2010, മേയ് 1, ശനിയാഴ്‌ച

നവ വധു കൊല്ലപ്പെട്ടു. വരന്‍ അറസ്റ്റില്‍ - എന്താണവിടെ സംഭവിച്ചത് ?



     ഇങ്ങനെ ഒരു തലക്കെട്ട്‌ നമ്മള്‍ പല തവണ പത്രങ്ങളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് പത്രങ്ങളില്‍ ഈ തലക്കെട്ടിനു കീഴില്‍ വന്ന ഇത്തരം ഒരു വാര്‍ത്ത‍ തികച്ചും അപരിചിതം ആയ ഒന്നായിരുന്നു. വിവാഹം കഴിഞ്ഞിട്ട് വെറും ആറു ദിവസം മാത്രമായ ദാമ്പത്യത്തിനു വെറും മൂന്നു മണിക്കൂര്‍ കൊണ്ട് രക്ത പങ്കിലമായ ഒരു അന്ത്യം. ബാംഗ്ലൂരില്‍  ജോലി ചെയ്യുന്ന ദമ്പതികള്‍ കല്യാണത്തിന് ശേഷം ഒരു പുതു ജീവിതം തുടങ്ങാന്‍ വേണ്ടി എത്തി കുറച്ചു നേരത്തിനുള്ളില്‍ വധു മരിക്കുകയും വരന്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. വിശദമായ വാര്‍ത്ത‍ ഇവിടെ വായിക്കാം. എങ്ങനെ ഇത് സംഭവിച്ചു എന്നതിനെ പറ്റി അല്ല ഈ പോസ്റ്റ്‌. മറിച്ചു സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ഇപ്പൊ കൂടുതല്‍ ആയി കണ്ടു വരുന്ന ചില കാര്യങ്ങളെ കുറിച്ചാണ്. 


മറ്റുള്ള ഒരു വിധം ഉള്ള ഒരു ജോലിയോടും താരതമ്യം ചെയ്യാന്‍ പറ്റാത്ത രീതിയിലുള്ള ഒന്നാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ്. MCA അല്ലെങ്കില്‍ BTech മുതലായ പ്രൊഫഷണല്‍ കോഴ്സ് കഴിഞ്ഞിട്ട് ഒരു ജോലി അന്വേഷിച്ചു ചെല്ലുന്ന ഒരാള്‍ അവന്‍റെ കരിയര്‍ തുടങ്ങുന്നത് ഒരു പ്രോഗ്രാമര്‍ ആയിട്ട് ആയിരിക്കും. അതില്‍ ഒരു രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവന്‍  സ്വന്തം കഴിവും എക്സ്പീരിയന്‍സും ഉപയോഗിച്ച് വേറൊരു സ്ഥലത്തേക്ക് മാറാന്‍ ശ്രമിക്കും. പടി പടി ആയി ഉയര്‍ന്നു അവന്‍ ഒരു ലീഡ്, മാനേജര്‍ അങ്ങനെ അങ്ങനെ ഉയര്‍ന്നു പോകും.ഐ ടി എന്ന് വച്ചാല്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മിംഗ് മാത്രമല്ല. ടെസ്റ്റിംഗ്, ബി പി ഓ , കൂടാതെ അനുബന്ധ വ്യവസായങ്ങളും ഉണ്ട്. ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ മുതലായ സോഫ്റ്റ്‌വെയര്‍ ഹബ്ബുകളില്‍ ഇത്തരം കമ്പനികള്‍ ആണ് കൂടുതല്‍ ആയുള്ളത്. ഇനി , ജോലി എന്ന് വച്ചാല്‍ തന്നെ പെര്‍മനെന്റ് പോസിഷനുകളും കോണ്ട്രാക്റ്റ് പോസിഷനുകളും ഉണ്ട്. ചില കമ്പനികള്‍ ആള്‍ക്കാരെ എടുത്തിട്ട് അവരെ വേറെ കമ്പനികള്‍ക്ക് ഹയര്‍ ചെയ്യും. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഉള്ള ലേബര്‍ സപ്ലൈ കമ്പനികളെ പോലെ. പിന്നെ സ്ഥിരം ജോലി എന്ന് വച്ചാല്‍, ഈ ഫീല്‍ഡില്‍ സ്ഥിരം എന്നൊരു കോണ്‍സെപ്റ്റ് ഇല്ല. എല്ലാ ജോലിയും താല്‍ക്കാലികം ആണ്. ഒരു ആഗോള പ്രതിസന്ധി വന്നാലോ കമ്പനിക്ക്‌ ഒരു പ്രതിസന്ധി വന്നാലോ ആദ്യം ജോലി തെറിക്കുന്നതു ഏറ്റവും മുകളില്‍ ഇരിക്കുന്നവര്‍ക്ക് ആണ്. കാരണം അവരാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നവര്‍. ഓരോ ആറു മാസവും ഉള്ള പെര്‍ഫോര്‍മന്‍സ് അപ്പ്രയിസല്‍സ് ഉപയോഗിച്ച് കമ്പനിക്ക്‌ വേണമെങ്കില്‍ ആര്‍ക്കു വേണമെങ്കിലും പണി കൊടുക്കാന്‍ പറ്റും. അത് താഴെക്കിടയില്‍ ഉള്ള ഒരു പ്രോഗ്രാമര്‍ ആയാലും ശരി.. മാനേജര്‍ ആയാലും ശരി.  ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ ജോലി കൃത്യമായി വിലയിരുത്താന്‍ ഉള്ള സിസ്റെംസ് പല കമ്പനികള്‍ക്കും ഉണ്ട്. അയാള്‍ എഴുതുന്ന പ്രോഗ്രാമിലെ തെറ്റുകള്‍ , ടെസ്റ്റിംഗ് ടീം കണ്ടു പിടിച്ചത് ഇപ്പോഴും ഒരു റെക്കോര്‍ഡ്‌ ആയി ഉണ്ടാവും. ഇതൊക്കെ പെര്‍ഫോര്‍മന്‍സ് അപ്പ്രയിസലിനു കമ്പനികള്‍ ഒരു ആയുധമാക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ഏല്‍പ്പിക്കുന്ന ജോലി തെറ്റ് കൂടാതെ ചെയ്യുക മാത്രമല്ല മാനെജെറിനു അധികാരം കൂടുതല്‍ ആയതു കാരണം അയാളെ പ്രീണിപ്പിക്കുകയും ചെയ്യേണ്ടി വരുന്നു. നിങ്ങള്‍ എങ്ങനെ ജോലി ചെയ്യുന്നു എന്ന് മാത്രമല്ല അത് കടലാസിലും കാണിക്കണം. ഇതിനെ ഒക്കെ ബേസ് ചെയ്തായിരിക്കും ഒരാളുടെ പ്രൊമോഷന്‍ , ശമ്പള വര്‍ധന മുതലായവ. തന്നെ ഏല്‍പ്പിക്കുന്ന ജോലി തീര്‍ക്കാന്‍ കാണിക്കുന്ന വ്യഗ്രതയില്‍ ദിവസം പതിനാല് മണിക്കൂര്‍ ഒക്കെ ജോലി ചെയ്യേണ്ടി വരുന്നത് സാധാരണ ആണ്. ചില ദിവസങ്ങളില്‍ പ്രൊജക്റ്റ്‌ റിലീസ് ഒക്കെ വരുന്ന സമയത്ത് ചിലപ്പോ ഇരുപത്തി നാല് മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്ന ഹത ഭാഗ്യന്മാര്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ വളരെ കൂടുതല്‍ ആണ്. സ്വന്തം കുടുംബത്തിനൊപ്പം ചിലവിടുന്നതിനെക്കാള്‍ കൂടുതല്‍ സമയം ഓഫീസില്‍ ആയിരിക്കും ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ ജീവിതം. ശനിയാഴ്ചയും ഞായറാഴ്ചയും അവധി ആണെങ്കിലും ചിലപ്പോള്‍ അതൊക്കെ മറന്നു ജോലി ചെയ്യേണ്ടി വരും. ചിലപ്പോ ഒരു ഓണ്‍ സൈറ്റ് അസ്സയിന്മേന്റ്റ് കിട്ടിയാല്‍ വിദേശത്ത് പോകേണ്ടി വരും. കാശ് ഒരുപാടു ഉണ്ടാക്കാം എങ്കിലും കുടുംബത്തെ പിരിഞ്ഞു നില്‍ക്കേണ്ടി വരും ചിലപ്പോള്‍. 


     ഇതിനിടക്ക്‌ തനിക്കു നഷ്ടപെടുന്നത് എന്താണെന്നു തിരിച്ചറിയുമ്പോള്‍ വളരെ വൈകിയിരിക്കും . ജോലി സ്ഥലത്തെ ഈ സമ്മര്‍ദം സ്വാഭാവികമായും അയാളുടെ സ്വകാര്യ ജീവിതത്തെയും സാരമായി ബാധിക്കുന്നു. ആഴ്ചയില്‍ അഞ്ചു ദിവസത്തെ ഈ അതി സമ്മര്‍ദം ആണ് പലപ്പോഴും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉള്ള പാര്‍ടികളില്‍ അവര്‍ കാണിക്കുന്ന ആവേശത്തിനു കാരണം. അല്ലാതെ അത് വെറും പണ കൊഴുപ്പ് കൊണ്ട് കാട്ടി കൂട്ടുന്ന ഒന്നല്ല. നാല്പതു വയസ്സാവുമ്പോഴേക്കും ജീവിതത്തിന്‍റെ എല്ലാ സന്തോഷങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി തന്നിലേക്ക് തന്നെ വലിഞ്ഞു മുറുകി ജീവിക്കുന്ന ഒരാളായി മാറും അയാള്‍. ഈ ഒരു സാഹചര്യത്തില്‍ കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന ചെറുപ്പക്കാരായ രണ്ടു പേരുടെ കാര്യം ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. പ്രത്യേകിച്ച് വധു വേറൊരു ഫീല്‍ഡില്‍ നിന്നുള്ള ഒരാള്‍ ആണെങ്കില്‍. മറ്റുള്ളവരില്‍ അവള്‍ കണ്ടിട്ടുള്ള .. അവള്‍ ആഗ്രഹിച്ച ഒരു ജീവിതം ഇവിടെ കിട്ടുമോ എന്ന് സംശയമാണ്. കാരണം ദുര്‍ലഭമായി മാത്രം കിട്ടുന്ന സമയം തന്നെ. രാത്രി ഏറെ വൈകി അവസാനിക്കുന്ന ജോലി തിരക്കുകള്‍, ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമ്മര്‍ദ്ദം മുതലായവ ക്രമേണ ചെറിയ ചെറിയ പൊട്ടിത്തെറികളിലേക്കും വലിയ ദുരന്തങ്ങളിലെക്കും നീങ്ങുന്നു. ബാംഗ്ലൂരില്‍  ഐ ടി മേഖലയില്‍ നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ മേഖലയിലെ വിവാഹ മോചന നിരക്കുകള്‍ അതി ഭീകരമായ നിലയില്‍ കുതിച്ചു കയറി കൊണ്ടിരിക്കുകയാണ് എന്നാണ്. അല്ലാത്തതില്‍ തന്നെ കൂടുതല്‍ പേരുടെയും കുടുംബ ജീവിതം കലഹം നിറഞ്ഞതോ അവിഹിത ബന്ധങ്ങള്‍  ഉള്ളതോ ഒക്കെ ആണെന്നാണ് . ബി പി ഓ ജോലികള്‍ പലതും വിദേശ സമയത്തിന് അനുസൃതമായാണ് നടക്കുന്നത്. അതായതു രാത്രി സമയത്ത്. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവു ഇങ്ങനെ ഒരു ജോലിയിലാണെങ്കില്‍ പലപ്പോഴും അവര്‍ ഒന്നിച്ചു കാണുന്നത് തന്നെ ശനിയാഴ്ചയോ ഞായറാഴ്ചയോ ഉള്ള അവധി സമയത്ത്  ആയിരിക്കും. ഇങ്ങനെ ഉള്ള അലങ്കോലമായ ജോലി സമയം കാരണം പലപ്പോഴും ഈ മേഖലയില്‍ ഉള്ള ദമ്പതികള്‍ കുട്ടികള്‍ ഉടന്‍ വേണ്ടെന്നു തീരുമാനിക്കും. പിന്നീടത്‌ നീട്ടി വച്ച് ഉണ്ടാവുന്ന സങ്കീര്‍ണതകള്‍ വന്ധ്യതയിലേക്ക് നയിക്കും. ഈ മേഖലയില്‍ ഇത്തരം പ്രശ്നങ്ങള്‍ സര്‍വ സാധാരണം ആണ് ഇപ്പോള്‍.


      ഐ ടി മേഖലയെ പറ്റി ഭീകരമായ ഒരു ചിത്രം വരച്ചു കാട്ടുകയോ മറ്റുള്ള മേഖലകളെ അപേക്ഷിച്ച് ഇതാണ് ഏറ്റവും പ്രശ്നം നിറഞ്ഞത്‌ എന്ന് പറയുകയും ചെയ്യുകയോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.ഈ ജോലിക്ക് മാത്രം ഉള്ളതായ ചില നല്ല കാര്യങ്ങളും ഉണ്ട്. നിങ്ങളുടെ ബുദ്ധി നേരിട്ട് ഉപയോഗിക്കുകയും അതിന്‍റെ പ്രതിഫലം കൊണ്ട് ജീവിക്കുകയും ആണ് ഇവിടെ. അത് മാത്രമല്ല ലോകത്തിന്‍റെ പല കോണുകളില്‍ ഇരിക്കുന്നവരുമായി ഇടപെടാന്‍ കിട്ടുന്ന അവസരം. പല പല പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കിട്ടുന്ന അവസരം , അത്യാകര്‍ഷകമായ പ്രതിഫലം മുതലായവ ഈ ജോലിക്ക് മാത്രം ഉള്ളതാണ്.  പക്ഷെ  ഇതൊക്കെ ചില നഗ്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണ്. ചിലപ്പോഴെങ്കിലും മുകളില്‍ പറഞ്ഞതിനേക്കാള്‍ ഭീകരം ആവും യഥാര്‍ത്ഥത്തില്‍ ഉള്ളത്. ഇവിടെ സംഭവിച്ചതും ചിലപ്പോ പെട്ടെന്നുള്ള ഒരു ഇമോഷണല്‍ ഔട്ട്‌ബര്‍സ്റ് ആകാം. ജീവിതത്തെ നേരിടാന്‍ ഉള്ള ധൈര്യം  ഇല്ലാത്ത ഒരു തലമുറ ആണ് ഇപ്പൊ വളര്‍ന്നു വരുന്നത്. ഇങ്ങനത്തെ സംഭവങ്ങള്‍ ചിലപ്പോഴൊക്കെ നമ്മുടെ കണ്ണ് തുറപ്പിക്കുമെങ്കിലും പിന്നീട് അത് നാം തന്നെ ബോധ പൂര്‍വ്വം മറക്കുന്നു. ഒരു വാക്ക് മാത്രം. സ്നേഹിക്കുക. നിങ്ങളെ സ്നേഹിക്കുന്നവരെ. അവര്‍ക്ക് വേണ്ടി ജീവിക്കുക. ലോകം ഒരു ദിവസം കൊണ്ട് അവസാനിക്കുന്നില്ല 


( ഇത് വായിച്ചു പേടിച്ചോ ? എങ്കില്‍ ഈ ബ്ലോഗില്‍ തന്നെ തുടരുന്ന "ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജനിക്കുന്നു" എന്ന സീരീസ് വായിക്കു ) 

16 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, മേയ് 1 9:44 PM

    നന്നായിരിക്കുന്നു..അല്പം കൂടി ആഴത്തില്‍ വിശകലനം
    ചെയ്തിരുന്നെങ്കില്‍ ..വളരെ പ്രയോജനം ചെയ്തേനെ

    മറുപടിഇല്ലാതാക്കൂ
  2. .."ഈ പോസ്റ്റ്‌ വായിച്ച ജോലി ഉപെഷിക്കാന്‍ തീരുമാനിച്ചവര്‍ " എന്ന ഒരു ഹെഡര്‍ കൊടുക്കണം .അതില്‍ ആദ്യത്തെ നെയിം എന്റെ എഴുതിയ്ക്കോ

    മറുപടിഇല്ലാതാക്കൂ
  3. Tensions related to work is there in every field. IT is not an exception - just ask the over worked and underpaid traffic policemen in any Indian city. That is not an excuse for killing people. If a person cannot stand it, he or she should quit and find a new job/ profession in which he can enjoy life better. Or get help from qualified people.

    Also increasing divorce rate is not necessarily bad. Had the couple in the case mentioned in this post chose to go their seperate ways, nobody would even care. And that would have saved a life.

    All that said, life in any Indian metro is not healthy. There is too many people, no infrastructure, and lots of corruption. So then, why are the new generation of Indians not organizing any protest what so ever?

    Last but not least, I used to be an IT professional in India, in Bombay. At least Bombay has a very dependable suburban rail system - packed like sardines. So what has Bangalore got as a mass transit option? Nothing.

    മറുപടിഇല്ലാതാക്കൂ
  4. ഈ ബ്ലോഗില്‍ പരാമര്‍ശിക്കുന്ന കൊലപാതകവും IT മായി യാതൊരു ബന്ധവും ഇല്ലാന്നാണ്‌ വാര്‍ത്ത. ഇപ്പൊ BTech നു പോകുന്നെതന്നെ പലരും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആകാന്‍ മോഹിച്ചാണ് . Electronics/Chemical /Mechanical /Electrical എഞ്ചിനീയറിംഗ് ഒക്കെ പഠിച്ചിട്ടു മിക്കവാറും IT ഫീല്‍ഡില്‍ ചെന്ന് അടിഞ്ഞു കൂടുകയാണ്. ഇനിയിപ്പോ മുകളില്‍ പറഞ്ഞ വിഷയങ്ങള്‍ അസ്ഥിയില്‍ കേറി പഠിക്കണം എന്നും പറഞ്ഞു BTech നു കേരുന്നവര്‍ തന്നെ അവസാന വര്ഷം IT ക്യാമ്പസ്‌ recruitmentil ജോലി തരപ്പെടുമ്പോള്‍ ഉള്ളത് കളയണ്ട എന്നും പറഞ്ഞു ജോലിക്ക് കേറും. നമ്മുടെ നാട്ടിലെ കൂണ് കിളിക്കുന്ന പോലെ പൊട്ടിമുളക്കുന്ന എഞ്ചിനീയറിംഗ് collegukalil പഠിപ്പിക്കുന്നവര്‍ അതതു വിഷയങ്ങളില്‍ അടിസ്ഥാന വിവരം പോലും ഇല്ലാത്തവരാനെന്നതാണ് സത്യം.

    മറുപടിഇല്ലാതാക്കൂ
  5. Mr malamootil matahi the traffic police man have a permanent job, whatever happens he cannot be kicked out in a single day. I assume u r settled some where in middle east or Europe so have so many issues with Indian metros, PALAM KADAKKUVOLAM NARAYANA......" manasilayallo

    മറുപടിഇല്ലാതാക്കൂ
  6. Can't agree with you. From past 15 yrs i am in IT, and 99% of my frndz and contacts are from IT Field. I don't see any trend as you said.

    ജീവിതത്തെ നേരിടാന്‍ ഉള്ള ധൈര്യം ഇല്ലാത്ത ആള്‍കാര്‍ ആണ് പ്രശനം. അത് എല്ലാ മേഗലയിലും ഉണ്ട്.

    Again, this particular incident is not at all related to IT field.

    മറുപടിഇല്ലാതാക്കൂ
  7. നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങളോട് യോജിക്കുന്നു. പത്രത്തില്‍ ആദ്യം വന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കി ആണ് ഇത് എഴുതിയത്.
    പിന്നെ IT യില്‍ ഉള്ള എല്ലാവരുടെയും സ്ഥിതി എത്രത്തോളം സുഖകരമാണ് എന്നത് ഒരു വിശദമായ പഠനത്തിനു തന്നെ വകയുള്ളതാണ്.
    എന്തായാലും അവസാനം വന്ന വാര്‍ത്തകള്‍ അനുസരിച്ച് ശമ്പളത്തെ ചൊല്ലി പുള്ളിക്കാരി നടത്തിയ ചില കംപാരിസന്‍സ് ആണ്
    ഓരോ ചെറിയ വഴക്കുകളിലേക്കും പിന്നീട് ഈ കൊലയിലും കലാശിച്ചത്. യഥാര്‍ത്ഥ സംഗതി എന്താന്നു ആര്‍ക്കറിയാം.
    ഒരു വിവാദത്തിനു ഞാനില്ല. ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോ ഇതൊക്കെ ഒന്ന് സൂചിപ്പിച്ചു എന്നെ ഉള്ളു .

    മറുപടിഇല്ലാതാക്കൂ
  8. ഈ കാര്യത്തില്‍ ഒരു കമന്റ്‌ ഇടണ്ട ഇടണ്ട എന്ന് തന്നെ ആണു ഞാന്‍ കരുതിയത്‌ .. പിന്നെ വായില്‍ കൊലിട്ടു കുത്തിയപ്പോ പറയുന്നു ..
    വസ്തുതകളെ " എക്സപ്ഷന്‍സ്" വച്ച് അനലൈസ് ചെയ്യുന്ന ഈ രീതി ഒഴിവാക്കണം .. ആമുഖമായി പറയുന്ന കാര്യത്തിനു ഐ ടി യുമായി
    പുലബന്ധം പോലും ഇല്ല എന്നത് ഈ ബ്ലോഗ്ഗെര്‍ക്കും അറിയാതെ ഇരിക്കാന്‍ വഴി ഇല്ല .. എങ്കിലും ഒരു വഴിക്ക് പോവ്വല്ലേ ഐ ടി കാരുടെ നെഞ്ചത്ത്‌ ഒരു പൊങ്കാല ഇട്ടേക്കാം എന്ന പോലെ തോന്നി .

    ആയുസ്സ് മുഴുവന്‍ മോങ്ങി അടുക്കളയില്‍ ഇരിക്കുന്ന ഭാര്യമാര്‍ ഇല്ല എന്നത് ഐ ടീ യുടെ ഒരു കുറവാണെങ്കില്‍ അത് അങ്ങ് സഹിച്ചേക്കു ..
    പിന്നെ വിദ്യാര്‍ത്ഥികള്‍ക്കും ഏത് ജോലിയില്‍ ഉള്ളവര്‍ക്കും സമ്മര്‍ദം ഉണ്ട് .. കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു ഒരു സൈനികന്‍ സീനിയര്‍ ഓഫീസര്‍ നെ
    വെടിവെച്ചു കൊന്നു അതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന് .. അതിലും ഐ ടീ ടെ കൈകള്‍ ആണോ ? അല്ല ആണോ ?

    ജോലി ചെയ്യുന്നവര്‍ക്ക് ഇത്ര നല്ല ഫെസിലിട്ടീസ് തരുന്ന വേറെ ഏത് ഫീല്‍ഡ് ആണു ഉള്ളത് ? പിന്നെ റിലീസ് സമയങ്ങളിലെ അധിക പണി , സമ്മതിച്ചു ..
    സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ വിശ്രമം ഉണ്ടോ ? സാമ്പത്തിക വര്‍ഷത്തിന്റെ അവസാന കാലത്ത് ബാങ്ക് ജോലിക്കാര്‍ക്ക് സ്വസ്ഥത ഉണ്ടോ ?
    "No pain No gain" ഇച്ചരെ കഷ്ടപ്പാടൊക്കെ പറഞ്ഞിട്ടുള്ളത ..!

    നാട്ടിന്‍പുറങ്ങളിലെ റബ്ബര്‍ തോട്ടങ്ങളിലും അവിഹിതം നടക്കാറുണ്ട് .. (ന്യായീകരണം അല്ല ) ഇതൊക്കെ എല്ലാടത്തും ഉള്ളതാ .. അല്ലാതെ ഐ ടീ സ്പെഷ്യല്‍ ഒന്നും അല്ല !

    ദുശാസന ... താങ്കളുടെ പോസ്റ്റ്‌ കാരണം എന്റെ കല്യാണം എങ്ങാനും നടക്കാണ്ടിരുന്നാല്‍ .. ഈ ഹാഫ് കള്ളന്‍ ഒരു ഭീമസേനന്‍ ആവും പറഞ്ഞേക്കാം :-)

    മറുപടിഇല്ലാതാക്കൂ
  9. ഒരു ആറു മാസം ഐ ടീ ഒക്കെ വിട്ടു ഞാന്‍ ജോലി അന്വേഷിച്ചരുന്നു .. മിടുക്കിന്റെ കൂടുതല്‍ കാരണം കിട്ടി ഇല്ല ..
    2006 ഇല്‍ ഒരു പീ എസ് സീ പരീക്ഷക്ക്‌ അപ്ലൈ ചെയ്തു .. 2007 ഇല്‍ പരീക്ഷ പിന്നേം ഒരു വര്‍ഷം കഴിഞ്ഞു
    ഷോര്‍ട്ട് ലിസ്റ്റ് .. പിന്നെ ഒരു വര്‍ഷം കഴിഞ്ഞു ഇന്റര്‍വ്യൂ .. ഇപ്പൊ ലിസ്റ്റ് കാന്‍സല്‍ ആവാന്‍ പോവാണ് .. ഇതിലും ഭേദം ഐ ടീ
    ജോലി തപ്പി എടുക്കുന്നത് തന്നെ !

    മറുപടിഇല്ലാതാക്കൂ
  10. എന്‍റെ പോന്നു സുഹൃത്തുക്കളേ. ഞാനും കുറച്ചു കൊല്ലമായി ഈ ഫീല്‍ഡില്‍ തന്നെ പണിയെടുക്കുന്ന ഒരാള്‍ ആണ്. അല്ലാതെ ഇത് വെറും ഊഹാപോഹങ്ങളില്‍
    നിന്നും എഴുതിയതോ IT യില്‍ ജോലി ചെയ്യുന്നവരുടെ മേല്‍ പൊങ്കാല ഇടാന്‍ വേണ്ടി എഴുതിയതോ അല്ല. ഈ ഫീല്‍ഡില്‍ ഉള്ള എല്ലാ സുഖങ്ങളും ദോഷങ്ങളും
    ആവശ്യത്തിനു അനുഭവിച്ചിട്ടുള്ള ഒരാള്‍ തന്നെയാണ് ഞാന്‍. ബാങ്ങ്ലൂരില്‍ പ്രശസ്തമായ ഇതു MNC യിലും നിങ്ങള്‍ പോയി അന്വേഷിച്ചു നോക്കു.
    പുറമേ കാണുന്ന ഈ സൌന്ദര്യം ഉള്ള ആള്‍ക്കാര്‍ അല്ലാതെ ജീവിതത്തിന്‍റെ സങ്കീര്‍ണമായ പാതകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അനവധി പേര്‍ ഉണ്ട്.
    അതൊരു സത്യം മാത്രമാണ്. ഒരു ബാച്ചിലര്‍ എന്ന നിലക്ക് നിങ്ങള്‍ ലളിതമായി കാണുന്ന പല കാര്യങ്ങളും വിവാഹം കഴിയുന്നതോടു കൂടി താങ്കളുടെ
    ജീവിതത്തില്‍ എങ്ങനെയാണു സമ്മര്‍ദം സൃഷ്ടിക്കാന്‍ പോകുന്നത് എന്ന് അനുഭവിച്ചു തന്നെയാണ് അറിയേണ്ടത്. ഞാനും ഒരു അവിവാഹിതന്‍ ആണ്.
    പക്ഷെ എന്‍റെ സഹ പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ സംഭവിച്ചത് സംഭവിച്ചു കൊണ്ടിരിക്കുന്നതും ആയ കാര്യങ്ങള്‍ കൂടി ചേര്‍ത്താണ്
    ഞാന്‍ ആ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. പിന്നെ, പ്രിയ വായനക്കാര്‍ ആരും തന്നെ ആ പോസ്റ്റിലെ അവസാന പാരഗ്രാഫ് വായിച്ച ലക്ഷണമില്ല. ദയവു ചെയ്തു
    അതും മുകളില്‍ ഞാന്‍ ഇട്ടിരിക്കുന്ന ആ കമന്റും ഒന്ന് കൂടി വായിച്ചു നോക്കിയിട്ട് ചിന്തിക്കു. എന്തായാലും പ്രതികരണങ്ങള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. അവനവന്‍ ചെയ്യുന്ന ജോലിയെ സ്നേഹിക്കാന്‍ കഴിഞ്ഞില്ലേല്‍ ഇട്ടേച്ചു പോവണം .. അല്ലാണ്ടെ പല്ലിട കുത്തി സ്മെല്‍ ചെയ്തു രസിക്കുക അല്ല വേണ്ടത് എന്നാണു എന്റെ വിനീത അഭിപ്രായം !

    മറുപടിഇല്ലാതാക്കൂ
  12. സുഹൃത്തേ. കള്ളാ. താങ്കള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ എച് ആറിന്‍റെ ഇ മെയില്‍ ഐ ഡി താ. ഞാന്‍ എന്‍റെ സി വി അയച്ചു തരാം.
    വെറുതെ ഇരിക്കാന്‍ വേണ്ടിയാ

    മറുപടിഇല്ലാതാക്കൂ
  13. ഞാന്‍ തരത്തില്ല .. ഞാന്‍ ചുമ്മാ ഇരിക്കുവാന്നു പറയാനല്ലേ .. കള്ളനോടാ കളി .. :P

    മറുപടിഇല്ലാതാക്കൂ
  14. ഹാ ഹാ .. അതെനിക്കിഷ്ടപെട്ടു ട്ടാ

    മറുപടിഇല്ലാതാക്കൂ
  15. വന്നു വന്ന് ദുശ്ശാസനനും ഹാഫ് കള്ളനുമൊക്കെയാ ഐ.ടി - യില്‍..

    പേരു വച്ച് നോക്കിയാല്‍
    ദുശ്ശാസനന്‍ - QA lead - developer-ടെ തുണിയഴിച്ച് അര്‍മ്മാദിക്കുന്നു.
    ഹാഫ് കള്ളന്‍ - Dev Lead - പാവം പിള്ളേര്‍ ഉറക്കമിളച്ച് പണിതുണ്ടാക്കുന്നതിന്റെ വെളിച്ചത്തില്‍ മാനേജറിന്റെ മുന്‍പില്‍ ഞെളിയുന്നു.

    പോസ്റ്റിലെ മിക്ക കാര്യങ്ങളോടൂം യോജിക്കുന്നു. അനുഭവത്തിനെ വെളിച്ചത്തില്‍

    മറുപടിഇല്ലാതാക്കൂ
  16. എന്നേലും Dev Lead ആവുമാരിക്കും (ചര്‍ലിടെ നാക്ക് ഗോള്‍ഡ്‌ ആയി സിറ്റ് ചെയ്യട്ടെ ).. തല്‍ക്കാലം ഒരു developer പണി മാത്രം ..

    മറുപടിഇല്ലാതാക്കൂ