Thursday, August 4, 2011

ബ്ലെസ്സിയുടെ പ്രണയം

     ആദ്യമായാണ് ഇറങ്ങാന്‍ പോകുന്ന ഒരു ചിത്രത്തെ പറ്റി ഒരു പോസ്റ്റ്‌ എഴുതുന്നത്‌. ഒരു പക്ഷെ ഈ ചിത്രത്തെ പറ്റി കേട്ട വാര്‍ത്തകള്‍ ഉണ്ടാക്കിയ കൌതുകം ആയിരിക്കാം ഒരു കാരണം. പത്മരാജന്റെ ശിഷ്യനായ ബ്ലെസ്സി ഒരുക്കുന്ന പ്രണയം എന്ന ചിത്രത്തെ പറ്റി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്തോ ഒരു നല്ല ചിത്രം ആണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്ന പ്രതീക്ഷയുണര്‍ത്തുന്നു. ബ്ലെസ്സി ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ ഇത്രയും കാലമായിട്ടും ആരും ഉപയോഗിച്ചിട്ടില്ലാത്ത ഒരു സിനിമ പേരാണ് പ്രണയം. സഹൃദയനെ ഇത് പോലെ മോഹിപ്പിക്കുന്ന ഒരു വികാരത്തെ പറ്റി ഇത് വരെ പറഞ്ഞിട്ടില്ലാത്ത ഒരു കഥ. അതാണ്‌ ബ്ലെസ്സി വാഗ്ദാനം ചെയ്യുന്നത്.  വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം... തോരാതെ പെയ്യുന്ന മഴയില്‍ കുതിര്‍ന്നു ഏകദേശം വിജനമായ ഒരു റെയില്‍വേ സ്റേഷന്‍. അവിടെ കുട ചൂടി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയും മഴയത്ത് നനഞ്ഞു നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയും. അവരില്‍ നിന്ന് തുടങ്ങുന്നു പ്രണയം. ബ്ലെസ്സി പണ്ടേ തന്നെ മനസ്സില്‍ രൂപപ്പെടുത്തിയെടുത്ത ഒരു കഥയാണ്‌ ഇത്. ലാലേട്ടനെ കൂടാതെ അനുപം ഖേര്‍, ജയപ്രദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹന്‍ ലാലിന്റെ വേഷപകര്‍ച്ച അതി മനോഹരം എന്നേ പറയേണ്ടൂ. 
പ്രണയത്തില്‍ നിന്ന് ചില കാഴ്ചകള്‍ ...










1 comments: