2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച
ആടിന്‍റെ കെട്ടഴിഞ്ഞു...
ബോഗന്‍ വില്ലയില്‍ കെട്ടിയ ആടിന് മാന്യ വായനക്കാര്‍ തന്ന പ്രതികരണത്തിന് നന്ദി. പ്രത്യേകിച്ചു ശ്രീ ഉഗ്രന്‍ എഴുതിയ ആസ്വാദനത്തിന്. പക്ഷെ അതില്‍ പറഞ്ഞിരിക്കുന്നതിനോട് എനിക്കുള്ള വിയോജിപ്പ് ആദ്യം തന്നെ രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ലാപ്ടോപ് തൂക്കി നടക്കുന്നവരും ഇംഗ്ലീഷ് നോവലുകള്‍ വായിക്കുന്നവരും മാത്രമാണ് പോങ്ങച്ചക്കാര്‍ എന്ന് ഞാന്‍ പറഞ്ഞില്ല. ഞാന്‍ ഉള്‍പ്പെടുന്ന മലയാളികളുടെ ഇടയില്‍ കാലാകാലമായി കണ്ടു വരുന്ന ചില കൌതുകങ്ങള്‍ ചൂണ്ടി കാണിച്ചു എന്ന് മാത്രം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കഴിവ് മലയാളിക്ക് മാത്രം ഉള്ളതാണ്. അതാണ് അവനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നതും. സ്വയം കളിയാക്കാനും വിമര്‍ശിക്കാനും ഉള്ള കഴിവ് ഒരു മലയാളിയുടെ ജീനില്‍ എവിടെ നിന്നോ വന്നു ചേരുന്നതാണ് .. ജന്മസിദ്ധമായ ഈ പ്രതികരണശേഷി തന്നെയാവാം ശ്രീ ഉഗ്രനെയും ഇത്രയുമൊക്കെ എഴുതി പിടിപ്പിക്കാന്‍ പ്രേരിപ്പിച്ചതും. എന്തായാലും ഞാന്‍ പറഞ്ഞ ഓരോ കാര്യങ്ങളും ചുറ്റിനും ഞാന്‍ കണ്ടതാണ്. അല്ലാതെ അത് നിറം പിടിപ്പിച്ച ഒരു കഥ അല്ല. .. baangalooril നിന്നു നാട്ടിലേക്ക് പോകുന്ന ഒരു ബസ്സില്‍ പോലും നിങ്ങള്ക്ക് ഇതൊക്കെ കാണാം... പണ്ടു ഇംഗ്ലീഷ് വിരോധി ആയിരുന്ന ശ്രീ ഉഗ്രന്‍ പില്‍ക്കാലത്ത് അത് ഉപേക്ഷിച്ചത് പോലെ സ്വന്തം മഞ്ഞ കണ്ണട മാറ്റി എല്ലാം ഒന്നു കൂടി നോക്കു.. എന്തായാലും വിമര്‍ശനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും സ്വാഗതം... ഉഗ്രനും നന്ദി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ