2011, മാർച്ച് 16, ബുധനാഴ്‌ച

അങ്ങനെ രാജു മോന് പണി കിട്ടി




വളരെ സന്തോഷത്തോടെയാണ് ആ വാര്‍ത്ത‍ ഇന്ന്  മനോരമയില്‍ വായിച്ചത്. മലയാളത്തിലെ 
angry young man ആയ പ്രിഥ്വിരാജ് വിവാഹിതന്‍ ആവുന്നു. ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന ഏതോ പത്ര പ്രവര്‍ത്തക ആണ് പോലും വധു എന്ന്. അത്യാവശ്യം ജനറല്‍ നോളജ് ഉള്ള ഒരു പെണ്ണിനെയെ താന്‍ കെട്ടൂ എന്നീ ചേട്ടന്‍ മുമ്പ് പല തവണ പറഞ്ഞിട്ടുണ്ട്. ജനറല്‍ നോളജ് ഉള്ള പെണ്ണിന് എന്തോ പ്രത്യേകത കൂടുതല്‍ ഉണ്ടെന്നാണ് പാവം രാജു മോന്റെ വിചാരം. ഇന്റെലക്റ്റ് ആയ പെണ്ണ് എന്ന് പറയുന്നത് ഒരു സങ്കല്‍പം മാത്രമാണ് എന്ന് പേരുകേട്ട തത്വ ചിന്തകന്‍ ആയ ദുശാസ്സനന്‍ തന്റെ 'ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു' എന്ന തുടരന്റെ ഏതോ ഒരു ഭാഗത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. എന്തായാലും ഇതൊരു ആണിന്റെയും ജീവിതത്തിന്റെ രണ്ടാം ഭാഗം ( ശരിക്കും ഇതാണ് യഥാര്‍ത്ഥ ഭാഗം ) തുടങ്ങുന്നത് കല്യാണത്തിന് ശേഷമാണല്ലോ . രാജുമോന് ഭാവുകങ്ങള്‍ നേരുന്നു.


5 അഭിപ്രായങ്ങൾ:

  1. ഇത് കുറച്ചു കഷ്ടം തന്നെയാണെ..ഒരുത്തനെ തിരിയാനും മറിയാനും സമ്മടിക്കാതെ കൂടെ നടന്നു തോണ്ടുകയനല്ലോ...ദുശു ഈ ബ്ലോഗ്‌ തുടങ്ങിയത് തന്നെ രാജു മോനെ നന്നാക്കാന്‍ ആണെന്ന് തോന്നുന്നു.എങ്ങനേലും പിഴച്ചു പോട്ടെന്നെ പാവം..ഏതാ ഈ പെണ്ണൊരുത്തി..

    മറുപടിഇല്ലാതാക്കൂ
  2. സത്യമാണോ ദുസ്സു....രാജു മോനും പണി കിട്ടുമോ?

    മറുപടിഇല്ലാതാക്കൂ
  3. ഒടുക്കത്തെ പണി ആയി പോയി.
    പാവം പെങ്കൊച്ച്

    മറുപടിഇല്ലാതാക്കൂ
  4. അങ്ങിനെ ഇപ്പോ രാജുമോന്‍ മാത്രം സന്തോഷിച്ച് നടക്കണ്ട, ഇതോടെ തീരുമല്ലോ :):)

    മറുപടിഇല്ലാതാക്കൂ