Wednesday, March 16, 2011

വീണ്ടും പോസ്റ്റ്‌ മോഷണം !!!!!

ദുശാസ്സനന്‍ രചിച്ച പാല്‍ക്കാരന്‍ പയ്യന്‍, സരള , ജാനു - കൌമാര ബിംബങ്ങള്‍ - ഒരു പഠനം എന്ന ഒരു പോസ്റ്റ്‌ കേരളത്തിലെ ഒരു പ്രശസ്ത ബ്ലോഗ്ഗര്‍ എടുത്തു കളറൊക്കെ മാറ്റി പോസ്റ്റ്‌ ചെയ്തതും അതിന്റെ പേരില്‍ ഉണ്ടായ ചര്‍ച്ചയും ഒക്കെ ഓര്‍മയുണ്ടാവുമല്ലോ അല്ലേ.. അതില്‍ കമന്റ്‌ ഇട്ടവരില്‍ ചിലര്‍ ചോദിച്ച ഒരു ചോദ്യം ഉണ്ട്. പുള്ളി ആ പോസ്റ്റ്‌ കോപ്പി - പേസ്റ്റ് ചെയ്തതല്ലല്ലോ. അങ്ങനത്തെ കോപ്പിയെ മോഷണം എന്നൊക്കെ വിളിക്കാമോ എന്ന് . ശരി. അങ്ങേരെ ഞാന്‍ മോഷ്ടാവ് എന്ന് വിളിക്കുന്നില്ല. കോപ്പി പേസ്റ്റ് മാത്രമാണല്ലോ മോഷണം. ഗൂഗിളില്‍ വെറുതെ തപ്പി നോക്കി. ദാ കിടക്കുന്നു ഒരു ബ്ലോഗറെട്ടന്‍.. പുള്ളിയുടെ കാര്യത്തില്‍ പിന്നെ വേറൊരു തര്‍ക്കത്തിന്റെ കാര്യമില്ല. ഇദ്ദേഹത്തിന്റെ ബ്ലോഗിലെ പല പോസ്റ്റുകളും വേറെ എവിടൊക്കെയോ കണ്ട ഓര്‍മ വരുന്നു.


പുള്ളിയുടെ ബ്ലോഗിന്റെ ടൈറ്റില്‍ ഇങ്ങനെയാണ്. സ്വന്തം ചൊറിച്ചില്‍ മാറ്റാന്‍ വേണ്ടി മാത്രമാണ് എഴുതുന്നതെന്ന് ഈ മാന്യന്‍ എഴുതി വച്ചിട്ടുണ്ട്.

ഈ വരാന്തയില്‍ ജൂലൈ ഇരുപത്തെഴിനു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ്‌ ഉണ്ട്. കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!.   പോസ്റ്റ്‌ ഈ ചേട്ടന്‍ 
വള്ളി പുള്ളി വിടാതെ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്. വായിച്ചു നോക്കു. ഇതിനെ മോഷണം എന്ന് വിളിക്കാമല്ലോ അല്ലേ ? ഇത് കണ്ടപ്പോള്‍ എനിക്ക് ഏറ്റവും ചിരി വന്നത് എപ്പോഴാണ് എന്നറിയാമോ ? എല്ലാ പോസ്റ്റിന്റെ മുകളിലും പുള്ളി എഴുതിയിട്ടിരിക്കുന്ന ഈ വാചകം കണ്ടപ്പോ തന്നെ... ഹി ഹി.. ഞാന്‍ അതിന്റെ അടിയില്‍ ചുവന്ന വര ഇട്ടിട്ടുണ്ട്. 

സത്യം പറയാമല്ലോ. ഇങ്ങനെ ഒക്കെ ചെയ്യുന്നവരെ എന്ത് വിളിക്കണം എന്ന് സത്യമായും എനിക്കറിയില്ല. കഷ്ടം !!! 

9 comments:

 1. ദുശ്ശാസനന്‍ ഭയങ്കരന്‍ തന്നെ
  സനീഷ്‌ സെപ്റ്റംബറില്‍ ഇടാന്‍ പോകുന്ന പോസ്റ്റ്‌ ജൂലൈ യില്‍ തന്നെകോപ്പി അടിച്ചു
  :)

  ReplyDelete
 2. അതെനിക്കും അരിയില്ല

  ReplyDelete
 3. താന്‍കളുടെ പോസ്റ്റുകള്‍ ഗംഭീരം തന്നെ.ബെര്‍ളി പ്രചോദിതനായ താന്‍കളുടെ പോസ്റ്റിനെക്കുറിച്ച് താന്‍കളുടെ ചര്‍ച്ചയില്‍ കമന്റ് ഇട്ടിട്ടുണ്ട്..

  ReplyDelete
 4. അത് കണ്ടിരുന്നു ജിജോ. അഭിപ്രായത്തിനും ബ്ലോഗ്‌ ഫോളോ ചെയ്യുന്നതിനും നന്ദി

  ReplyDelete
 5. വൃതാസുരന്‍ എഴുതിയ
  "അധ്യാപകരുടെ തല വെട്ടണം !!!"
  എന്ന ലേഘനം ഒന്ന് ഗൂഗിള്‍ ചെയ്യ്തു നോക്ക്, സകലവനും അത് കട്ടു!!

  എന്റേ ബ്ലോഗ്ഗില്‍ അതിന്റേ ലിങ്ക് കൊടുക്കാന്‍ വേണ്ടി അത് 'എഴുതിയ ആളേ കണ്ടു പിടിക്കാന്‍' പെട്ട പാട് എനിക്കറിയാം....... :-(

  ReplyDelete
 6. ഹാ ഹാ .. അത് കൊള്ളാം. ഇനി ഈ പോസ്റ്റ്‌ ഒക്കെ വല്ലയിടത്തും രജിസ്റ്റര്‍ ചെയ്യേണ്ടി വരുമോ ഈശ്വരാ

  ReplyDelete
 7. ഇതിപ്പോ യേശുദാസ് റോയല്‍റ്റി ചോദിച്ച കണക്ക് ബ്ലോഗര്‍മാരും അതിനു വേണ്ടി ഇറങ്ങേണ്ടി വരുമോ..കോപ്പി അടി ഒരു അലമ്പ് പരുപാടി തന്നെ.വഴങ്ങാത്ത ഭാവനകളെ തല്ലി തലോടി ചീത്ത പറഞ്ഞു എങ്ങനേലും ആയിരിക്കും ഒരു പോസ്റ്റ്‌ ചുറ്റെടുക്കുന്നത്.അപ്പൊ അത് വന്നു ഈസി ആയി ഊരി എടുക്കുക എന്നുള്ള എര്പപ്ട് മോശം തന്നെ..പക്ഷെ അത് കുറെ അധികം ആള്‍ക്കാര്‍ വായിക്കും എന്നുള്ള നേട്ടം ഉണ്ട്.അപ്പോഴും ഇതിന്‍റെ ഒറിജിനല്‍ പിതാവ്‌ ആരെന്ന് വായിക്കുന്ന ആളു അറിയില്ലലോ..പക്ഷെ ഞാന്‍ സംശയിക്കുന്നു.ഇത് ദുശു മനപൂര്‍വം സ്വന്തം പോസ്റ്റ്‌ എടുത്തു വേറെ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി അതില്‍ പോസ്റ്റ്‌ ചെയ്തു വിവാദം ഉണ്ടാക്കാനുള്ള വളരെ 'ജുഗുപ്സാവഹമായ' ശ്രമമാണ് ....എങ്ങനെ ഉണ്ട് എന്‍റെ പുത്തി..ഹി ഹി ഹി

  ReplyDelete
 8. എന്നാല്‍ യൂനിവേര്‍സിറ്റിയില്‍ ഒന്ന് പോയി നോക്കൂ.

  ReplyDelete
 9. ചുമ്മാ പാവമല്ലേ വെറുതെ വിട്ടു കൂടെ

  ReplyDelete