2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ബോഗന്‍ വില്ലയില്‍ കെട്ടിയ ആട് ....

എന്താണ് ഇങ്ങനൊരു ടൈറ്റില്‍ എന്ന് നിങ്ങള്‍ അതിശയിക്കുന്നുണ്ടാവും... മലയാളിയുടെ പോങ്ങച്ത്തെ കുറിച്ചാണ് ഈ ടൈറ്റില്‍. ബോഗന്‍ വില്ലയില്‍ കെട്ടിയ ആട് വൈരുദ്ധ്യാത്മക സൌന്ദര്യ ശാസ്ത്രത്തിന്റെ ഒരു ബിംബമാണ്. അത് തന്നെയാണ് ഇവിടെയും കഥ. സ്നോബുകളെ പറ്റി... ഇവിടെ നിന്നു നാട്ടിലേക്കുള്ള ബസ്സ് യാത്രയില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ എഴുതുന്നു. സത്യത്തില്‍ ഇതു എഴുതാന്‍ തുടങ്ങിയപ്പോഴാണ് ഇതു ബസില്‍ മാത്രം നടക്കുന്നതല്ല.. ആഗോള മലയാളികള്‍ക്കും ബാധകമാണ് എന്ന് മനസ്സിലായത്... ബസ്സ് വിട്ട ഉടന്‍ ഒരു പെണ്‍കുട്ടിഒരു ഇംഗ്ലീഷ് ബുക്ക് എടുത്തു വായന തുടങ്ങി.. ഇടയ്ക്കിടയ്ക്ക് ഒരു പെപ്സി എടുത്തു മോന്തുന്നുമുണ്ട്... പിന്നെ നഗരത്തിലെ ഏതൊരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ യയൂം പോലെ ഒരു ഹെഡ് സെറ്റ് eടുത്തു ചെവിയില്‍ തിരുകി.
ആര്‍ക്കൊക്കെയോ എസ് എം എസ് ഒക്കെ അയച്ചു. ആരോടോ ഒരു വിഡ്ഢി ചിരി ഒക്കെ ചിരിച്ചു... ഇതൊക്കെ നാലുപേരു കാണുന്നുണ്ടെന്നും ഉറപ്പാക്കി... അതിനിടക്ക് ഒരു കാര്യം കൂടി പറയട്ടെ... ബംഗളൂര്‍നഗരത്തില്‍ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീര്‍ മലയാളിയെ കണ്ടു പിടിക്കാന്‍ എളുപ്പമാണ്... ചുമലില്‍ ഒരു ബാഗ്. മിക്കവാറും ഒരു ലാപ്ടോപ് ബാഗ്. പിന്നെ ആ ബാഗിന്‍റെ തന്നെ ഒരു വശത്തുള്ള അറയില്‍ ഒരു കുപ്പി വെള്ളം. ആ വെള്ളം കണ്ടാല്‍ തോന്നും വെള്ളം കുടിച്ചിട്ട് വര്‍ഷങ്ങളയെന്നു. പിന്നെ കയ്യില്‍ ഒരു ഫോണ്‍ കാണും. റോഡില്‍ കൂടി നടക്കുമ്പോഴും അതില്‍ കുത്തി കുത്തിയാവും നടത്ത... പിന്നെ മുഖത്ത് നോക്കിയാല്‍ മലയാളിക്ക് സ്വതവേ ഉള്ള ഒരു അഹങ്ങാരവും ഒരു പൊടിക്ക് കള്ളലക്ഷണവും... ഇതിന്റെ ഒരു തമാശ എന്താന്ന് വച്ചാല്‍ ഇങ്ങനെ നടക്കുന്ന മഹാന്‍മാരും മഹതികളും ഒടുവില്‍ കാണിച്ചു വക്കുന്നതോ.. ഒന്നാന്തരം മണ്ടത്തരങ്ങള്‍ ആയിരിക്കും... അയ്യോ.. ഇപ്പോഴാ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌.. ഞാനും ഒരു മലയാളിയാണല്ലോ... നിര്‍ത്തി ചേട്ടാ... എല്ലാ മലയാളികളും മിടുക്കന്മാരും മിടുക്കികളും തന്നെ...

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2008, ഒക്‌ടോബർ 6 8:56 PM

    കുറെ വാസ്തവം പറഞ്ഞല്ലോ..

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2008, ഒക്‌ടോബർ 7 9:05 AM

    പറഞ്ഞതൊക്കെ ശരിയാ കേട്ടോ .. ചന്ദ്രനില്‍ പോയാലും അവിടെയും ഒരു മലയാളി ഇഞ്ചിനീര് കാണും ഹഹ ഹ ....

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2008, ഒക്‌ടോബർ 8 4:04 PM

    ജാട കാണിക്കുന്ന ഒരു പന്നനേയും എനിക്ക് പണ്ടെ ഇഷ്ടമില്ല. പ്രത്യേകിച്ച്, അച്ഛനും അമ്മയും വല്യപ്പനും വരെ സായിപ്പായിരുന്നു എന്ന് വരുത്താന്‍ നോക്കുന്ന ആംഗലേയം മാത്രം തുപ്പുന്ന പരിഷകളെ.. അസൂയ അല്ല... ഇതിലും വിവരവും വിദ്യാഭാസവുമുള്ളവരുടെ ഇടയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. പക്ഷേ ഇതൊക്കെ കാണുമ്പോള്‍ എങ്ങനെ ദേഷ്യം വരാതിരിക്കും..

    മറുപടിഇല്ലാതാക്കൂ
  4. Ohh.. Malayalikalludee vayanottathee pattyumm nee parokshamayaaii paranjoo ennoruu samshayamm..:P ???? i agree with most of your blog.. the ahankaram and stuff.. athu nammukku korachuu kooduthalaa.. pakshee.. ethu english parayunnavanumm ahangarikallumm jadaakaraummm annennuu generalise cheyunnaa.. sanguchitaa....manasumm...malayalikalkku swanthamm...!!!!

    മറുപടിഇല്ലാതാക്കൂ
  5. പ്രിയപ്പെട്ട SSS...

    താങ്കളുടെ നിരീക്ഷണ പാടവത്തെ സമ്മതിച്ചിരിക്കുന്നു. പക്ഷെ മലയാളിയുടെ ഏറ്റവും വെലിയ ഒരു ദൂഷ്യം താങ്കള്‍ വിട്ടുപോയി. എന്താണെന്നോ? മറ്റുള്ളവരുടെ കാര്യം നോക്കീ സമയം കളയല്‍. പറയുന്നതില്‍ വിഷമം തോന്നില്ലെന്ന് കരുതട്ടെ? ഈ പറഞ്ഞ കൂട്ടത്തില്‍ പെട്ട ഒരാളാണോ താങ്കള്‍ എന്നൊരു സംശയം! ബസ് വിട്ട മുതല്‍ താങ്കള്‍ ആ പെണ്‍കുട്ടിയെ നോക്കിയിരിക്കുക ആയിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ലല്ലോ അല്ലേ?

    "ആര്‍ക്കൊക്കെയോ എസ് എം എസ് ഒക്കെ അയച്ചു. ആരോടോ ഒരു വിഡ്ഢി ചിരി ഒക്കെ ചിരിച്ചു... ഇതൊക്കെ നാലുപേരു കാണുന്നുണ്ടെന്നും ഉറപ്പാക്കി... "

    ആ പെണ്‍കുട്ടിയെ നോക്കാതെ സ്വന്തം കാര്യം നോക്കിയിരുന്ന ആരും ഇതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്ന് നമുക്ക്‌ ഊഹിക്കാമല്ലോ.

    ഒരാള്‍ മലയാളി ആയതു കൊണ്ട് മലയാളത്തിലെ സംസാരിക്കാവൂ,പൊതു സ്ഥലത്ത് മലയാളം ബുക്കേ വായിക്കാവൂ എന്നൊക്കെ നിര്‍ബന്ധം പിടിക്കാമൊ? ഒരു ലാപ്ടോപ് ഉള്ള മലയാളി അതു കൊണ്ട് നടക്കരുത് എന്നല്ല താങ്കള്‍ പറയുന്നത് എന്നെനിക്ക് മനസ്സിലായി. പക്ഷെ അങ്ങനെ കൊണ്ട് നടക്കുന്നവരെല്ലാം ആളെ കാണിക്കാന്‍ ചെയ്യുന്നതാണെന്ന വാദം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്‍ട്. ലാപ്ടോപ് കണ്ട് പിടിക്കാന്‍ തന്നെ ഉണ്ടായ പ്രധാന കാരണത്തെ ഇങ്ങനെ അവതരിപ്പിക്കുന്നത് കേള്‍ക്കുംബോള്‍ വിഷമം ഉണ്ട്.

    "ഇതിന്റെ ഒരു തമാശ എന്താന്ന് വച്ചാല്‍ ഇങ്ങനെ നടക്കുന്ന മഹാന്‍മാരും മഹതികളും ഒടുവില്‍ കാണിച്ചു വക്കുന്നതോ.. ഒന്നാന്തരം മണ്ടത്തരങ്ങള്‍ ആയിരിക്കും..."

    ഈ സാമാന്യവത്കരണം താങ്കളുടെ സങ്കുചിത ചിന്താഗതി തുറന്ന് കാണിക്കുന്നു എന്നല്ലാതെ ഒന്നും പറയാനില്ല.

    പിന്‍‌കുറിപ്പ്: ദയവു ചെയ്ത് എനിക്കും ലാപ്ടോപ് ഉണ്ടെന്നും ഞാന്‍ സായിപ്പിനേക്കാള്‍ നന്നായി ഇന്‍‌ഗ്ലിഷ് സംസാരിക്കുമെന്നും എന്നാലും ഞാന്‍ ഇങ്ങനെ പ്രവര്‍ഥിക്കാറില്ലെന്നും ഒക്കെ പറയാതിരിക്കുക. കാരണം അത്‌ അങ്ങനെ ചെയ്യുന്നവരെ അഹംകാരി എന്ന്‌ വിളിക്കുവനുള്ള സ്വാതത്ര്യം താങ്കള്‍ക്ക് തരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  6. കൊറേ ഒക്കെ നിന്റെ ബ്ലോഗില്‍ പറയുന്നത് സത്യം ആണ്...നീ propagate ചെയ്യാന്‍ ഉദ്ദേശിച്ച കാര്യം എന്താണെന്ന് പിടികിട്ടി....അല്ലാതെ *ഉഗ്രന്‍* പറഞ്ഞ മാതിരി സെന്റെന്‍സ് ബൈ സെന്റെന്‍സ് കേറി അള്ളിപ്പിടിച്ചു തരാം താഴ്ത്തല്‍ ആണോ ഇത്തരം ബ്ലോഗുകളുടെ ഉദ്ദേശം എന്ന് തോനുന്നില്ല...ക്രിടിസിസം ആകാം പക്ഷെ ആളെ കരിവാരിതെക്കനാകരുത് !

    മറുപടിഇല്ലാതാക്കൂ