2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

എന്റെ അംബാനീ .. ഒരു നിമിഷം നില്‍ക്കൂ

എന്നാലും എന്റെ അംബാനീ .. ഇത് ഒരു മാതിരി മറ്റേടത്തെ ഇടപാടായി പോയി. കാശുണ്ടെന്ന് വച്ചിട്ട് മനുഷ്യനായാല്‍ ഇത്രയ്ക്കു അഹങ്കാരം പാടില്ല. ഇന്നത്തെ പത്രം വായിച്ചിട്ടു അസൂയ സഹിക്കാന്‍ പറ്റുന്നില്ല. സഹികെട്ടിട്ടു എഴുതുന്നതാ ഇത്. ഇരുപത്തേഴു നിലയുള്ള ഒരു വീട്. മൂന്നു പേര്‍ക്ക് താമസിക്കാന്‍ ഇന്നത്തെ ഒരു വീട് വയ്ക്കേണ്ട വല്ല ആവശ്യവുമുണ്ടോ ? മൂന്നു ഹെലിപാഡ്, കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ ആറു നില. നിങ്ങളെന്താ ഓട്ടോ റിക്ഷാ ബസ്‌ സ്റ്റാന്റ് തുടങ്ങാന്‍ പോകുന്നോ ? വീട് വൃത്തിയാക്കാന്‍ അറുനൂറു ആള്‍ക്കാര്‍. എന്നാല്‍ പിന്നെ ഇതൊരു ജില്ല ആയി പ്രഖ്യാപിക്കരുതോ ? തൊട്ടു മുന്നില്‍ അറബി കടല്‍ ഉണ്ടായിട്ടു പോലും നീന്താന്‍ വേണ്ടി മൂന്നു സ്വിമ്മിംഗ് പൂള്‍ .. എനിക്ക് സഹിക്കുന്നില്ല ട്ടാ ...


ഇനി അല്‍പം കാര്യം ...

ഇന്ന് ഈ വാര്‍ത്ത‍ വായിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ മുകെഷിനോടുള്ള മതിപ്പ് അല്‍പം കുറയുകയാണ് ചെയ്തത്.  അല്‍പ കാലത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ ആവും എന്ന് ഫോര്‍ബ്സ് മാഗസിന്‍ പ്രവചിച്ചിരിക്കുന്ന ഒരാള്‍ ആണ് മുകേഷ് അംബാനി. ലോകത്തിനു മുന്നില്‍ ഭാരതത്തിനു അഭിമാന പൂര്‍വ്വം ചൂണ്ടി കാണിക്കാവുന്ന ഒരു നേട്ടം. ലോകത്തെ എല്ലാ സമ്പത് വ്യവസ്ഥകളെയും വെല്ലു വിളിച്ചു കൊണ്ട് ഒരു വന്‍ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് ഭാരതം. എന്നാല്‍ അപ്പോള്‍ പോലും നമ്മുടെ നാട്ടിലെ വന്‍ പണക്കാര്‍ എങ്ങനെ ആണ് ചിന്തിക്കുന്നതെന്ന് നോക്കു. ഇവിടത്തെ എല്ലാ പണക്കാരും കുറച്ചു കാശൊക്കെ ആയിക്കഴിഞ്ഞാല്‍ എന്താ ചെയ്യുന്നത് ? ഒരു വന്‍ ബംഗ്ലാവ് പണിയും. കുറച്ചു ജോലിക്കാര്‍. പിന്നെ കുറച്ചു ആഡംബര കാറുകള്‍. കഴിഞ്ഞു. തന്റെ ആസ്തി അനുസരിച്ചുള്ള ക്ലാസ്സി ലിവിംഗ് ഇവര്‍ക്ക് മിക്കപേര്‍ക്കും ഇല്ല.
വിജയ്‌ മല്യ പോലുള്ള ചിലരെ മറന്നു കൊണ്ടല്ല പറയുന്നത്. ഉണ്ടാക്കിയ പണത്തിനു മേല്‍ അടയിരുന്നു അത് ഇരട്ടിപ്പിച്ചു നെയ്‌ കുമ്പളങ്ങ പോലുള്ള ശരീരവും താങ്ങി ജീവിച്ചു മരിക്കുന്നു ഇവര്‍.

ലോകത്തെ വന്‍ പണക്കാര്‍ ആയ ബില്‍ ഗേട്സ് എങ്ങനത്തെ വീട്ടില്‍ ആണ് താമസിക്കുന്നതെന്നരിയാമോ ? ലേക്ക്  വാഷിംഗ്ടണ്‍ നു അഭിമുഖമായി പണികഴിപ്പിച്ചിട്ടുള്ള അതി മനോഹരമായ ഒരു വില്ല പോലത്തെ വീട്.
അതിന്റെ രൂപകല്‍പനയുടെ സവിശേഷതകള്‍ കൊണ്ടും ഉള്ളിലെ സാങ്കേതിക വിദ്യയുടെ വിസ്മയങ്ങള്‍ കൊണ്ടും ശ്രദ്ധ ആകര്‍ഷിച്ച ഒരു വീട്. കണ്ടു നോക്കു.

ഇതിനെ കളിയാക്കി നാട്ടുകാര്‍ സാനടു എന്ന് വിളിക്കാറുണ്ട്. സുഖലോലുപതക്കായി അനാവശ്യമായി പൈസ ചെലവാക്കുന്ന വീടുകളെ പറ്റി കളിയാക്കി വിളിക്കുന്ന ഒരു പേര് ( നമ്മുടെ നാട്ടില്‍ ഒരു മന്ത്രി മന്ദിരത്തിനു ഇതേ പേരുണ്ട് ) .

വാറന്‍ ബുഫേ എന്ന് കേട്ടിട്ടുണ്ടാവുമല്ലോ . ലോകത്തിലെ ഏറ്റവും ബുദ്ധിമാന്‍ ആയ നിക്ഷേപകന്‍ ആയി അറിയപ്പെടുന്ന ഇദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പണക്കാരന്‍ ആണ്.  പണമൊക്കെ വരുന്നതിനു മുമ്പ് വാങ്ങിയ ചെറിയ വീട്ടിലാണ്  ( അത്ര ചെറുതൊന്നുമല്ല കേട്ടോ ) എണ്‍പത് വയസ്സുള്ള ഇദ്ദേഹം ഇപ്പോഴും താമസിക്കുന്നത്.

ഓറക്കിള്‍ ചീഫ് എക്സിക്യൂട്ടീവ് ആയ ലാറി എല്ലിസന്‍ ഇരുപത്തി മൂന്നു ഏക്കര്‍ ഉള്ള ഒരു വന്‍ എസ്റെടില്‍ ആണ് താമസിക്കുന്നത്. ഒരു പുരാതന ജാപ്പനീസ് കൊട്ടാരത്തിനെ പോലെ ആണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. പുള്ളി കാശ് കുറെ പൊട്ടിച്ചിട്ടുണ്ട്.

മൈക്കേല്‍ ജാക്സന്‍ പണിയിച്ച നെവെര്‍ ലാന്‍ഡ്‌ എന്നാ ആഡംബര വീട്. വീടല്ല. ഒരു ചെറിയ പ്രദേശം മുഴുവന്‍ വാങ്ങി വികസിപ്പിച്ചു എടുത്തിരിക്കുകയാണ്. അതിന്റെ നടുക്ക് ചേട്ടന്‍ താമസിക്കുകയാണ്. ഡിസ്നി ലാന്‍ഡ്‌ പോലെ ഒരു ഫെയറി ടെല്‍ പോലത്തെ ഒരു സ്ഥലം. രണ്ടായിരത്തില്‍ പരം ഏക്കര്‍ ഉള്ള യഥാര്‍ത്ഥ ആഡംബര തമാശ സ്ഥലം .

എന്ത് മനസ്സിലായി ? 
വീട് എന്നത് ഇപ്പോഴും നമുക്കൊരു അത്താണി ആയിരിക്കണം എന്നാണു ദുശാസ്സനന്റെ അഭിപ്രായം. പകലും രാത്രിയും ജീവിക്കാന്‍ വേണ്ടി നടത്തുന്ന അലച്ചിലുകള്‍ക്കൊടുവില്‍ നമ്മുടെ മാറാപ്പു ഇറക്കി വയ്ക്കാനുള്ള ഒരു സ്ഥലം. സന്തോഷവും ദുഖവും എല്ലാം പങ്കു വെയ്ക്കാന്‍ ഉള്ള ഒരു ഒരു സ്ഥലം. സ്വന്തം വീട്ടില്‍ കിട്ടാത്ത സന്തോഷവും സമാധാനവും വേറെ എവിടെ കിട്ടാനാണ്‌ ? ഇവരൊക്കെ ചെയ്തിരിക്കുന്നത് കണ്ടില്ലേ ?
ഏതെങ്കിലും ഒരു നഗര തിരക്കില്‍ ചെന്നു ഒരു സിമന്റ് കൂട് ഉണ്ടാക്കാതെ ഒഴിഞ്ഞ , ശാന്തമായ , ലിവബിള്‍ ആയ സ്ഥലങ്ങള്‍ തെരഞ്ഞെടുത്തു മനോഹരമായി ഒരുക്കിയെടുത്തു അതില്‍ ഒരു ഭാഗം ആയി ജീവിക്കുന്നു.
കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൊണ്ട് ജീവിതം ആസ്വദിക്കാന്‍ ഇപ്പോഴും നമ്മള്‍ ശ്രമിക്കുന്നില്ല.
സ്ത്രീധനം കൊടുക്കാനും കൈക്കൂലി കൊടുക്കാനും മറ്റും മറ്റും നമ്മള്‍ക്ക് ഇപ്പോഴും പണം കരുതി വയ്ക്കേണ്ടി വരുന്നു അല്ലേ..

വാല്‍ കഷണം 
മുംബായില്‍  അംബാനിയുടെ മൂക്കിനു താഴെ തന്നെ വീടും കൂടും ഒന്നുമില്ലാതെ തെരുവില്‍ താമസിക്കുന്നവരും ചേരിയില്‍ താമസിക്കുന്നവരും ഒക്കെ ഉണ്ട്. അവരുടെ മുന്നില്‍ ഇത്തരം ആഡംബരം വേണ്ടായിരുന്നു എന്ന അഭിപ്രായമൊന്നും എനിക്കില്ല. കഷ്ടപ്പെട്ട് തന്നെയാണ് എല്ലാവരും പണം ഉണ്ടാക്കുന്നത്‌. അങ്ങനെ ഉണ്ടാക്കിയ പണം എങ്ങനെ ചിലവാക്കണം എന്നത് തീരുമാനിക്കുന്നതിനുള്ള അവകാശം അത് ഉണ്ടാക്കിയവര്‍ക്ക് തന്നെയാണ് ഉള്ള്ളത്. 

4 അഭിപ്രായങ്ങൾ:

  1. എണ്ണായിരം കോടി രൂപ മുടക്കിയ 'മണ-കുണാപ്പന്' ഒരു എട്ടു കക്കുസ് ആ ചേരിയില്‍ പണിയാന്‍ മേലാരുന്നോ?

    ഇനി പൈസ ചോദിക്കാന്‍ എന്റേ അടുത്തു വരട്ടേ ഒരു നയാപൈസ ആ അഹങ്കാരിക്ക് കൊടുക്കില്ല!

    മറുപടിഇല്ലാതാക്കൂ
  2. ലോകത്തെ എല്ലാ സമ്പത് വ്യവസ്ഥകളെയും വെല്ലു വിളിച്ചു കൊണ്ട് ഒരു വന്‍ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് ഭാരതം..

    അതൊരു പുതിയ കണ്ടുപിടുത്തമാണ്..വികസനം പ്രത്യേക ഇൻഡസ്ട്രിയൽ സോണുകളിലും അതിന്റെ ഷേയർമണീ അംബാനിയേപ്പോലുള്ള ടൈക്കൂൺസിന്റെ പോക്കറ്റിലുമാണ് വീഴുന്നത്.അടിസ്ഥാനപരമായി ഇന്ത്യ ദരിദ്രരാജ്യമാണിപ്പോഴും...

    ഒന്നു ശരിയാണ് നമ്മൾ മലയാളികൾ സമ്പന്നന്മാരാണ്.എന്നാൽ അത് ഉപയോഗിക്കാൻ യോഗമില്ലാത്തവരും..സ്ത്രീധനമായും കൈക്കൂലിയായും പണം ബാങ്കുകളിൽത്തന്നെ കിടക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  3. First of all, I'm not pretty sure about the authenticity of my comment. I just read it in a magazine.

    According to a survey, the ration of people and sanitary toilets in that area is around 1:100.
    i.e.: 1 toilet for 100 people

    But in Mukesh Ambani's Antilla house, there are 100 toilets.

    Isn’t it thought provoking???

    മറുപടിഇല്ലാതാക്കൂ