Thursday, July 7, 2011

മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കോമഡി ഷോ

   

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ബോളിവുഡ് നടനാണ്‌ ഹൃതിക് റോഷന്‍. ഇന്ത്യന്‍ സിനിമ കണ്ടത്തില്‍ ഇത്രയും ഷാര്‍പ് ഫീച്ചേഴ്സ് ഉള്ള വേറൊരു നടന്‍ ഉണ്ടാവില്ല ( നമ്മുടെ രാജു മോന്‍ കേള്‍ക്കണ്ട. ). ഇത്രയും വര്‍ഷത്തിനുള്ളില്‍ ഇരുപതോളം ചിത്രങ്ങളില്‍ മാത്രമേ ഹൃതിക് അഭിനയിച്ചിട്ടുള്ളൂവെങ്കിലും പണ്ട് യുവാവായ സല്‍മാന്‍ ഖാന്‍ ഉണ്ടാക്കിയ പോലെ ഒരു തരംഗം സൃഷ്ടിക്കുകയും അത് നിലനിര്‍ത്തി പോരുകയും ചെയ്യുന്ന ഒരു യഥാര്‍ത്ഥ താരം ആണ് ഹൃതിക്.
അതി ഗംഭീരമായി നൃത്തം ചെയ്യാനുള്ള കഴിവാണ് ഹൃതികിനെ ഇത്രയും ജനപ്രീതി ഉള്ള താരമാക്കിയത്. അതോടൊപ്പം തന്നെ ഒരു നല്ല അഭിനയ പ്രതിഭയുമാണ് ഹൃതിക്. 

     ആ ഹൃതിക്കിനെ അവതരിപ്പിക്കുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആണ് ജസ്റ്റ്‌ ഡാന്‍സ്. സ്റ്റാര്‍ ടി വി ആണ് ഈ പരിപാടിയുടെ നിര്‍മാതാക്കള്‍.സ്റ്റാര്‍ പണം വാരിയെറിഞ്ഞാണ് ഇത് നിര്‍മിക്കുന്നത്  നമ്മുടെ ടി വി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൊടുത്തുകൊണ്ട് ( കൃത്യമായി പറഞ്ഞാല്‍ ഒരു എപിസോഡ് നു രണ്ടര കോടി ) ഒരു വമ്പന്‍ പരിപാടി ആയാണ് ഇവര്‍ ഇതിനെ കാണുന്നത്. ഇതില്‍ വരുന്ന മത്സരിക്കാനെത്തുന്നവര്‍ അവരുടെ ഒരു റോള്‍ മോഡല്‍ ആയി കാണുന്നത് ഹൃതികിനെ ആണ്. അവര്‍ക്ക് ഹൃതികിനോടുള്ള ആരാധനാ എത്രയാണെന്ന് അറിയണമെങ്കില്‍ അത് കണ്ടു തന്നെ നോക്കണം. സ്വന്തം അച്ഛനേക്കാളും വലുതായിട്ടാണ് അവര്‍ ഹൃതിക് റോഷനെ കാണുന്നത്. സ്റ്റാര്‍ പണം വാരിയെറിഞ്ഞാണ് ഇത് നിര്‍മിക്കുന്നത്. ജഡ്ജസും മോശമല്ല. ഫറ ഖാന്‍ , വൈഭവി മര്‍ച്ചന്റ് എന്നിവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഈ ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധി കര്‍ത്താക്കള്‍. ഏറ്റവും മുകളിലായി സാക്ഷാല്‍ ഹൃതിക്കും.ഇനി എന്ത് കൊണ്ടാണ് ഞാന്‍ ഇതിനെ കോമഡി ഷോ എന്ന് വിളിച്ചത് എന്ന് പറയാം. ഈ പരിപാടി മലയാളത്തില്‍ ഡബ്ബ് ചെയ്തു ഏഷ്യനെറ്റില്‍ കാണിക്കുന്നുണ്ട്. പണ്ട് സൂര്യ ടിവിയില്‍ ഇംഗ്ലീഷ് സിനിമകള്‍ മൊഴിമാറ്റം ചെയ്തു കാണിക്കുമായിരുന്നല്ലോ. അന്ന് ജാക്കി ചാനും ക്ലിന്റ് ഈസ്റ്റ്വുഡും ഒക്കെ മലയാളത്തില്‍ കരയുന്നതും തമാശ പറയുന്നതും കേട്ട് ഞാന്‍ ഒരുപാടു ചിരിച്ചിട്ടുണ്ട്. പക്ഷെ ഇതെല്ലാത്തിനെയും കടത്തിവെട്ടി. ഇതില്‍ ശബ്ദം കൊടുത്തിരിക്കുന്നവര്‍ക്ക് കൊടുക്കാന്‍ പറ്റിയ അവാര്‍ഡ്‌ ഒരെണ്ണം ഏഷ്യാനെറ്റ്‌ സ്ഥിരമുള്ള അവാര്‍ഡ്‌ നൈറ്റില്‍ ഉള്‍പ്പെടുത്തണം എന്നെനിക്കൊരു അപേക്ഷയുണ്ട്. പെര്‍ഫോമന്‍സിന് മുമ്പുള്ള അവരുടെ ശബ്ദം, ഡാന്‍സ് ചെയ്തിട്ട് കിതച്ചു കൊണ്ടുള്ള ശബ്ദം, പുറത്തായാല്‍ കരഞ്ഞു കൊണ്ടുള്ള അവരുടെ ശബ്ദം, എന്ന് വേണ്ട ഈ ഡബ്ബ് ചെയ്തവരുടെ ഒരു റിയാലിറ്റി ഷോ ആണ് ഇത്. മത്സരാര്‍ഥികളെ പുറത്താക്കുമ്പോള്‍ ഉള്ള പരുഷമായ ഫറയുടെയും വൈഭവിയുടെയും ശബ്ദമാണ് ഇതില്‍ ഏറ്റവും സൂപ്പര്‍. രണ്ടു ദിവസം മുമ്പ് യു പി ക്കാരന്‍ ആയ ഒരു പയ്യന്‍സ് ഔട്ട്‌ ആയി. അവന്‍ അവന്റെ അമ്മയെ കെട്ടി പിടിച്ചു കരയുന്നത് കണ്ടിട്ട് ചിരിച്ചു ചിരിച്ചു എന്റെ പരിപാടി തീര്‍ന്നു. ഫറയ്ക്കോ വൈഭവിക്കോ മലയാളം മനസ്സിലാവുമായിരുന്നെങ്കില്‍ അവര്‍ക്ക് ശബ്ദം കൊടുത്തവരെ അവര്‍ പണ്ടേ ചവിട്ടിക്കൂട്ടിയേനെ. ഉള്ളത് പറയാമല്ലോ ഹൃതികിന്റെത് വലിയ കുഴപ്പമില്ല. 

     ചുരുക്കി പറഞ്ഞാല്‍ ഏറ്റവും വലിയ ഡാന്‍സ് ഷോ ആക്കാന്‍ ആണ് സ്റ്റാര്‍ ശ്രമിക്കുന്നുവെങ്കിലും ഫലത്തില്‍ ഇതൊരു കോമഡി ഷോ ആണ്. മലയാളത്തില്‍. ഇതേ പരിപാടി തമിഴില്‍ കാണിക്കുന്നുണ്ടത്രെ. അത് എന്തായാലും ഇതിനെക്കാള്‍ കോമഡി ആയിരിക്കും. പറ്റുമെങ്കില്‍ ഒരു എപിസോഡ് കണ്ടു നോക്ക്. ഒന്നില്‍ കൂടുതല്‍ കാണുവാന്‍ ഉള്ള കപ്പാസിറ്റി ഉണ്ടെങ്കില്‍ വീണ്ടും കണ്ടോ.. ഹി ഹി. 

9 comments:

 1. ദുശ്ശുവളിയാ,
  ഇതെപ്പോ കാണിക്കുന്നെന്നു കൂടി പറയെടോ..
  ഏഷ്യാനെറ്റനെ കണ്ട കാലം കൂടി മറന്നു പോയേ

  ReplyDelete
 2. ദുസ്സു..ഡാന്‍സ് എന്ന് പറഞ്ഞാല്‍ അന്തരീക്ഷത്തിലൂടെ തലകുത്തി മറിയലും (വയറു വേദന വരുന്നവര്‍ ഉരുളുന്നതുപോലെ) നിലത്തു കിടന്നു ഉരുളുന്നതുമാണ് എന്ന് തോന്നിപ്പോകും ഈ ഷോ കാണുമ്പോള്‍...

  ReplyDelete
 3. TV കാണാന്‍ പറ്റാത്തതില്‍ സങ്കടവും അതിലേറേ ആശ്വാസവും തോന്നുന്നു.
  എന്നലൗം രാജുമോനു ഒരു കൊട്ടുകൊടുത്തു. ഇതുകൂടി പറയട്ടെ
  ഞാന്‍ ലവരുടേ വിവഹാനന്തര അഭിമുഖം കണ്ടു. ബ്രിട്ടാസേട്ടന്‍ നടത്തീത്.
  ഉളുപ്പില്ലായ്മയ്ക്ക് അവര്‍ഡ് ദമ്പതിമാര്‍ക്ക് വീതിച്ച് കൊടുക്കണം. കാര്യം നിലവില്‍ ആകെയൊള്ളെ കെട്ട്യോനാണ്‌ എന്നാലും പരയുന്നതിനു ഒരതിരു വേണ്ടേ..

  ReplyDelete
 4. this is an atrocious show... name "JustDance".... I am pretty sure this wont continue for long...

  ReplyDelete
 5. ചാര്‍ളിച്ചാ : ഏഷ്യാനെറ്റ്‌ പ്ലസ്സില്‍ രാത്രി പതിനൊന്നിനു ഉണ്ട്. അതാ ഞാന്‍ കണ്ടത്.
  ഭൂലോക തല്ലിപ്പൊളി പരിപാടി ആണ് . ഒന്നകന്നിരുന്നു കണ്ടാല്‍ മതി ട്ടാ

  പട്ടാളം ചേട്ടാ : ആ കമെന്റ് വായിച്ചു ഞാന്‍ കുറെ ചിരിച്ചു. സംഗതി ശരിയാ. കളസത്തിനുള്ളില്‍ തേള് പോയത് പോലെ തോന്നും ആ വെപ്രാളം കണ്ടാല്‍

  ഇഗ്ഗോയ് : ഇപ്പോഴും രാജുമോന്റെ പരിപാടികള്‍ കാണുന്നുണ്ടോ ? ഹോ. എനിക്കത് കാണാനുള്ള കെല്‍പ്പില്ല. ആ ഒരു അഭിമുഖത്തോടെ ഞാന്‍ നിര്‍ത്തി.
  ചക്കിക്കൊത്ത ചങ്കരന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. ഇപ്പോഴാണ്‌ കണ്ടത്.

  മുക്കുവന്‍ : ശരിയാ. ഇത് അധികം ഓടുമെന്നു തോന്നുന്നില്ല

  ReplyDelete
 6. എന്തൊക്കയാ വച്ചു കീശിയത്.. ദക്ഷണേന്ത്യയിലെ ഇഗ്ലീഷ് സംസാരിക്കാനറിയാവുന്ന ഒരേയൊരു സൂപ്പര്‍സ്റ്റാര്‍... അത് ശരിയാണെന്ന് തെളിയിക്കാന്‍ രാ‍ാജുമോന്റെ ഒരു പെപ്പടാച്ചി മഗ്ലീഷും.. :) ആകെ ഒരു കൊയകൊയാ! ഇഗ്ഗോയ് പറഞ്ഞതുകൊണ്ട് ഇന്ന് ചിരിക്കാനുള്ളൊരു വകുപ്പ് കിട്ടി... here it is:
  http://www.youtube.com/watch?v=pngjuc9_e7M

  ReplyDelete
 7. ha ha.. iggoy parajathu shariya.

  http://itsmyblogspace.blogspot.com/2011/05/blog-post_19.html

  ithu koodi nokkoo.

  ReplyDelete
 8. ദുശ്ശുച്ചേട്ടാ, ഈ മുന്നറിയിപ്പിന് നന്ദി..

  ഈ പരിപാടി ഇന്ന് മുതൽ ഏഷ്യാനെറ്റ് ഗൾഫ് പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നുണ്ട്... കഴിഞ്ഞ കുറച്ചുദിവസമായിട്ടുള്ള പ്രൊമോ കണ്ടപ്പോളേ എന്തോ ഒരു ഉഡായിപ്പ് തോന്നി, ഇപ്പോൾ അത് വ്യക്തമായി..

  ReplyDelete
 9. ലേബല്‍ കണ്ടിട്ടാണോ ബ്ലോഗ്‌ വായിക്കുന്നത് ?
  ഒരു നല്ല ഇന്റര്‍വ്യൂ കോമഡി ഷോ ആയി തോന്നിയാല്‍ അത് ഭാഗ്യമാണെന്ന് കരുതി കണ്ടോളണം അത്ര തന്നെ.

  ReplyDelete