ന വഴി മറക്കുന്നത് ശരിയല്ലല്ലോ. ഇപ്പറയുന്നവരെ വിശ്വസിച്ചു ആദ്യമായി പണം മുടക്കാന്‍ ധൈര്യം കാണിച്ചവരെയെങ്കിലും ഓര്‍ക്കണ്ടേ ?

  ReplyDelete
 6. പാലം കടക്കുവോളം നാരായണ നാരായണ..!! പാലം കടന്ന് കഴിഞ്ഞാൽ കൂരായണ കൂരായണ എന്ന എടവാടാണല്ലോ ഇത്..!!!

  കണ്ടുപിടിത്തങ്ങൾ കിടിക്കിടുക്കൻ..!

  ReplyDelete
 7. കൊള്ളാം...ചില നല്ല കണ്ടു പിടുത്തങ്ങള്‍...
  ഇനിയും പോരട്ടെ...ഇത്തരം പൂച്ചുകള്‍ പുറത്തു ചാടട്ടെ...

  ReplyDelete
 8. ഇതില്‍ ആദ്യത്തെതു മാത്രം അറിയില്ലായിരുന്നുട്ടോ... കണ്ടുപിടുത്തം കൊള്ളാം.. :) ഡമ്മി ഇട്ടു നോക്കി ഇനിയും വല്ല തുമ്പും കിട്ടിയാല്‍ അറിയിക്കണേ :)

  ReplyDelete
 9. കനിഹയുടെ ഒരു ഇന്റര്‍വ്യൂ കണ്ടത്തില്‍ നിന്നും മനസിലായത് അവര്‍ 2001 ലെ മിസ്സ്‌ ചെന്നൈ മത്സരത്തില്‍ പാട്ട് പാടാന്‍ ചെല്ലുകയും (കോളേജ് പഠന കാലത്ത് തന്നെ പാട്ടുകാരി ആയി പേരെടുത്തിരുന്നു കനിഹ ) അവസാന നിമിഷം ഒരു മോഡല്‍ മത്സരത്തില്‍ നിന്ന് പിന്‍ വാങ്ങിയപ്പോള്‍ പകരം മത്സരിക്കുകയും വിജയി ആകുകയും ചെയ്തു എന്നാണ്. ആ മിസ്സ്‌ ചെന്നൈ പട്ടം ആണ് തമിഴ് സിനിമയിലേക്ക് വാതില്‍ തുറന്നു കൊടുത്തത്.
  കനിഹ ആദ്യമായി അഭിനയിച്ച ചിത്രം തമിഴിലെ ഫൈവ് സ്റ്റാര്‍ ആണ്. 2002 റിലീസ് ചിത്രം ആയിരുന്നു അത്. അതിനു ശേഷം ചേരന്റെ ഓട്ടോഗ്രാഫ് (2004 ), ഡാന്‍സര്‍ , എതിരി എന്നിങ്ങനെ ചില തമിള്‍ ചിത്രങ്ങള്‍. എന്നിട്ടും റിലീസ് ആയതു 2006 ല്‍ ആണ്. തുടര്‍ന്ന് വിവാഹ ശേഷം അഭിനയം താല്‍ക്കാലികമായി നിര്‍ത്തിയ അവര്‍ പഴസ്സിരജയിലൂടെ തിരിച്ചു വരവ് നടത്തി. അതിനു ശേഷമാണു ഭാഗ്യദേവത.

  സൂര്യ ടിവിയില്‍ ആയിരുന്നു ആ ഇന്റര്‍വ്യൂ എന്നാണ് ഓര്‍മ്മ.

  ReplyDelete
 10. nice observations & a punching concluding remark. I love it

  ReplyDelete