Tuesday, September 7, 2010

വെല്‍ ടണ്‍ മിസ്ടര്‍ രവി

     തികച്ചും അഭിനന്ദനീയമായ ഒരു കാര്യം. എന്തുകൊണ്ടോ ഇത് ഒരു ചര്‍ച്ച വിഷയം ആയ മട്ടില്ല. ഇക്കഴിഞ്ഞ ദിവസം കൊല്ലത്ത്‌ നടന്ന ഒരു ചടങ്ങിനെ പറ്റിയാണ് പറഞ്ഞത്. പത്മ അവാര്‍ഡ്‌ നേടിയ വ്യവസായി രവി പിള്ള നടത്തിയ ഒരു സമൂഹ വിവാഹം. വാര്‍ത്തയുടെ വിശദാംശങ്ങള്‍ പിന്നെ.
ആദ്യം ഈ കണക്കുകള്‍ കാണു.

സംഘടിപ്പിച്ചത് : രവി പിള്ള ഫൌണ്ടേഷന്‍ 
സ്ഥലം : കൊല്ലം ആശ്രമം മൈതാനത്ത് പടുതുയര്‍ത്തിയ പതിനയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണം ഉള്ള കതിര്‍ മണ്ടപം . പന്തലിന്‍റെ വലിപ്പം 50000 ചതുരശ്ര അടി . ഭക്ഷണ ശാല : 25000 ചതുരശ്ര അടി 
ദമ്പതികള്‍ ആയവര്‍ : 107
പാചകക്കാര്‍ : 140
ബ്യൂട്ടിഷ്യന്മാര്‍ : 50
വിവാഹ സദ്യയില്‍ പങ്കെടുത്തത് : 15000 പേര്‍.

     ഇന്നലെ പകല്‍ പതിനൊന്നര മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. മൃദംഗ ചക്രവര്‍ത്തി ഉമയാള്‍പുരം ശിവരാമന്‍, എം ജി ശ്രീകുമാര്‍ എന്നിവര്‍ ആണ് സംഗീത സദ്യ ഒരുക്കിയത്. അത്യന്താധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ( ജര്‍മന്‍ ഹാങ്ങര്‍ ) നിര്‍മിച്ച വിശാലമായ തൂണുകളില്ലാത്ത പന്തല്‍ ആണ് പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയത്. ഹിന്ദു , ക്രിസ്ത്യന്‍, ഇസ്ലാം മത പുരോഹിതന്‍മാരുടെ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു. കണ്ണൂര്‍ ഒഴികെ ഉള്ള എല്ലാ ജില്ലകളില്‍ നിന്നും വധൂ വരന്മാര്‍ ഇതില്‍ പങ്കെടുത്തു. കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ നിന്ന് വന്നവര്‍ക്കും കുടുംബാങ്ങള്‍ക്കും താമസിക്കാന്‍ ഹോട്ടലുകളില്‍ സൗകര്യം സൌജന്യമായി ഒരുക്കി. വിവാഹിതരാവുന്നവര്‍ക്ക് അഞ്ചു പവന്‍ സ്വര്‍ണവും ഇരുപത്തി അയ്യായിരം രൂപയും സമ്മാനിച്ചു. എല്ലാ വരന്മാര്‍ക്കും  ഗള്‍ഫില്‍ RP ഗ്രൂപ്പിന്‍റെ കമ്പനിയില്‍ ജോലിയും നല്‍കും. സ്വന്തം മകളുടെ വിവാഹം പോലെ ആണ് താന്‍ ഇതിനെ കാണുന്നതെന്നാണ് രവി പിള്ള മാധ്യമങ്ങളോട് മനസ്സ് തുറന്നത്. 
അത് വെറും വാചകമടി ആയിരുന്നില്ലെന്ന് ഇന്നലെ കൊല്ലം കണ്ട അത്യാഡംബര പൂര്‍ണമായ ചടങ്ങുകള്‍ തെളിയിച്ചു. കേന്ദ്ര മന്ത്രി വിലാസ് റാവു ദേശ്മുഖ് ആണ് ദീപം തെളിയിച്ചത്. അനേകം വിശിഷ്ട വ്യക്തികളെ കൊണ്ട് നിറഞ്ഞതായിരുന്നു പന്തലും മണ്ഡപവും. കൂടാതെ കൊല്ലത്തെ അനേകായിരങ്ങളും.

ഇനി ഇത് നടത്തിയ ഡോക്ടര്‍ രവി പിള്ളയെ പറ്റി ...
      1978 ഇല്‍ കേരളം വിട്ടു ഗള്‍ഫില്‍ ജോലി അന്വേഷിച്ചു പോയ ആയിരങ്ങളില്‍ ഒരാള്‍. മുപ്പതു വര്‍ഷം കൊണ്ട് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരെ ജോലിക്കെടുത്ത ഒരേ ഒരു കമ്പനി ആയി അദ്ദേഹത്തിന്‍റെ NSH കോര്‍പറേഷന്‍ മാറിയത് കഠിനഅധ്വാനവും പിറന്ന നാടിനോടുള്ള സ്നേഹവും
കൊണ്ട് മാത്രമാണ്. 2.5 മില്യന്‍ ഡോളര്‍ ആസ്തിയുള്ള ഒരു കമ്പനി ആണ് ഇന്ന് ഇത്. കൊല്ലത്തെ പ്രശസ്തമായ  ഉപാസന ഹോസ്പിടല്‍ ഇദ്ദേഹത്തിന്റെ ആണ്. അവിടെ അനേകം പാവങ്ങള്‍ക്ക് സൌജന്യമായി ചികിത്സ നല്‍കുന്നുണ്ട്. പ്രവാസി ഭാരതീയ സമ്മാന്‍, പത്മ ശ്രീ എന്നിവയാല്‍ ആദരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വം ആണ് ശ്രീ രവി. 

     ഇങ്ങനൊരു പോസ്റ്റ്‌ എഴുതണം എന്ന് വിചാരിച്ചതല്ല. എന്നാല്‍ ബാങ്ങ്ലൂരില്‍ നിന്ന് ഇന്നലെ കൊല്ലത്ത്‌ വന്നിറങ്ങിയപ്പോള്‍ കണ്ട കാഴ്ചകളും ആള്‍ക്കാരുടെ അഭിപ്രായവും ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ശങ്കര്‍ ദാസ്‌ എന്ന പുതു പണക്കാരന്‍ സ്വന്തം നാട്ടില്‍ ആളാവാന്‍ വേണ്ടി സമൂഹ വിവാഹം നടത്താന്‍ ശ്രമിക്കുന്നതിനോടാണ് ചില ആളുകള്‍ ശ്രീ രവി പിള്ളയുടെ ഈ ഉദ്യമത്തെ ഉപമിച്ചത്. ഈ ചടങ്ങിനു സംഘാടകര്‍ നല്‍കിയ പബ്ലിസിറ്റി ആവും ഇവരെ കൊണ്ടൊക്കെ ഇങ്ങനെ പറയിക്കാന്‍ പ്രേരിപ്പിച്ചത്.നല്ല ഒരു കാര്യം നാട്ടില്‍ ആര് ചെയ്താലും അതിനെയൊക്കെ പറ്റി ഇത്ര ലാഘവത്തോടെ അഭിപ്രായങ്ങള്‍ പറയാനും ഗോസ്സിപ്പുകള്‍ പരഞ്ഞുണ്ടാക്കാനും മലയാളിക്ക് മാത്രമേ പറ്റൂ. ഒരു വ്യക്തി, അയാള്‍ ഏതു ലക്‌ഷ്യം വച്ചായാലും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം മുടക്കി 214 യുവതീ യുവാക്കള്‍ക്ക് ജീവിതം ഉണ്ടാക്കി കൊടുത്തതിനെ  
ഒരു നിമിഷം അംഗീകരിക്കാനുള്ള മടി മലയാളിക്ക് ജന്മ സിധമായി കിട്ടുന്നതാണ്. ഇത്രയും പേരെ വെറുതെ വിവാഹം കഴിപ്പിച്ചു വിടുക മാത്രമല്ല സ്വന്തം കമ്പനിയില്‍ ജോലിയും കൊടുത്തു അവര്‍ക്ക് ജീവിതത്തില്‍ സ്വയം പര്യാപ്തത ഉണ്ടാക്കാനുള്ള ഒരു വലിയ ശ്രമം എന്തൊക്കെ പറഞ്ഞാലും അമ്ഗീകരിക്കപെടെണ്ടതും 
ആദരിക്കപ്പെടെണ്ടതും ആണ്. ഇപ്പറയുന്നവര്‍  ഇത്രയും കാലം കൊണ്ട് താന്‍ ജീവിച്ച സമൂഹത്തിനു എന്ത് സംഭാവന ചെയ്തു എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്ക്. അപ്പോള്‍ മനസ്സിലാവും പറയുന്ന വാക്കുകളുടെ പൊള്ളത്തരം. എന്തായാലും ശ്രീ രവി പിള്ളയ്ക്കും പരിപാടിയില്‍ ഉടനീളം  അദ്ദേഹത്തോടൊപ്പം താങ്ങായി നിന്ന അദ്ദേഹത്തിന്‍റെ കുടുംബങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. നല്ല ഒരു മാതൃക കാട്ടി നിങ്ങള്‍ ജീവിതം അര്‍ത്ഥ പൂര്‍ണം ആക്കിയിരിക്കുന്നു. ഇത് തുടരുക. 

വാല്‍കഷണം : ഇന്നത്തെ പണിമുടക്കിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ബീവറേജസ് ഷോപ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. അധ്വാനത്തെ ഇത്രയും വില കല്‍പ്പിക്കാത്ത ഒരു സമൂഹം സ്വന്തം നാട്ടില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് എന്നെ വ്യാകുലപ്പെടുതുന്നു. പൊരിച്ച കോഴിയും മദ്യവുമായി മലയാളി മടി ആഘോഷിക്കുകയാണ്. അല്ലെങ്കിലും മലയാളി എന്നും അങ്ങനെ ആയിരുന്നു. ഒരു കംഫര്‍ട്ട് സോണ്‍ വിട്ടു മലയാളി പുറത്തിറങ്ങിയിട്ടില്ല. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അനുഭവിച്ച ഒന്നും മലയാളി അനുഭവിച്ചിട്ടില്ല. മേല് നോവാത്ത രീതിയിലുള്ള പ്രതികരണങ്ങള്‍ കൊണ്ട് അവന്‍ സമയം പോക്കുന്നു. ആര്‍ക്കും ഒരു ഉപകാരം ഇല്ലാത്ത, മാനവ ശേഷി വൃഥാവിലാക്കുന്ന പ്രകടനങ്ങള്‍. അന്യ ദേശത്ത് പോയി കുറെ പാവങ്ങള്‍ വിയര്‍പ്പൊഴുക്കുന്നത്‌ കൊണ്ട്
അവന്‍ ഞെളിഞ്ഞു നടക്കുന്നു. എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നവനെതിരെ കല്ലേറും. എന്തിനു ഭരിക്കുന്നവരെ കുറ്റം പറയണം. ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയേ  കിട്ടൂ എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട് 

9 comments:

 1. valkashnam kalakki.....


  awaiting ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു next vol

  ReplyDelete
 2. കേരളത്തില്‍ കാല്‍ എടുത്തു കുടിയില്ല അതിനു മുന്പേ കുറ്റം പറഞ്ഞു തുടങ്ങി, കൊല്ലംകാര്‍ രവി പിള്ളയെ കുറ്റം പറഞ്ഞു തന്‍ മുഴുവന്‍ മല്ലുസിനെയും രണ്ടും ചെക്ക്‌ !!!!!!!

  ReplyDelete
 3. ഡേയ് കിച്ചു. അതെഴുതാം. കുറച്ചു സാവകാശം താ :)

  ReplyDelete
 4. ദുശൂ....ശ്രീമാന്‍ രവിക്ക് അഭിവാദ്യങ്ങള്‍......സസ്നേഹം

  ReplyDelete
 5. തല്ലിപ്പൊളിത്തരങ്ങളല്ലാതെ മറ്റൊന്നും അറിയാത്ത മന്ത്രിപുത്രനെ സ്വന്തം കമ്പനിയുടെ വൈസ്പ്രസിഡന്റാക്കിയപ്പോള്‍ ജനം മൂക്കത്ത് വിരല്‍ വെച്ച് ചോദിച്ചു. ഇത്രയും മണ്ടനായ ഗള്‍ഫ്കാരനോ ? പത്മശ്രീ അവാര്‍ഡിന്റെ ലിസ്റ്റ് വന്നപ്പോള്‍ ആ സംശയം തീര്‍ന്നു. സമൂഹവിവാഹത്തിന്റെ പിന്നിലെ ചേതോവികാരം എന്തെന്നറിയാന്‍ അല്പം കാത്തിരിക്കൂ... പത്മഭൂഷണ്‍ ആകാം, അല്ലെങ്കില്‍ എം പി സ്ഥാനമാകാം..

  ReplyDelete
 6. 2.5 മില്യന്‍ ഡോളര്‍...? I dont think so....More than that....may be billion...

  ReplyDelete
 7. ഇത് വായിച്ചവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ കമന്റ്സും കൂടെ ഒന്ന് വായിചേക്കു

  http://www.indiansinkuwait.com/ShowArticle.aspx?ID=7231&SECTION=0

  ReplyDelete
 8. Posted on Tuesday, September 07, 2010
  I know this guy for long time. He is a real bllod sucker. He has cheated 2 of my relatives. In 2003 he earned a lot of money by promising out indian brothers for work abroad. And then took large sums of money. Later on the docters who were the employees of his own company used to declare the worker as unfit. My uncle had sold his land and house to give 5lakhs to him so that he can go abroad. But this guy played a very bad game. Shame on you Mr. Ravi Pillai
  rahman
  Posted on Sunday, September 05, 2010
  I worked in his company.He is a cheat. He agreed to provide family status and signed the agreement for my brother in law and cheated by not providing.This guy by doing this marriage will not be eliminated from his sins. The employees in the NSH company are treated as slaves. In 2006 all employees in jubail broke the company vehicles and got their basic needs with the help of saudi police.
  Mr.Saji Area manager sucking the blood of the employees helping Mr.Ravi Pillai...
  You all will be in hell.

  ReplyDelete
 9. ഈ മനുഷ്യനെ ആണെന്ന് തോന്നുന്നു ..പ്രാഞ്ചിയെട്ടന്‍ എന്നാ ഫില്മില്‍ രഞ്ജിത്ത് എടുത്ത് ഒരു അലക്ക് അലക്കിയിട്ടുന്ദ്‌..എന്നാ കൊപ്പയാലും ഇത്രയും പേര്‍ക്ക് മംഗല്യ ഭാഗ്യം കൊടുക്കാന്‍ കഴിഞ്ഞത്‌ ഒരു മഹത്തായ കാര്യം തന്നെയാണ്.അത് സംമാടിക്കാതെ വയ്യ.

  ReplyDelete