2010, മേയ് 6, വ്യാഴാഴ്‌ച

കമ്മ്യൂണിസം - ഉള്ളവന്‍റെ കയ്യില്‍ നിന്നു പിടിച്ചു പറിച്ചാല്‍

     
     കുറച്ചു കാലമായി ഈ സംശയങ്ങള്‍ ഉള്ളില്‍ കിടന്നു വീര്‍പ്പു മുട്ടാന്‍ തുടങ്ങീട്ട്. എന്തു ആക്ച്വലി ഈ കമ്മ്യൂണിസം എന്ന് വച്ചാല്‍ ? ഞാന്‍ പണ്ട് പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോ കോളേജില്‍ SFI യില്‍ ചേരാന്‍ വലിയ ആഗ്രഹം ആയിരുന്നു. കാരണം അന്ന് കോളേജില്‍ എല്ലാ തല്ലിനും തല്ലുകൊള്ളിതരങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് ഈ പാര്‍ട്ടിക്കാര്‍ ആയിരുന്നു. കൌമാരത്തിന്റെ ചോരതിളപ്പുള്ളവരെ ആകര്‍ഷിക്കാന്‍ അത് തന്നെ ധാരാളം മതിയായിരുന്നു. പിന്നെ നാട്ടില്‍ സി പീ എം കാണിക്കുന്ന പല അക്രമ പ്രവര്‍ത്തനങ്ങളും കണ്ടപ്പോള്‍ ആ ആരാധന പതുക്കെ പോയി. പിന്നെ കണ്ണൂരില്‍ ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ചോര ചിന്തുന്നത്‌ കണ്ടപ്പോഴും ഈ ചോദ്യങ്ങള്‍ ഉള്ളില്‍ വീണ്ടും തികട്ടി വന്നു. ഇപ്പൊ ഇത് എഴുതാന്‍ കാര്യം അടുത്ത കാലത്ത് കേരളത്തില്‍ ഉണ്ടായ പണി മുടക്കും സ്മാര്‍ട്ട്‌ സിടിയുടെ പുതിയ വാര്‍ത്തകളും.

    യഥാര്‍ത്ഥത്തില്‍ എന്താണ് ഈ കമ്മ്യൂണിസം ? എന്നെ പോലെ പലര്‍ക്കും ഈ സംശയങ്ങള്‍ ഉണ്ടായിരിക്കും എന്നറിയാം. ഭാരതത്തില്‍ ബംഗാളിലും കേരളത്തിലും മാത്രം കാണപ്പെടുന്ന അപൂര്‍വ ജീവികള്‍ ആണ് കമ്മ്യൂണിസ്റ്റ്‌കള്‍. ഭാരതത്തിലെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ദിവസവും പ്രവര്‍ത്തി ദിവസങ്ങള്‍ ആകുമ്പോള്‍ ഈ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം എപ്പോഴാണ് ഹര്‍ത്താലോ  ബന്ദോ പ്രഖ്യാപിക്കുന്നത് എന്നറിയില്ല. ബംഗാള്‍ പിന്നെയും ഭേദമാണ്. പക്ഷെ കേരളത്തിന്‍റെ സ്ഥിതി ദയനീയം എന്ന് തന്നെ പറയണം.
പണ്ടത്തെ കമ്മ്യൂണിസ്റ്റ്‌ ശക്തി കേന്ദ്രങ്ങള്‍ ആയിരുന്ന റഷ്യ തകര്‍ന്നു തരിപ്പണം ആയി. ചൈന ആണെങ്കില്‍ പേരിനു ഒരു കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞിട്ട് ഒന്നാംതരം ഒരു കാപിടലിസ്റ്റ് കണ്‍ട്രി ആയി മുന്നോട്ടു പോവുകയാണ്.  അതിന്‍റെ നേട്ടവും അവര്‍ക്കുണ്ട്. ബോളിവിയയിലെ ഒളി പോരാളി ആയിരുന്ന ചെഗുവേര ഇപ്പോള്‍ ടീ ഷര്‍ട്ട്ഇലും ബര്‍മുടകളിലും ആയി ജീവിക്കുന്നു. ബാക്കിയുള്ള പല നേതാക്കന്മാരുടെ പൊടി പോലും കാണാനില്ല. എന്തായാലും എന്‍റെ സംശയങ്ങള്‍ ഞാന്‍ താഴെ കൊടുക്കുന്നു. ഇത് മനസ്സിലാക്കുവാന്‍ ദയവു ചെയ്തു ആരെങ്കിലും സഹായിക്കുക

1. കഠിനാധ്വാനം ചെയ്തു പണം ഉണ്ടാക്കിയ ഒരാളിന്‍റെ കയ്യില്‍ നിന്നു ബലമായി പിടിച്ചു വാങ്ങി വെറുതെ ഇരിക്കുന്നവന് കൊടുക്കുന്നതാണോ കമ്മ്യൂണിസം ?

2. അധ്വാനത്തിന്റെ മഹത്വം പറഞ്ഞു നടന്നിട്ട് പണി എടുക്കാതെ നോക്കുകൂലി വാങ്ങുന്നതാണോ കമ്മ്യൂണിസം ?

3.  മാധ്യമങ്ങളില്‍ തങ്ങള്‍ക്കു എതിരായി വരുന്ന വാര്‍ത്തകള്‍ തടഞ്ഞു വക്കുകയും ജനങ്ങള്‍ക്ക്‌ അറിയാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നതാണോ കമ്മ്യൂണിസം ?

4. പാര്‍ടിയില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയുന്നവരെ ബലമായി പുറത്താക്കുന്നതാണോ കമ്മ്യൂണിസം ?

5. പുതിയ എല്ലാ സാങ്കേതിക വിദ്യകളെയും കണ്ണുമടച്ചു എതിര്‍ക്കുകയും അതിനു നേരെ പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നതാണോ കമ്മ്യൂണിസം ?

ഇതൊക്കെ എന്‍റെ genuine ആയ സംശയങ്ങള്‍ ആണ്. കമ്മ്യൂണിസം ആണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന് പലരും പറഞ്ഞു നടക്കുന്നു. കാലത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത ഈ പ്രത്യയ ശാസ്ത്രം എങ്ങനെ ഇന്നത്തെ ലോകത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും ? ഒന്ന് വിശദീകരിക്കു സഖാക്കളേ ...

10 അഭിപ്രായങ്ങൾ:

  1. സ്റ്റഡിക്ലാസ്സിലൊന്നും പങ്കെടുക്കാതെ, ചുമ്മാ ചോദ്യ്ങ്ങൾ ചൊദിക്കല്ലേ ഉത്തമാ. ഇതിനെല്ലമുള്ള ഉത്തരം എൽ‌സി പറഞ്ഞുതരൂല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. Partiyile ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്‌...

    ഒരു താത്വികമായ അവലോകനമാണോ annan ഉദ്ദേശിച്ചത്‌

    ഉത്തമന്‍ സ്ഥിരമായി study classil വരാത്തത് കൊണ്ടാണ് ഈ സംശയമൊക്കെ............

    answer to your question is right here....

    http://www.youtube.com/watch?v=GfioKsMobrE&feature=related

    മറുപടിഇല്ലാതാക്കൂ
  3. എല്ലാ ചോദ്യത്തിനും ഉത്തരം തരാന്‍ കഴിയില്ല. അത് കൊണ്ട് ഒരു ചോദ്യത്തിന് ഉത്തരം തരാം.

    "കഠിനാധ്വാനം ചെയ്തു പണം ഉണ്ടാക്കിയ ഒരാളിന്‍റെ കയ്യില്‍ നിന്നു ബലമായി പിടിച്ചു വാങ്ങി വെറുതെ ഇരിക്കുന്നവന് കൊടുക്കുന്നതാണോ കമ്മ്യൂണിസം?"

    അല്ല...........

    "കഠിനാധ്വാനം ചെയ്തു പണം ഉണ്ടാക്കിയ ഒരാളിന്‍റെ കയ്യില്‍ നിന്നു ബലമായി പിടിച്ചു വാങ്ങി സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുന്നതാണ് കമ്മ്യൂണിസം?"

    മറുപടിഇല്ലാതാക്കൂ
  4. കിടിലന്‍ പോസ്റ്റ്‌... സഖാക്കള്‍ താത്വിക അവലോകനവും ആയി വന്നേക്കും...!
    അതായത്... റാഡിക്കലായിട്ടുള്ള ഒരു മാറ്റാല്ല!!


    പണ്ട് പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോ കോളേജില്‍ SFI യില്‍ ചേരാന്‍ വലിയ ആഗ്രഹം ആയിരുന്നു. കാരണം അന്ന് കോളേജില്‍ എല്ലാ തല്ലിനും തല്ലുകൊള്ളിതരങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് ഈ പാര്‍ട്ടിക്കാര്‍ ആയിരുന്നു. കൌമാരത്തിന്റെ ചോരതിളപ്പുള്ളവരെ ആകര്‍ഷിക്കാന്‍ അത് തന്നെ ധാരാളം മതിയായിരുന്നു.

    ഇപ്പോഴും ഏതെങ്കിലും പിള്ളേര്‍ ചെരുന്നുന്ടെങ്കില്‍ ഒരേ ഒരു കാരണം അതാണ്‌. അത് കൊണ്ടാണല്ലോ ഫുള്‍ സപ്പോര്‍ട്ട്... 'പുതിയ തലമുറയെ വളര്‍ത്തി എടുക്കാന്‍... '

    മറുപടിഇല്ലാതാക്കൂ
  5. nalla samsayangal..
    blogile communist pulikal kandal nale oru blogarthal nadannekkam..

    ini ente abhiprayam njan parayam..

    thangal paranjathu communism alla.. communist prathyashasthravum alla..

    kalathinanusarichu matti ezhuthappedendathanu prathyayashasthrangal ennu marx paranjittunndu..

    athezhuthan madikkunnua.. communism enthennariyatha chila partykkarude thathvangal.. mathram anu thangal paranjathu..

    members of communist party are not actually communist..

    sorry for the manglish... :)

    മറുപടിഇല്ലാതാക്കൂ
  6. nalla samsayangal..
    blogile communist pulikal kandal nale oru blogarthal nadannekkam..

    ini ente abhiprayam njan parayam..

    thangal paranjathu communism alla.. communist prathyashasthravum alla..

    kalathinanusarichu matti ezhuthappedendathanu prathyayashasthrangal ennu marx paranjittunndu..

    athezhuthan madikkunnua.. communism enthennariyatha chila partykkarude thathvangal.. mathram anu thangal paranjathu..

    members of communist party are not actually communist..

    sorry for the manglish... :)

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2010, മേയ് 26 3:44 AM

    അണ്ണന്‍ കുറച്ചു പൊയന്റ്സ് വിട്ടു പോയി...
    അന്യന്‍ കഷ്ടപ്പെട്ട് sambadikkanathu തല്ലിപോളിച്ചു കളയുന്നതാണോ അതോ
    അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മനുഷ്യത്വം നിഷേധിക്കുന്നതാണോ അതോ
    ബട്ട്‌ എന്തൊക്കെ പറഞ്ഞാലും വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിക്കാന്‍ അവരെ ഉള്ളൂ

    മറുപടിഇല്ലാതാക്കൂ
  8. Nice fill someone in on and this mail helped me alot in my college assignement. Thank you as your information.

    മറുപടിഇല്ലാതാക്കൂ
  9. innu nammal anubhavikkunna palathinte pinnilum otterepperude kashtappadundu. Avaranu communistukar.Innu muthalalithathinu prasakthi nashtappettu avidanu communiathinte prasakthi.....manasilayo mone

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങനെ ജനറല്‍ ആയി പറയാതെ അത് എന്തൊക്കെ എന്ന് വ്യക്തമായി പറയൂ മോനെ

      ഇല്ലാതാക്കൂ