2011, മാർച്ച് 2, ബുധനാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 23



നാളെ ആണ് ഹൈക്ക് ലെറ്റര്‍ കിട്ടുന്നത് . ശമ്പളം എത്ര കൂടും എന്ന് നാളെ അറിയാം. ബൈജു ആകെ പുളകിതനായി ഇരിക്കുകയാണ്. ടീം ലീഡിനു ബിജുവിനെ പറ്റി വന്‍ അഭിപ്രായം ആണ്. ഇത്തവണ ഒരു ഉഗ്രന്‍ ഹൈക്ക്  കിട്ടിയത് തന്നെ. ലെറ്റര്‍ കിട്ടിയിട്ട് അങ്ങേര്‍ക്കു ഒരു ട്രീറ്റ് കൊടുക്കണം.  ബൈജു ഉറപ്പിച്ചു. ടീമില്‍ മുഴുവന്‍ ആന്ധ്രാക്കാര്‍ ആണെങ്കിലും ലീഡിനു ബൈജുവിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. മിക്കപ്പോഴും രാത്രി വൈകി പണി ഒക്കെ തീര്‍ത്തു കൊടുക്കാന്‍ ബൈജു ശ്രമിച്ചിട്ടുണ്ട്. ചിന്നുവിന്റെ വക നല്ല തെറി കിട്ടുമായിരുന്നെങ്കിലും .
പെണ്ണുങ്ങള്‍ക്ക്‌ ഇതൊന്നും അറിയണ്ടല്ലോ. എന്നാല്‍ ഇതിന്റെ പേരില്‍ ജോലി പോയാല്‍ അവര്‍ തന്നെ ചോദിക്കുകയും ചെയ്യും എന്ത് മണ്ടത്തരമാണ് കാണിച്ചത് എന്ന് . 

അങ്ങനെ നേരം പുലര്‍ന്നു. കുളിച്ചു കുട്ടപ്പനായി ബൈജു ഓഫീസില്‍ എത്തി. പന്ത്രണ്ടു മണി ആയിട്ടും മെയില്‍ ഒന്നും കാണാനില്ല. ഒരു മണി ആയി. ലഞ്ച് കഴിക്കാന്‍ ഇറങ്ങിയപ്പോ പ്രേമി പറഞ്ഞു അവനു മെയില്‍ കിട്ടി എന്ന്. രണ്ടു മണിക്ക് മീറ്റ്‌ ചെയ്യാന്‍. പ്രേമിയും വന്‍ പ്രതീക്ഷയില്‍ ആണ്. ഊണ് കഴിഞ്ഞു വന്ന ഉടന്‍ തന്നെ പ്രേമി എച് ആറിനെ മീറ്റ്‌ ചെയ്യാന്‍ പോയി. പത്തു മിനിറ്റ് കഴിഞ്ഞപ്പോ അതാ വരുന്നു ആകെ വിയര്‍ത്തു അവശനായി പ്രേമി. ബൈജു പ്ലാനില്‍ അവന്റെ അടുത്തേക്ക് പോയി. എന്തായി എന്ന് ചോദിച്ചു. ഹിന്ദിയില്‍ നല്ല പുളിച്ച തെറി ആയിരുന്നു മറുപടി. അവനു ആകെ അഞ്ചു ശതമാനം ആണ് കിട്ടിയതത്രേ. മാത്രമല്ല അവന്റെ പണി അത്ര പോര എന്ന് പറഞ്ഞു കുറെ ഉപദേശവും കിട്ടി. പ്രേമിയുടെ ദേഷ്യം കണ്ടിട്ട് അവന്‍ ഇന്ന് ഓഫീസില്‍ ബോംബ്‌ വയ്ക്കും എന്നാ തോന്നുന്നത്. ബൈജു ഓര്‍ത്തു. വൈകിട്ട് ആയപ്പോ ബൈജുവിന് മെയില്‍ കിട്ടി. അടുത്ത ദിവസം രാവിലെ പതിനൊന്നു മണിക്ക് എച് ആറിനെ കാണാന്‍. 

ചിന്നു വിളിച്ചു. ' ബൈജുവേ.. എന്തായി. എത്ര കിട്ടി ? ' . 'ഒന്നുമായിട്ടില്ല. നാളെയാ മീറ്റിംഗ്. ഇത്തവണ നല്ലത് കിട്ടാതിരിക്കില്ല. ' ബൈജു പറഞ്ഞു. 'നിനക്ക് എന്നാ അപ്പ്രയിസല്‍ ? " അവന്‍ ചോദിച്ചു.
"നമ്മുടേത്‌ കുറെ കഴിഞ്ഞേ ഉള്ളൂ .. " അവള്‍ പറഞ്ഞു. 'ഹൈക്ക് കിട്ടിയിട്ട് എനിക്ക് ട്രീറ്റ് ചെയ്യണം കേട്ടോ ' അവള്‍ ഓര്‍മിപ്പിച്ചു. വളരെ വേഗത്തിലാണ് സമയം പറന്നു പോയത്. രാവിലെ പതിനൊന്നു ആയി. ബൈജു എച് ആറിന്റെ മുറിയിലേക്ക് കയറി. ഒരു വിടര്‍ന്ന ചിരിയോടെ എച് ആര്‍ ബിജുവിനെ സ്വീകരിച്ചു. 'ബൈജു . നിങ്ങള്‍ ഒരു നല്ല എമ്പ്ലോയീ ആണ്. നിങ്ങളുടെ ജോലിയില്‍ ഞങ്ങള്‍ എല്ലാം വളരെ ഹാപി ആണ് .' ഇത് കേട്ട് ബൈജുവിന്‍റെ മുഖം ഒന്ന് വിടര്‍ന്നു.
'പക്ഷെ ചില കാര്യങ്ങളില്‍ നിങ്ങള്‍ ഇനിയും ഇമ്പ്രൂവ് ചെയ്യാനുണ്ട്'. അത് വരെ ചിരിച്ചു കൊണ്ടിരുന്ന എച് ആര്‍ ചിരി നിര്‍ത്തി. എന്നിട്ട് ഐഡിയ സ്റ്റാര്‍ സിംഗറില്‍ ജഡ്ജിമാര്‍ പറയുന്ന പോലെ ബൈജുവിനെ പൊളിച്ചടുക്കി. 'നിങ്ങള്‍ വിഷമിക്കണ്ട. ഹൈക്ക് ഉണ്ട്. നിങ്ങള്ക്ക് ഞങ്ങള്‍ എട്ടു ശതമാനം ആണ് തരുന്നത്. ഇത് വളരെ കൂടുതല്‍ ആണ് . പിന്നെ നിങ്ങളെ പറ്റിയുള്ള ഫീട്ബാക്ക് ലീഡ് ആണ് തന്നത്. ഇമ്പ്രൂവ്  ചെയ്യാന്‍  ശ്രമിക്കുക' എന്നൊക്കെ പറഞ്ഞു എച് ആര്‍ ബൈജുവിനെ യാത്രയാക്കി. ഇമ്പ്രൂവ് ചെയ്യാന്‍ വേണ്ടി പറഞ്ഞതൊക്കെ ഓര്‍ത്തപ്പോ ബൈജുവിന് കുറച്ചു വിഷമം ഉണ്ടായെങ്കിലും എട്ടു ശതമാനം ഹൈക്ക് കിട്ടിയല്ലോ എന്ന് അവന്‍ സന്തോഷിച്ചു. ബാക്കിയുള്ളവര്‍ക്ക് എന്തായാലും കുറവായിരിക്കും. ഒറ്റ ഒരെണ്ണം പണി എടുക്കാത്തവന്മാര്‍ ആണ്. 
ചിന്നുവിനെ അറിയിച്ചു. അവള്‍ എന്തായാലും അഭിപ്രായം ഒന്നും പറഞ്ഞില്ല.

വൈകിട്ട് ചായ കുടിക്കാന്‍ പോയപ്പോഴാണ് പ്രേമി ആ രഹസ്യം പൊട്ടിച്ചത്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും മാത്രമാണത്രേ ഏറ്റവും കുറവ് ഹൈക്ക് കിട്ടിയത്. ബാക്കിയുള്ള കുളിക്കുകയും പല്ല് തേക്കുകയും ചെയ്യാത്ത എല്ലാ അന്ധ്രാക്കാര്‍ക്കും വന്‍ ഹൈക്ക് ആണ് കിട്ടിയിരിക്കുന്നത്. വേണ്ട സമയം വന്നപ്പോ ലീടിന്റെ ഗുല്‍റ്റി ( gulte എന്ന് വച്ചാല്‍ telugu എന്നത് തിരിചെഴുത്തുന്നതാ. നമ്മളെ ഒക്കെ മല്ലു എന്ന് വിളിക്കുന്നത്‌ പോലെ ) സ്പിരിറ്റ്‌ വര്‍ക്ക്‌ ചെയ്തു. കള്ള ബടുവാ എന്നൊക്കെ പറഞ്ഞു പ്രേമി പൊട്ടിത്തെറിച്ചു. സങ്കടം സഹിക്ക വയ്യാതെ ബൈജുവും കുറെ തെറി വിളിച്ചു. വൈകിട്ട് ബാറില്‍ പോകാന്‍ പ്രേമി അവനെ ക്ഷണിച്ചു. വെള്ളമാടിക്കില്ല എന്ന് ബൈജു മറുപടി പറഞ്ഞതും കുറച്ചു തെറി അവനും കിട്ടി. താനൊക്കെ എന്തിനാടോ ജീവിച്ചിരിക്കുന്നത്‌ എന്ന് പറഞ്ഞു പ്രേമി ആരെയോ വിളിച്ചു കൊണ്ട് പോയി. ചിന്നുവിനെ വിളിച്ചു. നടന്നതൊക്കെ ബൈജു പറഞ്ഞു.
ആകെ നിരാശയായി. എട്ടു ശതമാനം എന്ന് പറഞ്ഞപ്പോ എട്ടിന്റെ പണി ആവും എന്ന് പാവം ബൈജു അറിഞ്ഞിരുന്നില്ല. ചിന്നുവിനും വിഷമമായി. അവള്‍ക്കു അടുത്ത മാസം പുതുക്കിയ സാലറി കിട്ടുമ്പോ ഒരു ജീന്‍സും ടോപ്പും വാങ്ങി കൊടുക്കാം എന്നൊക്കെ പറഞ്ഞതാ. എന്തായാലും പാവം ചിന്നു അതിനെ പറ്റി ഒന്നും പറഞ്ഞില്ല. അവള്‍ എന്തൊക്കെയോ പറഞ്ഞു ബൈജുവിനെ സമാധാനിപ്പിച്ചു. 'വേണ്ട ചിന്നൂ. എന്നെ വെറുതെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കണ്ട. ഞാന്‍ കമ്പനി മാറാന്‍ തീരുമാനിച്ചു ' അവന്‍ പറഞ്ഞു. രാത്രി തന്നെ നൌകരി , മോന്‍സ്ടര്‍ ഒക്കെ പോയി അപ്ഡേറ്റ് ചെയ്തു. ഇവന്മാരെ കാണിച്ചു കൊടുത്തിട്ട് തന്നെ വേറെ കാര്യം.


രാവിലെ ആയി. ഓഫീസില്‍ പോകാന്‍ തോന്നുന്നില്ല. ഇത്രയൊക്കെ പണി എടുത്തിട്ടും ഇതാണല്ലോ അനുഭവം. ഉറക്കം ഉണര്‍ന്നിട്ടും വെറുതെ കിടന്നു. ഈയിടെ ഓഫീസ് മാറ്റി കുറച്ച് ദൂരെ ആക്കിയിട്ടുണ്ട് റൂമിന് മുന്നില്‍ കൂടി ഒരു ബി എം ടി സി ബസ്‌ ഉണ്ട്. അത് കുറച്ചു അപ്പുറത്ത് ഒരു ഡെഡ് എന്‍ഡില്‍ പോയിട്ട് തിരിച്ചു വരും. അപ്പൊ അതില്‍ കയറിയാല്‍ ഒറ്റ ബസില്‍ ഓഫീസില്‍ ഇറങ്ങാം. .   ഇപ്പൊ തിരിച്ചു വരും. ബൈജു ഒരുവിധം റെഡി ആയി ഓടി ബസില്‍ കയറിപ്പറ്റി. 
'എല്ലി മഗാ ?' കണ്ടക്ടര്‍ ചോദിച്ചു. സ്ഥലം പറഞ്ഞു ബൈജു ടിക്കറ്റ്‌ എടുത്തു. കണ്ടക്ടര്‍ വേറെ എന്തോ കൂടി പറഞ്ഞു. ബൈജുവിന് മനസ്സിലായില്ല. കന്നഡ ഇപ്പോഴും അത്രയ്ക്ക് ശരിയായിട്ടില്ല. 
ഇനി വണ്ടി വേറെ എങ്ങോട്ടെങ്കിലും പോവുകയാണോ ? അറിയില്ല. എതിരെ ഇരിക്കുന്നവന്മാര്‍ ഒക്കെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുണ്ട്. ഇനി താന്‍ പറഞ്ഞതില്‍ വല്ല കുഴപ്പവും ഉണ്ടോ. ബൈജുവിന് സംശയമായി. അല്ല. അതിനു കാരണം ഉണ്ട്. പണ്ട് ബൈജു എം സി എ ക്ക് പഠിച്ചത് തമിഴ്നാട്ടിലാണ്. അന്ന് ബൈജുവിന് തമിഴ് ഒന്നും വലിയ പിടി ഇല്ലായിരുന്നു. കോളേജില്‍ പോകാന്‍ വേണ്ടി ആദ്യ ദിവസം ഇത് പോലെ ഒരു ബസ്സില്‍ ചെന്ന് കയറി. പക്ഷെ ആ ബസ്‌ ശരിക്കും കോളേജ് ജങ്ക്ഷനില്‍ നിന്ന് തിരിച്ചു വരുന്ന ബസ് ആയിരുന്നു. ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ പറഞ്ഞു തമ്പീ ഇത് കോളേജില്‍ നിന്ന് കിളംബി വരുന്ന ബസ്‌ ആണ്. ഇവിടിറങ്ങി കിഴക്കോട്ടുള്ള ബസ്‌ പിടിക്കാന്‍. അങ്ങേര്‍ പറഞ്ഞതില്‍ പകുതിയും ബൈജുവിന് പിടി കിട്ടിയില്ല. നേരം പുലര്‍ന്നിട്ടെ ഉള്ളൂ. ചിലപ്പോ ആദ്യം കൊടുക്കുന്ന പൈസ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കൊടുക്കണം എന്നായിരിക്കും അണ്ണാച്ചി  പറഞ്ഞത് എന്ന് ബൈജു വിചാരിച്ചു. പുള്ളിക്കാരന്‍ കുറെ ഭസ്മ കുറി ഒക്കെ തൊട്ടു ഒരു മാന്യന്‍ ആണ്.  ഇവന്മാരുടെ ഓരോ വിശ്വാസങ്ങള്‍ എന്നൊക്കെ മനസ്സിലോര്‍ത്തു ബൈജു കിഴക്കോട്ടു തിരിഞ്ഞു നിന്നിട്ട്  ഒരു പത്തു രൂപ എടുത്തു നീട്ടി. അതോടെ നമ്മുടെ കണ്ടക്ടര്‍ ന്റെ സ്വഭാവം മാറി. 'എന്നയ്യാ വിളയാട്റിയാ ? ശോംബെറി .. തിരുട്ടു പയലേ.. ' എന്നൊക്കെ പറഞ്ഞു വന്‍ തെറി. അതോടെ അറിയാത്ത ഭാഷ ഉപയോഗിക്കുന്ന പരിപാടി ബൈജു നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്തായാലും ബസില്‍ നിന്നിരങ്ങിയിട്ടും വഴിയില്‍ കാണുന്നവര്‍ ഒക്കെ ഒരു കള്ള ചിരിയോടെ ആണ് പോകുന്നത്.

 ഓഫീസില്‍ എത്തി. ആരും വന്നിട്ടില്ല. ഹൈക്കിന്റെ ഇമ്പാക്റ്റ് . പ്രേമി അവിടെ കീബോര്‍ഡ് തല്ലി പൊട്ടിച്ചു കൊണ്ട് ഇരിപ്പുണ്ട്. ബൈജുവിനെ കണ്ടതും പ്രേമി തല ഉയര്‍ത്തി നോക്കി. 'അരേ ബൈജു .. തു ആഗയാ ?" എന്നൊക്കെ ഒരു കുശല പ്രശ്നം നടത്തി. പക്ഷെ ഒരു അത്ഭുതം സംഭവിച്ചു. അത് വരെ വലിഞ്ഞു മുറുകി നിന്നിരുന്ന പ്രേമിയുടെ മുഖം ഒന്ന് വിടര്‍ന്നു. എന്നിട്ട് അവന്‍ ആ ഫ്ലോര്‍ കിടുങ്ങുന്ന പോലെ ഒന്ന് പൊട്ടിച്ചിരിച്ചു. അവന്റെ ചിരി കേട്ടിട്ട് അടുത്ത ക്യുബിക്കിളില്‍ ഇരുന്ന അന്ന എഴുനേറ്റു വന്നു . വന്ന ഉടനെ അവളും ചിരി തുടങ്ങി.'ബൈജു . ആ പേന ഒന്ന് തരാമോ ? ' അവള്‍ ചോദിച്ചു. 'അതിനെന്താ . ഇതാ .' എന്ന് പറഞ്ഞിട്ട് ബൈജു പോക്കെറ്റില്‍ നിന്ന് പേന എടുത്തു നീട്ടി. ഈശ്വരാ.. പല്ല് തേച്ച ബ്രഷ്. അപ്പൊ പേന അല്ലായിരുന്നോ രാവിലെ പോക്കറ്റില്‍ ഇട്ടതു. ചുമ്മാതല്ല എല്ലാവനും കളിയാക്കി ചിരിച്ചത്. ബൈജു സീറ്റില്‍ പോയി തളര്‍ന്നിരുന്നു. ഇപ്പൊ എല്ലാം വ്യക്തമായി കാണാന്‍ പറ്റുന്നുണ്ട്. രാവിലെ പല്ല് തേച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ബസ്‌ പോണത് കണ്ടത്. അത് തിരിച്ചു വരുമ്പോ കയറിപ്പറ്റാനുള്ള തത്രപ്പാടില്‍ ബ്രഷ് പോക്കറ്റില്‍ ഇട്ട കാര്യം മറന്നതാ. ആകെ നാറി. ചിന്നുവിനോട്  അപ്പൊ തന്നെ വിളിച്ചു പറഞ്ഞു. കേട്ട പാടെ അപ്പുറത്ത് നിന്ന് എന്തോ ഒരു ശബ്ദം കേട്ടു. ' ബൈജു ഞാന്‍ പത്തു മിനിറ്റ് കഴിഞ്ഞു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു".കുറച്ച് കഴിഞ്ഞപ്പോ ചിന്നു തിരിച്ചു വിളിക്കുന്നു. 'ഞാന്‍ ഇവിടെ ഇരുന്നു ചിരിച്ചു ചിരിച്ചു കറങ്ങി വീണു. അതാ പത്തു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞത്.' അപ്പോഴും ചിന്നുവിന്റെ ചിരി നിന്നിട്ടില്ല. അതും കൂടി കേട്ടപ്പോ ബൈജു ഒന്ന് കൂടി തളര്‍ന്നു. പ്രേമി അതാ ഒരു ഗ്ലാസ്‌ വെള്ളവുമായി വരുന്നു. കോമഡി ആണ് അവന്‍ ഉദ്ദേശിച്ചത്. അവനെ ബൈജു കണ്ണ് പൊട്ടുന്ന തെറി വിളിച്ചു ഓടിച്ചു.


ജോലി അന്വേഷണം തുടങ്ങി. ശനിയാഴ്ച ഒരിടത്തു ഇന്റര്‍വ്യൂ ഉണ്ട്. ഓഫീസ് കുറച്ച് അടുത്താണ്. 
രാവിലെ തന്നെ തപ്പി പിടിച്ചു എത്തി. അവന്മാര്‍ ഒരു ഇരയെ കാത്തിരിക്കുന്ന പോലെ ആയിരുന്നു.
അവന്മാര്‍ ബൈജുവിനെ ചവിട്ടി കൂട്ടി അവിടെ ഇട്ടു. അതിനിടക്ക് ഒരുത്തന് ക്ലാസ്സ്‌ ഡയഗ്രം വരച്ചു കാണിച്ചു കൊടുക്കാന്‍ പറഞ്ഞു. ജ്യോമെട്രി ബോക്സ്‌ എടുത്തിട്ടില്ല സാറേ ..ഒരു സ്കേല്‍ എങ്കിലും താ. അല്ലാതെങ്ങനാ വരയ്ക്കുന്നത് എന്നൊക്കെ ബൈജു മനസ്സില്‍ പറഞ്ഞു. ബൈജു വരച്ചു കൊടുത്ത ഡയഗ്രം കണ്ടിട്ട് ഒരുത്തന്‍ അപ്പോഴേ ബോധം കേട്ടു വീണു. അടുത്തവന്‍ ബൈജുവിനെ തളളി പുറത്താക്കി. ഒരുവിധത്തില്‍ അവിടെ നിന്ന് തടി കേടാകാതെ രക്ഷപെട്ടു. പോരാ .. ഇനിയും പഠിച്ചേ പറ്റൂ. ഇനി എന്തായാലും പഠിച്ചു പ്രിപെയര്‍ ചെയ്തിട്ട് പോകാം. ബൈജു തീരുമാനിച്ചു. അപ്പോഴാണ്‌ വെള്ളിടി പോലെ ഒരു ഫോണ്‍ കാള്‍. ചിന്നുവിന്റെ...

11 അഭിപ്രായങ്ങൾ:

  1. നിര്‍ത്തിയത് സസ്പെന്‍സില്‍ ആണെല്ലോ. തേങ്ങ എന്‍റെ വക..

    മറുപടിഇല്ലാതാക്കൂ
  2. മടുക്കാതെ വായിക്കാവുന്നത്.
    കുരുസഭ ഏത് IT കമ്പനിയുടേ ആണാവോ?

    മറുപടിഇല്ലാതാക്കൂ
  3. ഹേയ് ഇത് ഞാന്‍ വീട്ടിലിരുന്നാ എഴുതുന്നത്‌. ഓഫീസില്‍ അതിനുള്ള വകുപ്പില്ല. restricted environment ആണ്. അതുകൊണ്ട് മാത്രം :)

    മറുപടിഇല്ലാതാക്കൂ
  4. രസകരമാവുന്നുണ്ട്.

    ചിന്നു എന്താ പറയാൻ പോണതാവോ?

    മറുപടിഇല്ലാതാക്കൂ
  5. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  6. എന്നാലും ഒടുക്കത്തെ ചതിയായി പോയി ഓഫീസില്‍ ഇരുന്നു മുടങ്ങാതെ ബ്ലോഗ്‌ എഴുതുന്ന ഞങ്ങളുടെ ചേട്ടന് ഹയിക്ക് കൊടുക്കാഞ്ഞത്‌.
    അല്ലേലും ഈ തെലുങ്കന്മാര് ആള്‍ക്കാര്‍ അത്ര ശരി അല്ല
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  7. ഹും...appraisalinte കുറച്ചു നഗ്നസത്യങ്ങള്‍ :( ... ഇത്തവണ പൈങ്കിളിയും പഞ്ചാരയും തീരെ ഇല്ല...അത് കൊണ്ട് എനിക്ക് തീരെ പിടിച്ചില്ല :P .. എന്നാലും അടുത്ത എപിസോടിനു ആയി വെയിറ്റ് ചെയുന്നു ... വേഗം പോരട്ടെ..

    മറുപടിഇല്ലാതാക്കൂ
  8. എടാ ബൈജുക്കുട്ടാ നീ വന്നോ..
    ചിന്നുവിന്‍ 25% ഹൈക്ക് കിട്ടി അല്ലേ..
    അതോ അവള്‍ക്ക് വേറേ ലൈന്‍ ഒത്തോ ഹാ ഹാ.

    മറുപടിഇല്ലാതാക്കൂ
  9. ഹാ ഹാ .. അത് എനിക്കിഷ്ടപെട്ടു ചാര്‍ളീ.. സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നതാവും അല്ലെ ?

    മറുപടിഇല്ലാതാക്കൂ
  10. :) ഈശ്വരാ ഇത് എന്നാ ഒന്ന് തീരുക മനുഷ്യന്‍ ഇവിടെ ടെന്‍ഷെന്‍ അടിച്ചു മരിക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ
  11. എല്ലാ എപ്പിസോഡും ഇഷ്ടായി.......
    ഒരു മെഗാ സീരിയലിനു സ്കോപ് ഉണ്ടല്ലോ.......

    മറുപടിഇല്ലാതാക്കൂ