2010, മേയ് 12, ബുധനാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു - ഭാഗം 15

     
കഴിഞ്ഞ ഭാഗം ഇവിടെ 
    നേരം വെളുത്തു. ബിജുവിന് കിടക്കയില്‍ നിന്ന് എഴുനേല്‍ക്കാന്‍ തോന്നിയില്ല. എന്തിനാണ് ഓഫീസിലേക്ക് പോകുന്നത്. ആരെ കാണാന്‍. എന്ത് ചെയ്യാന്‍ എന്നൊക്കെ ബൈജു ആകെ നിരാശനും പരവശനും ആയി അവിടിരുന്നു ആലോചിച്ചു. ജീവിതം ആകെ തകര്‍ന്നിരിക്കുന്നു. കുറച്ചു നേരം അവിടെ മൂടി പിടിച്ചിരുന്നു. അത് കഴിഞ്ഞപ്പോ മഹേഷ്‌ വന്നു ഇളക്കി വിട്ടു. അങ്ങനെ ഓഫീസില്‍ പോകാന്‍ റെഡി ആയി. റോഡില്‍ ബൈജു ആരെയും കാണുന്നുണ്ടായിരുന്നില്ല. ഉള്ളില്‍ ഇന്നലെ അവള്‍ പറഞ്ഞത് തിളച്ചു മറിയുകയാണ്. നടന്നു നടന്നു ഓഫീസില്‍ എത്തി. ചിന്നു അവിടിരുന്നു ജോലി ചെയ്യുന്നുണ്ട്. അവള്‍ ബൈജുവിനെ ഒന്ന് നോക്കി. എന്നിട്ട് പതിയെ തല താഴ്ത്തി. അവള്‍ക്കെന്തു നോക്കാനാ. എനിക്കല്ലേ പ്രശ്നം എന്നൊക്കെ ബൈജു സ്വയം ചിന്തിച്ചു. ഈ പെണ്ണുങ്ങള്‍ക്ക്‌ ഇതൊക്കെ വളരെ എളുപ്പമായിരിക്കും. വൈകിട്ട് ആയപ്പോഴേക്കും ബൈജു സ്വന്തം മനസ്സിനെ കൈപ്പിടിയില്‍ ആക്കി. അവള്‍ അങ്ങനെ പറഞ്ഞു എന്ന് വച്ച് എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. അവള്‍ക്കു ഇഷ്ടമില്ല എന്നൊന്നും പറഞ്ഞില്ലല്ലോ. അപ്പൊ ഇത് സ്വീകരിക്കുക തന്നെ. അവള്‍ പറഞ്ഞത് അക്സെപ്റ്റ് ചെയ്യുക. അതാണ് മാന്യത. അല്ലാതെ സിനിമയിലൊക്കെ കാണുന്ന പോലെ നിരാശ കാമുകന്‍ ആയി നടന്നു അവളെ ദ്രോഹിക്കാന്‍ പാടില്ല. ചിന്നുവിന്‍റെ അടുത്തേക്ക് ചെന്നു. ചെറുതായി മുരടനക്കി. 'അപ്പൊ പെട്ടെന്ന് ചിന്നു അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഒരു ഷോക്ക്‌ ആയി. സാരമില്ല. എന്‍റെ തെറ്റ് ആണ്. ഒരാളെ സ്നേഹിക്കുന്നതിനു മുമ്പ് അയാളുടെ സമ്മതം കൂടി  നോക്കണമല്ലോ. ഇനി ഞാന്‍ ഇത് പറഞ്ഞു ചിന്നുവിന്‍റെ പുറകെ വരില്ല. എനിക്ക് ദേഷ്യമൊന്നുമില്ല. നമുക്ക് നല്ല ഫ്രണ്ട്സ് ആയി തുടരാം. ' ബൈജു പറഞ്ഞു. 'സോറി. ഞാന്‍ മന പൂര്‍വ്വം പറഞ്ഞതല്ല. ബൈജുവിന് വിഷമമൊന്നും തോന്നരുത്. എന്‍റെ സിടുവേഷന്‍ കൂടി ആലോചിക്കു.' ചിന്നു മറുപടി ആയി പറഞ്ഞു.

     അങ്ങനെ ആ എപിസോഡ് അവിടെ അവസാനിച്ചു. ബൈജു ചിന്നുവിനോടുള്ള സംസാരവും കളിയും ചിരിയും ഒക്കെ തുടര്‍ന്നു. എപ്പോഴെങ്കിലും ഒരിക്കല്‍ അവള്‍ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ബൈജു പല തവണയും ദൈവത്തോട് പ്രാര്‍ഥിച്ചു എങ്കിലും ഒരിക്കല്‍ പോലും അത് പുറത്തു വരാത്ത രീതിയില്‍ , ഒരു നല്ല കൂട്ടുകാരനെ പോലെ മാത്രം അവന്‍ ചിന്നുവിനോട് പെരുമാറി. ചിന്നു തിരിച്ചും. പക്ഷെ അത് അത്ര എളുപ്പമായിരുന്നില്ല. ബൈജുവിന്‍റെ ഉള്ളില്‍ അത് ചുട്ടു പൊള്ളുന്ന ഒരു തീക്കനല്‍ പോലെ കിടന്നു. അവള്‍ അന്ന് പറഞ്ഞ കല്യാണ ആലോചന എന്തായോ എന്തോ . ചിലപ്പോ അത് ഉറപ്പായി കാണും. അതാ അവള്‍ക്കു ഈയിടെ ആയി ഒരു സന്തോഷം മുഖത്ത് കാണാനുണ്ട്. പക്ഷെ ഇപ്പൊ ഒരു മാസം കഴിഞ്ഞു. അവളോട്‌ അത് ചോദിച്ചാല്‍ അവള്‍ വിചാരിക്കും വീണ്ടും അപ്രോച് ചെയ്യുന്നതാണെന്ന്. അത് വേണ്ട. എന്തായാലും. അവര്‍ തമ്മിലുള്ള സുഹൃദ് ബന്ധം പക്ഷെ വളരെ നന്നായി. ചിന്നുവിന്  എന്ത് സംശയം  ഉണ്ടെങ്കിലും അതൊക്കെ ആദ്യം ചോദിക്കുന്നത് ബൈജുവിനോടാണ്. അങ്ങനെ ഒരു മാസം കൂടി കഴിഞ്ഞു. ആ കല്യാണ ആലോചന പോയിക്കാണും. ഒരു കല്യാണം ഉറപ്പിച്ച ലക്ഷണം ഒന്നും അവളുടെ മുഖത്ത് കാണാനില്ല. പക്ഷെ ഞാന്‍ എന്തിനാ ഇങ്ങനൊക്കെ ചിന്തിക്കുന്നത്. അവളെ എന്‍റെ ജീവിതത്തില്‍ നിന്നും ഞാന്‍ മാറ്റി നിര്‍ത്തിയിരിക്കുകയല്ലേ. പിന്നെ അവളെ ആരു കാണാന്‍ വന്നാലെന്താ.. ആര് കേട്ടിയാലെന്താ.. ഇങ്ങനൊന്നും വിചാരിക്കേണ്ട ഒരു കാര്യവുമില്ല. Friendship often ends up in love. But love never ends in friendship എന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ടല്ലോ. പക്ഷെ .. 



6 അഭിപ്രായങ്ങൾ:

  1. എഴുത്ത് കൊള്ളാം,പക്ഷെ പോസ്റ്റ് തീരെ ചെറുതായിപ്പോകുന്നു.പരിഹരിക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  2. ഇത് ശരിയല്ല കേട്ടോ സത്യമായും, നമ്മളൊക്കെ ഇങ്ങനെ നോക്കി ഇരിക്കുവന്നു അറിഞ്ഞിട്ടല്ലേ ഇങ്ങനെ കൊറച്ചു മാത്രം എഴുതി നിര്‍ത്തുന്നത്.ഞാനിനി 16 ആം ഭാഗത്തിനായി കാത്തിരിക്കില്ല ഇത് സത്യം സത്യം സത്യം.

    അതെ എന്നാ അടുത്ത പോസ്റ്റ്‌?

    മറുപടിഇല്ലാതാക്കൂ
  3. ശരിക്കും വെറുതെ അല്ലാട്ടോ . ഇനി എന്തായാലും രണ്ടു പേജ് എങ്കിലും എഴുതാന്‍ ശ്രമിക്കാം. ഞാനും അതിനെ പറ്റി സീരിയസ് ആയി ചിന്തിച്ചു ഇരിക്കുകയായിരുന്നു.
    ഒരു ചെറിയ അനുഭവം തന്നെ രണ്ടു പേജ് എഴുതാന്‍ ഉണ്ട്. ഇന്‍ ഫാക്റ്റ് രണ്ടു പേജില്‍ നില്‍ക്കില്ല :)

    മറുപടിഇല്ലാതാക്കൂ
  4. ഇങ്ങനെ പോയാല്‍ ശരിയാവില്ല. വല്ലതും നടക്കുമോ എന്ന് നോക്കിയിരിക്കാന്‍ തുടങ്ങിട്ട് കാലം കുറച്ചു ആയി. നന്നായി തുടങ്ങിയ കഥ വെറുതെ gap ഇട്ടു സ്ലോ ആക്കെല്ലേ....

    മറുപടിഇല്ലാതാക്കൂ
  5. ദേ കിടക്കണ് അപ്പൊ ഇതിലും തീരുമാനമായില്ലല്ലേ കൊടും ചതി രസച്ചരട് മുറിയുന്നു

    മറുപടിഇല്ലാതാക്കൂ